അവൾ ആരോടോ മൊബൈലിൽ സംസാരിക്കുന്നു. നാട്ടിലെത്തിയെന്നൊക്കെ പറയുന്നു. സുഹൃത്തുക്കളോടാകും.
പക്ഷേ രാഗിണി ആകെ മാറിയിരുന്നു. പഴയപോലെ ചന്തുവുമായി ചങ്ങാത്തം കൂടാനൊന്നും അവൾ വന്നില്ല. മിണ്ടാട്ടം പോലുമുണ്ടായില്ല. എപ്പോഴും മൊബൈലിൽ സംസാരം. ചന്തുവിന്‌റെ ഹൃദയം പൊടിഞ്ഞ നാളുകളായിരുന്നു.എന്നിട്ടും അവനൊരക്ഷരം മിണ്ടിയില്ല.
ഒടുവിൽ വെക്കേഷൻ കഴിഞ്ഞ് അവൾ മടങ്ങി. അടുത്ത സെമസ്റ്റർ തീരുന്നതും കാത്തു ചന്തു കാത്തിരുന്നു. അപ്പോളാണ് അവൾ വീട്ടിൽ അറിയിച്ചത്. ഒത്തിരി പഠിക്കാനും പ്രോജക്ട് ചെയ്യാനുമൊക്കെ ഉള്ളതിനാൽ അവളിത്തവണ വെക്കേഷനു നാട്ടിലേക്കില്ല. ഹോസ്റ്റൽ അടയ്ക്കുന്നതിനാൽ അവളും കുറച്ചു കൂട്ടുകാരികളും ചേർന്ന് ബാംഗ്ലൂരിൽ ഒരു വീടെടുത്തു താമസിക്കുകയാണത്രേ.
അമ്മാവൻ അന്നൊരുനാൾ ചന്തുവിനെ അരികിലേക്കു വിളിപ്പിച്ചു. ബാംഗ്ലൂർ വരെ ചെന്ന് അവളുടെ സുഖവിവരന്വേഷിച്ചു വരാൻ അവനോട് അദ്ദേഹം ആവശ്യപ്പെട്ടു. കാർമേഘം മൂടിയ മനസ്സിൽ തെളിമ പടർന്നതു പോലെ അവൻ അന്നു പുഞ്ചിരിച്ചു.
ഉള്ള ഷർട്ടിൽ കീറാത്ത ഒരെണ്ണമിട്ട് ഒറ്റമുണ്ടും ധരിച്ച് കൈയിലെ സഞ്ചിയിൽ അവൾക്കിഷ്ടമുള്ള കർപ്പൂരമാവിലെ മാങ്ങയും നിറച്ച്, അമ്മായി ഉണ്ടാക്കിയ ഉപ്പേരിയും കൊണ്ടാട്ടവും അച്ചാറുമൊക്കെ മറ്റൊരു സഞ്ചിയിലിട്ട് പിറ്റേന്നു തന്നെ ബാംഗ്ലൂർക്ക് യാത്രയായി.ബാംഗ്ലൂർ..
കേരളത്തിനു പുറത്തേക്ക് ആദ്യമായി യാത്ര ചെയ്യാരുന്നു ചന്തു.ബാംഗ്ലൂർ നഗരം അവനെ അദ്ഭുതപ്പെടുത്തി.എങ്ങും അംബരചുംബികളായ കെട്ടിടങ്ങൾ. നിരത്തുകളിൽ ചീറിപ്പായുന്ന പുതുപുത്തൻ വാഹനങ്ങൾ. ഏറ്റവും പുതിയ ഫാഷനനുസരിച്ച് നിരത്തുകളിൽ നടക്കുന്ന ചെറുപ്പക്കാർ.മങ്ങിയ ഷർട്ടും ഒറ്റമുണ്ടും ധരിച്ച താൻ അവിടെ വെറുമൊരു അപരിഷ്‌കൃതനാണെന്ന് ചന്തുവിനു തോന്നി. എങ്കിലും അവന്‌റെ മനസ്സിൽ വല്ലാത്ത തെളിമയായിരുന്നു. താൻ രാഗിയെ കാണാൻ പോകുവാണ്.താൻ വരുന്നത് അവൾക്കറിയില്ല.തന്നെ പൊടുന്നനെ കാണുമ്പോൾ എന്തായിരിക്കും അവളുടെ പ്രതികരണം.
സന്തോഷം കൊണ്ടു തുള്ളിച്ചാടുമായിരിക്കും,താൻ കെട്ടാൻ പോകുന്ന മുറച്ചെറുക്കനാണെന്നു പറഞ്ഞു കൂട്ടുകാർക്കെല്ലാം തന്നെ പരിചയപ്പെടുത്തുമായിരിക്കും.ചന്തുവിന്‌റെ മനസ്സിൽ ആയിരം പക്ഷികൾ പറന്നു പൊങ്ങി. ബാംഗ്ലൂരിൽ അവൾ താമസിക്കുന്ന സ്ഥലം അമ്മാവൻ അവന് എഴുതിക്കൊടുത്തിരുന്നു. അതേതോ ടാക്‌സിക്കാരനു കൊടുത്തപ്പോൾ അയാളവിടെ എത്തിക്കാമെന്നു പറഞ്ഞു.അങ്ങനെ അങ്ങോട്ട് യാത്രയായി.
വസന്ത് നഗറിലെ മനോഹരമായ ഒരു വില്ലയിലായിരുന്നു രാഗിണി താമസിച്ചത്.അവൻ അവിടെയെത്തി. ആകാംഷയും ത്രില്ലും നിറഞ്ഞ മനസ്സ്. അവൻ വിറയാർന്ന കൈകളാൽ കോളിങ് ബെൽ അടിച്ചു.
ഒരു ചെറിയ ഷോർട്‌സും ബനിയനും ധരിച്ച പെൺകുട്ടിയാണ് വാതിൽ തുറന്നത്. രാഗിയുടെ കൂട്ടുകാരിയായിരിക്കും.
‘വാട്ട’് ചന്തുവിനു നേർക്കു നോക്കി അത്ര താൽപര്യമില്ലാത്ത മട്ടിൽ അവൾ ചോദിച്ചു.
‘രാഗിണി..’ഇംഗ്ലിഷ് അറിയാത്ത ചന്തു രാഗിണിയുടെ പേരു പറഞ്ഞു.
‘ഹേയ് റാഗ്‌സ് , സംവൺ ഈസ് ഹിയർ ടു സീ യൂ,’ അവൾ അകത്തേക്കു നോക്കി വിളിച്ചുപറഞ്ഞ ശേഷം പോയി.

രാഗിണി വാതിലിനടുത്തേക്കു വന്നു. ഷോർട്‌സായിരുന്നു അവളുടെയും വേഷം.വെളുത്ത അവളുടെ കാലുകൾ മുക്കാലും നഗ്നമായിരുന്നു.
‘ചന്ത്വേട്ടൻ’ അവൾ അവനെ കണ്ടപ്പോൾ പിറുപിറുത്തു,തെളിഞ്ഞു നിന്നിരുന്ന അവളുടെ മുഖം പൊടുന്നനെ ഇരുണ്ടു.
‘ചന്ത്വേട്ടൻ എന്താ ഇവിടെ ഇപ്പോ’ അവൾ അവനരികിലേക്കു വന്നു ചോദിച്ചു.
‘അമ്മാവൻ പറഞ്ഞുവിട്ടതാ, നിന്‌റെ സുഖവിവരമൊക്കെ അന്വേഷിച്ചുവരാൻ,’ അവളെ കണ്ടതിന്‌റെ സന്തോഷം മുഖത്തു പ്രകടമാക്കിക്കൊണ്ട് ചന്തു പറഞ്ഞു.
‘ഈ അച്ഛൻ,മനസ്സമാധാനമായി ഇവിടെ നിന്ന് പഠിക്കാൻ സമ്മതിക്കില്ല,