ചന്തുവിന്‌റെ ഉള്ളിൽ ചാരിതാർഥ്യം നിറഞ്ഞു.
താൻ, കടങ്ങൾ വീട്ടിയിരിക്കുന്നു.ഇതായിരുന്നു ജീവിതത്തിൽ അവശേഷിച്ച ഏക കടം.കുറേനേരം കൂടി കഴിഞ്ഞതോടെ എല്ലാവരോടും യാത്ര പറഞ്ഞു ചന്തുവും കുടുംബവും ഏറമംഗലത്തു നിന്നിറങ്ങി.ഇന്നു രാത്രി മാനസി മഹലിൽ താമസിക്കും. നാളെ രാവിലെ മടങ്ങും.കുറച്ചുനാളുകൾ കൂടി നിൽക്കണമെന്നു ചന്തുവിന് ആഗ്രഹം തോന്നിയിരുന്നെങ്കിലും അതു നടക്കില്ലെന്ന് അവനു തന്നെയറിയാമായിരുന്നു. തമ്പി മാത്രമാണു മുംബൈയിലുള്ളത്. ഏറെനാൾ താനില്ലാതെ ഒറ്റയ്ക്കു കാര്യങ്ങൾ നടത്താൻ അവനെക്കൊണ്ടാകില്ല.
സന്ധ്യനേരത്തു മാനസി മഹലിൽ മാനസി വിളക്കു വച്ചു.മുകളിലെ മുറിയിലേക്കു നടക്കുമ്പോളും അവളുടെ ചിന്ത രാഗിണിയെക്കുറിച്ചാണ്. ഇന്നു ചന്ത്വേട്ടൻ അവളോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ശരിക്കും അവളോടു സ്‌നേഹം കാണില്ലേ.പണ്ട് ഒഴിവാക്കി വിട്ടതിന്‌റെ ദേഷ്യം തീർത്തതാകില്ലേ ഇന്ന്. പഴയ സ്‌നേഹമൊക്കെ അങ്ങനെയങ്ങു പോകുമോ. അവളുടെ മനസ്സിൽ ആയിരം ചിന്തകളായിരുന്നു.
അവൾ മുറിയിലെത്തി. ചന്തു ബാൽക്കണിയിലുണ്ടായിരുന്നില്ല. മുറിക്കു പുറത്തെ ചാരുകസാലയിൽ ചാഞ്ഞു കിടക്കുകയായിരുന്നു അവൻ.ഒരു കൂർത്തയും മുണ്ടുമായിരുന്നു വേഷം.അടുത്തു വച്ചിരിക്കുന്ന മ്യൂസിക് സിസ്റ്റത്തിൽ നിന്നും ഒരു പാട്ടൊഴുകുന്നുണ്ടായിരുന്നു.
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു
സ്വർഗം വിളിച്ചാലും
ഒഴുകി നിൻ ആത്മാവിൻ ആഴങ്ങളിൽ
വീണു പോലിയുമ്പോഴാണെൻറെ സ്വർഗം
നിന്നിൽ അലിയുന്നതേ നിത്യസത്യം
‘ചന്ത്വേട്ടാ,’ കുറച്ചുനേരം അവിടെ നിന്ന ശേഷം അവൾ അവനെ വിളിച്ചു.
‘ങൂം,’ അവൻ ഒരു ഞെട്ടലോടെ എഴുന്നേറ്റു.
‘എന്താ’ അവൻ അവളോടു ചോദിച്ചു.
‘ഇന്നലെ ഞാനും രാഗിണിയും ഒരുമിച്ചാണു കിടന്നത്’ അവൾ പറഞ്ഞു.
‘അതിനിപ്പോൾ എന്താണ്’ ചന്തു അവളോടു ചോദിച്ചു.
‘അവളുടെ ജീവിതത്തിലെ കാര്യങ്ങളെല്ലാം അവളെന്നോടു പറഞ്ഞു.അവൾക്കു തെറ്റു മനസ്സിലായി, ചന്തുവേട്ടന്‌റെ സ്‌നേഹം ഇപ്പോളവൾ തിരിച്ചറിഞ്ഞിട്ടുണ്ട്’ മാനസി പറഞ്ഞു.
‘ആയിക്കോട്ടേ, അതിനിപ്പോ എന്താണ്’ നേരീയ മുഷിപ്പോടെ ചന്തു ചോദിച്ചു.
‘ചന്ത്വേട്ടന് അവളോട് ഒരു ഫീലിങ്‌സും തോന്നണില്ലേ’ ചങ്കിടിപ്പോടെ അവൾ ചോദിച്ചു.
‘എന്തു ഫീലിങ്‌സ് എനിക്കൊന്നും തോന്നണില്ല,’ ചന്തു തല ചൊറിഞ്ഞുകൊണ്ടു പറഞ്ഞു.
‘ചന്തുവേട്ടന്‌റെ ആദ്യ സ്‌നേഹമല്ലേ അവൾ, പെഹ് ലി പ്യാർ, അവൾ ഇങ്ങനെ മാറിയതിൽ ഒട്ടും സന്തോഷമില്ലാന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ലാട്ടോ’ അവൾ വീണ്ടും പറഞ്ഞു.
‘മാനസീ എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ടു പറയണം, ഇങ്ങനെ വളച്ചുകെട്ടിയാൽ എനിക്കു മനസ്സിലാകില്ല കേട്ടോ’ അവൻ ഈർഷ്യയോടെ പറഞ്ഞു.
മാനസി ഒരു നിമിഷം മിണ്ടാതെ നിന്നു.
‘ചന്തുവേട്ടന് എന്നെക്കാളും സ്‌നേഹമായിരുന്നോ രാഗിണിയോട്.എല്ലാവരും പറയുന്നു ചന്തുവേട്ടൻ അവളെ ഒരുപാടു മോഹിച്ചിരുന്നെന്ന്.ഇപ്പോഴും അങ്ങനെയൊക്കെ മനസ്സിലുണ്ടോ.’ അവൾ താഴേക്കു നോക്കി ചോദിച്ചു.
‘ഷട്ടപ്പ’് ചന്തു ബാൽക്കണിയുടെ കൈവരിയിൽ കൈ വലിച്ചടിച്ചു,അവന്‌റെ മുഖം ചുവന്നിരുന്നു.അവന്‌റെ ഭാവപ്പകർച്ച കണ്ട് അവൾ ഞെട്ടിപ്പോയി.സൗമ്യനായ ചന്തുവിനെ മാത്രമേ അവൾക്കു