കണക്കിലെടുത്തില്ല.അവൾക്കു ചെറിയ മോഹങ്ങളെ ഉണ്ടായിരുന്നുള്ളൂ,മുംബൈ വിട്ട് എങ്ങോട്ടെങ്കിലും പോയി ചന്തുവിനൊപ്പം ജീവിക്കണം. പട്ടിണിയാണെങ്കിലും പ്രശ്‌നമില്ല.
മാനസി ഇപ്പോഴും അവന്‌റെ ഭാര്യയായിരുന്നില്ല.അവർ തമ്മിൽ മറ്റു ബന്ധങ്ങളുമുണ്ടായിരുന്നില്ല.ഒരേ കുടിലിൽ താമസിക്കുന്ന രണ്ടു പേർ.
ഏറ്റെടുത്ത ദൗത്യങ്ങളൊക്കെ വിജയമായതോടെ ചന്തുവിനു നിൽക്കാൻ സമയമില്ലാതായി. അവന്‌റെ കൈയിൽ പണവും നിറഞ്ഞു.ലോഖണ്ട്വാലയിൽ ഒരു രണ്ട് ബെഡ്‌റൂം ഫ്‌ളാറ്റെടുത്ത് ചന്തുവും മാനസിയും അങ്ങോട്ടേക്കു മാറി.
ഇതിനിടയിൽ ഒരു ശുഭമുഹൂർത്തത്തിൽ ഒരു ക്ഷേത്രനടയിൽ വച്ച് ചന്തു മാനസിയെ മിന്നുകെട്ടി. മീസാൻ സേട്ടും തമ്പിയും മാത്രമാണു വിവാഹത്തിൽ പങ്കെടുത്തത്.അവർ തന്നെ സാക്ഷികളുമായി.മാനസി അവർക്കെല്ലാം പായസവും കാരറ്റ് ഹൽവയും നൽകി സത്കരിച്ചു. അവളുടെ ഏറ്റവും വലിയ ആഗ്രഹം.ഈ ജീവിതത്തിൽ നടപ്പാകില്ലെന്നു കരുതിയ ആഗ്രഹമാണു സാക്ഷാത്കരിച്ചത്. ഒരു പാവം പെണ്ണിന്‌റെ വിവാഹമെന്ന സ്വപ്നം.
ലോഖണ്ഡ്വാലയിലെ കിടപ്പുമുറിയിൽ നിറഞ്ഞ മനസ്സോടെ മാനസി ചന്തുവിന് ആദ്യചുംബനം നൽകി.അവളുടെ ചുണ്ടുകൾ അവന്‌റെ മുഖത്തു പരതി നടന്നു.കൈകൾ അവനെ വരിഞ്ഞുമുറുക്കി.
പിടിവിടാൻ മനസ്സില്ലായിരുന്നു മാനസിക്ക്, പിടിയിൽ നിന്നു മോചിതനാകാൻ അവനും. ഗുജറാത്തിപ്പെണ്ണിന്‌റെ അലൗകികമായ ഉടലഴക് അവന്‌റെ ശരീരത്തേക്ക് ഒരു മഴ പോലെ പെയ്തിറങ്ങി.ഒരുപാടു നേരം നീണ്ടു നിന്ന വേദനയുടെയും ചാരിതാർഥ്യത്തിന്‌റെയും പ്രണയത്തിന്‌റെയും നിമിഷങ്ങൾ.ലക്ഷങ്ങൾ പലരും വിലപറഞ്ഞ കന്യകാത്വം തന്‌റെ ജീവിതത്തിലെ ഇഷ്ടപുരുഷനു തന്നെ സമ്മാനിച്ച ചാരിതാർഥ്യത്തോടെ മാനസി കട്ടിലിൽ നിന്നെഴുന്നേറ്റു.അവരുടെ ബെഡ്ഷീറ്റിൽ ചുവന്ന ചോരത്തുള്ളികൾ അങ്ങിങ്ങു വീണു കിടപ്പുണ്ടായിരുന്നു. അതിലേക്ക് അവൾ വല്ലാത്തൊരിഷ്ടത്തോടു നോക്കി.
ആദ്യസമാഗമത്തിന്‌റെ ക്ഷീണത്തിൽ ചന്തു ഉറക്കമായിരുന്നു. അവൾ അവനരികിൽ ചെന്ന് അവന്‌റെ മുടിയിൽ തലോടി.അവനു ദൃഷ്ടിദോഷം ഉണ്ടാകാതെയിരിക്കാൻ ഇരു മുഷ്ടികളും മടക്കി അവന്‌റെ തലയ്ക്കിരുവശവും വച്ചു. എന്നിട്ടു നിലക്കണ്ണാടിയിൽ പോയി തന്‌റെ നഗ്നമേനി നോക്കി നിന്നു.ഒരു ചെപ്പിൽ നിന്ന് അൽപം സിന്തൂരമെടുത്ത് അവൾ തന്‌റെ സീമന്തരേഖയിൽ ചാർത്തി.
താനിനി കന്യകയല്ല, തനിക്കൊരു അവകാശിയുണ്ടായിരിക്കുന്നു.
വളരുകയായിരുന്നു ചന്തു. അനുദിനം. അവന്‌റെ സംഘത്തിലേക്ക് ഒട്ടേറെപ്പേർ ചേർന്നു. തമിഴ്‌നാട്ടുകാരനായ പാണ്ഡ്യൻ, ഹരിയാനക്കാരനായ ഗോവിന്ദ ഖുശ്വാഹ, മറാത്തിയായ ലാൽ ജാംലി പിന്നെ ഒട്ടേറെപ്പേർ.തമ്പിയായിരുന്നു ചന്തുവിന്‌റെ വലംകൈ അഥവാ ഛോട്ടാസാബ്. ചന്തുവിനെ അധോലോകം വേറൊരു പേരിൽ വിളിച്ചുതുടങ്ങി..ചന്തുസാഹിബ്.
ചങ്കുറപ്പുള്ളവനെ ചക്രവർത്തിയാക്കുന്ന നഗരമാണ് മുംബൈ. അവന്‌റെ വിദ്യാഭ്യാസവും കുലവും ഒന്നും ഒരു പ്ര്ശ്‌നമില്ല.എന്തു ചരക്കും മുംബൈയിൽ എ്ത്തിക്കാൻ ചന്തുസാഹിബിനെ ഏൽപിച്ചാൽ മതിയെന്ന് ഒരു മന്ത്രമായി കള്ളക്കടത്തുകാർ ഉരുവിട്ടു.
മറ്റുള്ള അധോലോക സംഘങ്ങളെപ്പോലെയല്ലായിരുന്നു ചന്തുവിന്‌റെ ഗ്രൂപ്പ്. കള്ളക്കടത്തും ഹവാലയും മാത്രമായിരുന്നു അവരുടെ പ്രവർത്തന മേഖല.പൊതുജനങ്ങളിലേക്കിറങ്ങി ഹഫ്ത പിരിക്കുന്നതിൽ നിന്നും അക്രമങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും തന്‌റെ സംഘാംഗങ്ങളെ ചന്തു കർശനമായി വിലക്കി. അതു മൂലം മറ്റുള്ള ഗ്യാങ്ങുകൾ അവനെ വലിയ സ്‌നേഹത്തോടെ കരുതി. മുംബൈയിലെ എല്ലാ അധോലോക നേതാക്കളുമായും ദൃഢസൗഹൃദത്തിലായിരുന്നു ചന്തു.
കൃത്യമായ വരിപ്പണം അവൻ പൊലീസിന്‌റെയും കസ്റ്റംസിന്‌റെയും ഉദ്യോഗസ്ഥർക്കെത്തിച്ചു കൊടുത്തതിനാൽ അവരും ചന്തുവിന് ഒരു