ചെവിയിൽ വിരൽ കൊണ്ടു ചൊറിഞ്ഞുകൊണ്ട് മുനിസാഹിബ് അവനെ നോക്കി പുഞ്ചിരിച്ചു.
‘നിങ്ങൾ ആവശ്യപ്പെട്ട പണം മുഴുവനുണ്ട് , എണ്ണിനോക്കാം.’ ചന്തു പറഞ്ഞു
‘ബടിയാ സാലാ, എനിക്കറിയാമായിരുന്നു നിനക്കതു പറ്റുമെന്ന്’ മുനിസാഹിബ് ചന്തുവിനോടു പറഞ്ഞു.
മുനിയുടെ കൂട്ടാളികൾ വന്നു പണം എണ്ണിത്തിട്ടപ്പെടുത്തി. കള്ളനോട്ടാണോ എന്നുവരെ നോക്കി. എല്ലാം പെർഫക്ട് .30 ലക്ഷം തികച്ചുണ്ട്. അവർ മുനിസാഹിബിനെ നോക്കി തലകുലുക്കി.
‘ശരി ചന്തൂ, നീയ് മാനസിയെ വിളിച്ചോണ്ടു പൊയ്‌ക്കോളൂ, മാമിസാനിനോടു ഞാൻ വിളിച്ചു പറഞ്ഞേക്കാം.’ മുനിസാഹിബ് അവനോടു പറഞ്ഞു. ചന്തു കേൾക്കാൻ കൊതിച്ച വാക്കുകൾ. കഠിനപ്രയത്‌നം സഫലമായതിന്‌റെ ചാരിതാർഥ്യം.
അവൻ ചൗപ്പാട്ടിയിലേക്ക് ഓടുകയായിരുന്നു,വേശ്യാഗൃഹത്തിലേക്ക്.തന്‌റെ സ്‌നേഹഭാജനത്തെ സ്വതന്ത്രയാക്കാൻ,അവളുടെ പരിശു്ദ്ധിക്ക് ഒന്നും ന്ഷ്ടമാകില്ലെന്നു പറയാൻ.പക്ഷേ അതവിടെ എപ്പോളേ അറിഞ്ഞിരുന്നു.
ചന്തു അവിടെയെത്തിയപ്പോളേക്കും വേശ്യാഗൃഹത്തിലെ പെൺകുട്ടികൾ മാനസിയെ ഒരുക്കിനിർത്തിയിട്ടുണ്ടായിരുന്നു,അവൾ എണ്ണതേച്ചു കുളിച്ചിരുന്നു.മാമിസെൻ വാങ്ങിയ പുതിയ വെളുത്ത ചുരിദാർ അവർ ധരിച്ചിരുന്നു.പതിൻമടങ്ങു സുന്ദരിയായിരുന്നു ചന്തുവിന്‌റെ മാനസിയപ്പോൾ.
ചന്തു അകത്തോട്ടു കയറിയപ്പോൾ മാമിസെൻ അവനെ സ്വീകരിച്ചു.
ഒരു താലത്തിൽ ആരതിയുമായി വന്ന് അവർ മാനസിയെ ഉഴിഞ്ഞു.താലത്തിൽ നിന്നു ചുവന്ന കുങ്കുമം അവളുടെ നെറ്റിയിൽ തൊട്ടു.’ഇതു പോലെ കുങ്കുമം നിന്‌റെ സീമന്തരേഖയിലും തൊടാൻ നിനക്കു ഭാഗ്യമുണ്ടാകട്ടെ കുട്ടീ, മംഗല്യഭാഗ്യമാണ് ഒരു പെണ്ണിന്‌റെ ഏറ്റവും വലിയ ഭാഗ്യം. ഒരു പുരുഷന്‌റെ ഭാര്യയായി,കുട്ടികളുടെ അമ്മയായി, നൂറ്റാണ്ടു കാലം പരിശുദ്ധിയോടെ ജീവിക്കാൻ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മകളേ.’ അവർ കണ്ണുനീരോടെ പറഞ്ഞു.
മറ്റു പെൺകുട്ടികൾ, വേശ്യാലയത്തിലെ നിർഭാഗ്യവതികൾ…..സന്തോഷത്തോടെയും തെല്ലൊരസൂയയോടെയും ആ രംഗം നോക്കി നിന്നു.
മാനസി പൂത്തുവിടർന്നു നിൽക്കുകയായിരുന്നു.തകർന്നു പോയെന്നു കരുതിയ ജീവിതം നഷ്ടപ്പെട്ടിട്ടില്ലെന്നറിഞ്ഞ ഒരു പെണ്ണിന്‌റെ സന്തോഷം അവളുടെ മുഖത്ത് അലയടിച്ചു.അതിരറ്റ പ്രേമഭാവത്തോടെ അവൾ ചന്തുവിനെ കടാക്ഷിച്ചു നിന്നു.
മാനസി അവന്‌റെ സമീപം വന്നു.അവന്‌റെ കാലുകളിലേക്കു വീണു നമസ്‌കരിച്ചു.’ഹേയ് എന്തായിത്’ അവൻ അവളെ പിടിച്ചുപൊക്കി.
‘എന്തിനാ എന്നെ രക്ഷിച്ചത്, എങ്ങനെയാ എന്നെ രക്ഷിച്ചത്,എവിടുന്നു കിട്ടി ഇത്രയും പണം, പറയ് ‘ അവൾ തേങ്ങലടക്കാനാകാതെ അവൾ ചന്തുവിനോടു ചോദിച്ചു.
‘ഞാൻ ഒരു കട തുടങ്ങുന്നൂന്നു പറഞ്ഞില്ലേ, ആദ്യദിനത്തിൽ തന്നെ 30 ലക്ഷം കിട്ടി.’ അവൻ പറഞ്ഞു.
‘ങേ ശരിക്കും, അതേതു കട’ അവൾ അവിശ്വസനീയതയോടെ ചോദിച്ചു.
‘അതൊക്കെ പിന്നെ പറയാം’ അവളുടെ തോളിൽ കൈവച്ചുകൊണ്ട് അവൻ പറഞ്ഞു.
‘നീയിപ്പോൾ സ്വതന്ത്രയായിരിക്കുന്നു മാനസീ, ഇനി നിന്‌റെ വഴി നിനക്കു നിശ്ചയിക്കാം. ആർക്കും നിന്‌റെ മേൽ ഒരുടമസ്ഥാവകാശവുമില്ല.’ പറഞ്ഞിട്ടു ചന്തു തിരിഞ്ഞുനടന്നു.
അവന്‌റെ കൈകളിൽ അപ്പോഴേക്കും അവളുടെ കൈ പിടിമുറുക്കിയിരുന്നു.
‘എനിക്കു സ്വതന്ത്രയാകണ്ട ചന്തൂ,എനിക്ക് ഈ കൈകളുടെ ഉടമസ്ഥാവകാശത്തിൽ ജീവിക്കണം.ഭാര്യയാക്കാൻ എന്നെ കൊള്ളില്ലെങ്കിൽ ഒരു വെപ്പാട്ടിയായെങ്കിലും മതി.’ അവൾ അതു പറഞ്ഞു നിർത്തിയപ്പോളേക്കും പളുങ്കുപോലുള്ള കണ്ണിൽ നിന്നു നീർ ഒഴുകി.
ചന്തു അവളുടെ കൈയിൽ തിരിച്ചുപിടിച്ചു.അവളെ തോളിലേക്കു ചായ്ചു.
‘വേഗം ഇവിടെ നിന്നു പൊക്കോളൂ മക്കളേ, ഞങ്ങളൊക്കെ ശപിക്കപ്പെട്ട ജന്മങ്ങളാ, ഇവിടെ നിന്നു നിങ്ങളും ശാപ്ം തലയിലേൽക്കേണ്ട’ മാമിസാൻ അവരുടെ അടുക്കലെത്തി പറഞ്ഞു.