‘ബോ്‌ട്ടെങ്ങനെ ഒ്പ്പിക്കും’ ചന്തു തമ്പിയോടു ചോദിച്ചു.
‘അതൊക്കെ കിട്ടും. ദിവസം ഇരുപതിനായിരം രൂപ വാടക.ഇത്തിരി കൂടുതലാ’ തമ്പി പറഞ്ഞു.
ഇരുപതിനായിരം രൂപ..അതെങ്ങനെ ഒപ്പിക്കുമെന്നുള്ളതാണ് ഇനിയത്തെ പ്രധാനപ്രശ്‌നം.ചന്തു ചിന്തയിലാണ്ടു.തപ്പിപ്പെറുക്കിയാൽ ഒരു രണ്ടായിരം രൂപ കൈയിൽ കാണും.വിൽക്കാനായി ആകെ കൈയിലുള്ളത് തേഞ്ഞുതീർന്ന ഒരു ജോടി ചെരുപ്പുകൾ മാത്രമാണ്.അതാണെങ്കിൽ ആർക്കും വേണ്ടതാനും.
…………………………………………………..’ക്യാ ഹുവാ, എന്താ ഇങ്ങനെ ചിന്തിച്ചിരിക്കുന്നത്.’ മാനസിയുടെ തേനൂറുന്ന ശബ്ദമാണു ചന്തുവിനെ ഉണർത്തിയത്. അന്നും പതിവുപോലെ വേശ്യാഗൃഹത്തിനു സമീപം കച്ചവടം നടത്തുന്നതിനിടെ പൈസയെക്കുറിച്ചു ചിന്തിച്ചു നിൽക്കുകയായിരുന്നു ചന്തു. മാനസി വന്നത് അവനറിഞ്ഞിരുന്നി്ല്ല.
‘ഞാൻ കുറച്ചു പൈസയെക്കുറിച്ചു ചിന്തിച്ചിരിക്കുകയാണ് .ഒരു കടയിടാൻ പ്ലാനുണ്ട്.ഭയങ്കര ഞെരുക്കം.’ ചന്തു അവളോടു പറഞ്ഞു.അവളെ രക്ഷിക്കാനായി താൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പറയാൻ പോയില്ല.
‘എത്ര വേണ്ടിവരും’ അവൾ ചോദിച്ചു.
‘ഇരുപതിനായിരം’ അവൻ ഉത്തരം പറഞ്ഞു.
പെട്ടെന്ന് അവൾ മുടി മുകളിലേക്കു പൊക്കി തന്‌റെ കാതിൽ തപ്പി. അതിൽ കിടന്നിരുന്ന കമ്മലുകൾ അവൾ അഴിച്ചെടുത്തു. അതു ചന്തുവിനു നേർക്കു നീട്ടി.
‘എന്‌റെ കൈയിൽ ആകെയുള്ള വിലപിടിപ്പുള്ളത് ഇതാണ്. ഇതു വിറ്റു ചന്തു കടതുടങ്ങിക്കോ,’ അവളാ കമ്മലുകൾ അവനു നീട്ടിക്കൊണ്ടു പറഞ്ഞു.
‘അയ്യോ അതൊന്നും വേണ്ട, ഞാൻ വേറെന്തെങ്കിലും വഴി നോ്ക്കിക്കോളാം.’ ചന്തു അവളോടു പറഞ്ഞു.
‘പറയുന്നതു കേൾക്കൂ ചന്തൂ, ഞാനിനി ഒരുമാസം കൂടിയേ ഇവിടെയുണ്ടാകൂ.ചിലപ്പോ ഈ ഭൂമിയിൽ തന്നെ.മാനം നഷ്ടപ്പെട്ടു ഞാൻ ജീവിച്ചിരിക്കില്ല.അതിനു മുൻപേ ഞാൻ എന്നെത്തന്നെ കൊല്ലും.എന്‌റെ ചന്തു ഇവിടെ നന്നായി ജീവിക്കണം.ഒരു രാജായെപ്പോലെ.അതെനിക്കു മാനത്തിരുന്നു കാണണം.’ അവൾ നിർബന്ധിച്ചു കമ്മലുകൾ അവനു നൽകി ഒരു വേദന നിറഞ്ഞ ചിരി ചിരിച്ചുകൊണ്ടു പറഞ്ഞു.
യഥാർഥ പെണ്ണെന്നാൽ എന്താണെന്നു മനസ്സിലാക്കുകയായിരുന്നു ചന്തു.അവൾ ചാകാൻ തീരുമാനിച്ചിരിക്കുന്നു.എന്നിട്ടും അവളുടെ കൈയിലെ അവസാനത്തെ വിലപിടിപ്പുള്ള വസ്തുവും തനിക്കു തരുന്നു. ഇവളെ രക്ഷിക്കാതിരിക്കുന്നതെങ്ങനെ….ചന്തുവിന്‌റെ കണ്ണു നിറഞ്ഞു.
ചത്തിട്ടായാലും രക്ഷിച്ചിരിക്കും……..
മാനസിയുടെ കമ്മൽ വിറ്റതും കൈയിലുണ്ടായിരുന്ന പൈസയും കൂടിയായപ്പോൾ ബോട്ടു വാടകയ്‌ക്കെടുക്കാനുള്ള തുകയായി.ഹാർബറിൽ നിന്ന് ഒരു ഫിഷിങ് ബോട്ട് വാടകയ്‌ക്കെടുത്തു.തമ്പിയും ഹാർബറിൽ വന്നിരുന്നു.
ബോട്ടിൽ കയറുന്നതിനു മുൻപ് അവൻ ചന്തുവിനെ കെട്ടിപ്പിടിച്ചു. ‘എടാ ചന്തുക്കുട്ടാ. നാട്ടിൽ രണ്ടു പെങ്ങൻമാരും വയ്യാത്ത അമ്മയുമുണ്ട്. അല്ലെങ്കിൽ ഞാനും നിന്‌റൊപ്പം വന്നേനെ. എല്ലാം ശരിയാക്കി തിരിച്ചുവരണേടാ.’ അവൻ കരയുന്നുണ്ടായിരുന്നു.
ചന്തു അവന്‌റെ പുറത്തുതട്ടി ആശ്വസിപ്പിച്ചു.
കാറും കോളും നിറഞ്ഞതായിരുന്നു കടൽ. തിരയടിച്ച തീരക്കടലിൽ നിന്ന് ആഴക്കടലിലേക്കു ചന്തു ബോട്ടു പായിച്ചു. പുഴവെള്ളത്തിൽ ബോട്ടോടിക്കുന്നതു പോലെയല്ല കടലിലെന്ന് അവൻ മനസ്സിലാക്കി.തീരക്കടലിൽ ചെറുവള്ളങ്ങളും ബോട്ടുകളുമൊക്കെ ധാരാളമുണ്ടാകും.എന്നാൽ ആഴക്കടലിൽ എത്തുമ്പോൾ നിശബ്ധതയാണ്.ഏകാന്തതയും.എങ്ങും നോക്കിയാൽ കടൽ മാത്രം.നിശബ്ധയായി വിഴുങ്ങാനെന്ന പോലെ കിടക്കുന്ന ആഴി.
മീസാൻ സേഠു തന്ന മാപ്പും കോംപസും ഉപയോഗിച്ച് അവൻ മുന്നോട്ടു