വശീകരണ മന്ത്രം 3 [ചാണക്യൻ]

Posted by

അനന്തു മിണ്ടാതെ ഭക്ഷണം കഴിച്ചു നേരെ മുത്തശ്ശന്റെ മുറിയിലേക്ക് ചെന്നു. അവിടെ കട്ടിലിൽ കിടന്നു കുറച്ചു നേരം അവൻ ചിന്തയിൽ ആണ്ടു.

ഈ വീടും മുത്തശ്ശന്റെ മുറിയും ഒക്കെ വിട്ടു പോകുവാണെന്നു ഓർത്തപ്പോൾ അവനു സങ്കടം അല തല്ലി. അല്പ നേരം അവിടെ കിടന്നപ്പോൾ അനന്തുവിന് ഒരു ആശ്വാസം പോലെ തോന്നി.

പൊടുന്നന്നെ വാതിൽ തുറക്കുന്നത് കേട്ട് അവന്റെ കണ്ണുകൾ അങ്ങോട്ടേക്ക് പാറി.ശിവ ഒരു നീല ചുരിദാർ അണിഞ്ഞു മുടിയൊക്കെ പുറകിലേക്ക് പിന്നിക്കെട്ടി സുന്ദരിയായി നിൽക്കുന്നു.

ശെരിക്കും അമ്മയുടെ സൗന്ദര്യം അതുപോലെ അവൾക്കും കിട്ടിയെന്നു അവനു തോന്നിപോയി. അവൻ അവളെ നോക്കി പുഞ്ചിരിച്ചു.

“ഡാ മരമാക്രി വണ്ടി വന്നു. പെട്ടെന്ന് വാ ”

“ഡീ നിന്നെ കാണാൻ നല്ല ചേലുണ്ട് ട്ടോ  ”

“ആണോടാ ” ശിവ നിന്ന നിൽപ്പിൽ കാൽ വിരൽ കൊണ്ടു നിലത്തു കളം വരയ്ക്കാൻ തുടങ്ങി.

“അധികം വരച്ചു മോള് അവിടെ കുഴിയാക്കണ്ടട്ടാ ” അനന്തു ഊറി ചിരിച്ചുകൊണ്ട് പറഞ്ഞു.

“പോടാ പട്ടി  “അവനെ നോക്കി കൊഞ്ഞനം കുത്തി ശിവ പോയി.

അനന്തു പതിയെ എണീറ്റു നിന്നു. സ്റ്റൂൾ എടുത്തു വച്ചു കയ്യെത്തിച്ചു ട്രങ്ക് പെട്ടി കയ്യിൽ എടുത്തു. അതുമായി കട്ടിലിലേക്ക് വന്നിരുന്നു.

ആഹ്ലാദത്തോടെ പെട്ടിയിൽ ആകെ അവൻ കയ്യോടിച്ചുകൊണ്ടിരുന്നു. അതിന്റെ പുറത്തു ആലേഖനം ചെയ്ത യോദ്ധാവിന്റെ ചിത്രത്തിൽ ചുംബിച്ചു.

അല്പ നേരം ആ പെട്ടി നെഞ്ചോടു ചേർത്തു വച്ചു മിഴികൾ പൂട്ടി അവൻ ഇരുന്നു. സാവധാനം അവൻ പെട്ടി കട്ടിലിലേക്ക് വച്ചു.

“ഇത് എന്റെ കയ്യിലേക്ക് വന്നത് മുതൽ മൊത്തം സൗഭാഗ്യങ്ങൾ ആണ് എനിക്ക് കിട്ടുന്നത്. സ്ത്രീകളെ മയക്കുന്ന വശീകരണ മന്ത്രം എനിക്ക് പ്രാപ്തമായി. ഇപ്പോഴിതാ ഇത്രയും കാലം അനുഭവിച്ച ദാരിദ്ര്യത്തിനും പട്ടിണിക്കും അവസാനം വന്നിരിക്കുന്നു. ഇന്ന് ഞങ്ങൾ തറവാട്ടിലേക്ക് പോകുകയാണ്. എന്റെ അമ്മയുടെ കുടുംബത്തിലേക്ക്. ഇനി ഞങ്ങൾ അനാഥരല്ല. ഞങ്ങൾക്ക് മുത്തശ്ശനുണ്ട് മുത്തശ്ശിയുണ്ട് അമ്മാവന്മാർ ഉണ്ട് ബന്ധുക്കൾ ഉണ്ട് ഇന്ന് ഞങ്ങൾക്ക് എല്ലാവരും ഉണ്ട്. എല്ലാം ഈ പെട്ടി കാരണമാണെന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ട്ടം. ഒരിക്കലും ഇത് ഞാൻ ദുരുപയോഗം ചെയ്യില്ല. ഇത് എന്റെ വാക്ക് ആണ്. ”

അനന്തു സന്തോഷത്തോടെ ആ പെട്ടി ഭദ്രമായി തിരികെ വച്ചു.റൂമിനു വെളിയിലേക്ക് ഇറങ്ങി അവൻ മുറി പൂട്ടി  നേരെ ബാഗും മറ്റും എടുക്കാൻ സ്വന്തം  റൂമിലേക്ക് പോയി.

ഈ സമയം അച്ഛച്ചന്റെ മുറിയിൽ പഴയ ആ സുഗന്ധം വീണ്ടും അലയടിക്കാൻ തുടങ്ങി. പതിയെ ആ ട്രങ്ക് പെട്ടി വായുവിൽ ഉയർന്നു മുറിയ്ക്ക് മധ്യഭാഗത്തു നിലയുറപ്പിച്ചു.

വീണ്ടും അതിൽ നിന്നും അഭൗമ്യമായ സുഗന്ധം അവിടമാകെ പരന്നു. പതിയെ ആ പെട്ടിയുടെ പുറത്തു ആലേഖനം ചെയ്ത യോദ്ധാവിന്റെ ചിത്രത്തിലെ കണ്ണുകളിൽ നിന്നും ഒരു ചുവന്ന പ്രകാശം പൊട്ടി പുറപ്പെട്ടു.

അതു മുറിയിലാകമാനം പ്രകാശ പൂരിതമായി. വായുവിലൂടെ അതു രണ്ടു തവണ ഭ്രമണം ചെയ്തു പറന്നു സാവധാനം യഥാ സ്ഥാനത്തേക്ക് എത്തിച്ചേർന്നു.

റൂമിൽ നിന്നും എടുത്ത ബാഗുകളുമായി അനന്തു മുറ്റത്തേക്ക് ഇറങ്ങി. ഈ സമയം ശിവയും മാലതിയും അവരവരുടെ സാധനങ്ങളുമായി മുറ്റത്തേക്ക് ഇറങ്ങിയിരുന്നു .
മാലതി ഒരു ചുവന്ന സാരീ ആയിരുന്നു ചുറ്റിയിരുന്നത്. അനന്തു ഒരു ജീൻസും ബ്ലാക്ക് ഷർട്ടും ആണ് അണിഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *