❣️സിന്ദൂരരേഖ 19 [അജിത് കൃഷ്ണ]

Posted by

ദിവ്യ :എന്ന് കരുതി അവളെ വിട്ട് ഒഴിഞ്ഞു പോകണം എന്നോ ഒന്നും അല്ല കേട്ടോ. അവൾക്ക് ടീച്ചറുടെ എല്ലാ കെയറും സപ്പോർട്ടും ഉണ്ടാവണം. പിന്നെ കഴിവതും അവളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ നോക്ക് അതാണ് നല്ലത്.

 

അഞ്‌ജലിയ്ക്ക് എന്ത് പറയണം എന്നറിയാതെ കുഴങ്ങി. ഇനി ഒരു പ്രശ്നം ഭർത്താവിന്റെ കൂടെ ഉണ്ടായാൽ ചിലപ്പോൾ അവൾ നല്ല പോലെ പൊട്ടി തെറിക്കും അതിനുള്ള വെടി മരുന്ന് ദിവ്യ അവളുടെ ഉള്ളിൽ നിറച്ചു കഴിഞ്ഞു. അഞ്‌ജലി തലയ്ക്കു കൈ കൊടുത്തു കുത്തി ഇരിക്കുനത് കണ്ടപ്പോൾ ദിവ്യ ഉള്ളിൽ ചിരിച്ചു. കുറച്ചു സമയം കഴിഞ്ഞു അഞ്‌ജലി തിരികെ വീട്ടിലേക്ക്‌ പോയി.

 

വിശ്വനാധന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. പെട്ടന്ന് അയാൾ ഫോൺ ഡിസ്പ്ലേ നോക്കി മെല്ലെ എഴുന്നേറ്റു നിന്ന് സംസാരിക്കാൻ തുടങ്ങി. അയാൾ ഫോണുമായി ഓരത്തേക്ക് മാറി നിന്ന് സംസാരിക്കാൻ തുടങ്ങി. അയാളുടെ സംസാരത്തിന്റെ എളിമ കണ്ടാൽ ആരും ഞെട്ടി പോകും. അമർ തൊട്ട് അടുത്ത് ഇതെല്ലാം കണ്ട് കൊണ്ട് നിൽക്കുക ആയിരുന്നു. കാര്യം എന്താണ് എന്ന് അവനും പിടികിട്ടിയില്ല. കുറച്ചു കഴിഞ്ഞു ഫോൺ താഴ്ത്തി വെച്ച് കൊണ്ട് അയാൾ തിരികെ സോഫയിൽ വന്നിരുന്നു.

 

അമർ :എന്താണ് !?? എന്താണ് പ്രശ്നം വല്ലതും !!

 

വിശ്വനാഥ്‌ന്റെ മുഖം വല്ലാത്ത അവസ്ഥയിൽ ഇരിക്കുന്നത് കണ്ടപ്പോൾ അമർ ചോദിച്ചു.

 

വിശ്വനാഥൻ :എബ്രഹാം !!!

 

അത്‌ കേട്ടതും അമറും ഒരു നിമിഷം നിശബ്ദത പാലിച്ചു.

 

അമർ :ഇങ്ങോട്ട് ആണോ?

 

വിശ്വനാഥൻ :ഉം.

 

(ഒരു ചെറിയ ഫ്ലാഷ് ബാക്ക് ആവശ്യം ആയത് കൊണ്ട് കുറച്ചു ഒന്ന് പുറകിലേക്ക് പോയി നോക്കാം. എബ്രഹാം ആരാണ് അയാൾ? എന്ന് ആകും എല്ലാരുടെയും ചോദ്യം? മറ്റാരും അല്ല, വിശ്വനാഥൻ ആദ്യം മിഥുലപുരിയിൽ എത്തുമ്പോൾ അയാളുടെ കൈയിൽ ഉള്ളത് കുറച്ചു വിഴിപ്പ് ഏറിയ ഭാണ്ഡ കെട്ടുകൾ മാത്രം ആയിരുന്നു. അന്ന് വിശ്വനാഥൻ ഒന്നും അല്ലായിരുന്നു പക്ഷേ അയാളെ ഇന്ന് കാണുന്ന നിലയിൽ എത്തിച്ചത് എബ്രഹാം ആയിരുന്നു. എബ്രഹാം ആദ്യം ആയി വിശ്വനാഥനെ കാണുന്നത് ഒരു പാർട്ടി കൊലപാതകം ആയി സംബന്ധിച്ച് ആണ്. അന്ന് എബ്രഹാം വേരുറച്ചു വരുന്ന കാലം പിന്നെ കൈ ആളായി വിശ്വനാഥൻ കൂടെ കൂടി. എബ്രഹാം എന്നാൽ ഈ ചെറിയ ഏരിയയിൽ ഒതുങ്ങി നിൽക്കാൻ തയ്യാർ അല്ലായിരുന്നു.

 

തന്റെ ഇവിടുത്തെ കാര്യങ്ങൾ എല്ലാം നോക്കി നടത്താനും പാർട്ടിയെ മുൻപോട്ടു നയിക്കാനും വിശ്വനാഥനെ പ്രാപ്തനാക്കിയ ശേഷം ആണ് അയാൾ അവിടം വിട്ടത്. അയാൾ പിന്നീട് കാലുറപ്പിച്ചത് കേന്ദ്രത്തിൽ ആയിരുന്നു അവിടെ ഇരുന്നു എല്ലാം നോക്കി കണ്ടു. ചെയ്യേണ്ടത് എന്താണ് എന്ന് അയാൾ പറയും പാർട്ടിയും അനുയായികളും അതിനു അനുസരിച്ചു നീങ്ങും. ഇപ്പോൾ അയാൾ ആ മണ്ണിലേക്ക് തിരിച്ചു വരിക ആണ് അതിനു ഒരു കാരണം ഉണ്ട് !!!!ഇനി അതിലേക്ക് പോകാം .

Leave a Reply

Your email address will not be published. Required fields are marked *