വിശ്വനാഥൻ :ഉം ഉണ്ട്. നീ ഫ്രീ ആണെങ്കിൽ നമ്മുടെ ക്ലബിലേക്ക് വാ.
സംഗീത :എന്താണ് വല്ല പ്രശ്നം ആണോ?
വിശ്വനാഥൻ :ഉം കുറച്ചു സീക്രെട് ആണ്.
സംഗീത :ഉം ഒക്കെ ദേ ഇപ്പോൾ വരാം.
സംഗീത ഫോൺ കട്ട് ചെയ്തു റൂമിലേക്ക് പോയി. വിശ്വനാഥൻ കാർ എടുത്തു ക്ലബ്ബിലേക്ക് പോയി. അപ്പോഴേക്കും സമയം ഏതാണ്ട് വൈകുന്നേരം ആയി. ക്ലാസ്സ് എന്ന് പറഞ്ഞു കറങ്ങാൻ പോയ നമ്മുടെ മൃദുല കുട്ടി വീട്ടിലേക്ക് വന്നു കയറിയത് അപ്പോൾ ആയിരുന്നു. വന്നു കയറും വരെയും അവളുടെ ചിന്ത മുഴുവൻ തിയേറ്ററിൽ ആയിരുന്നു. വീട്ടിലേക്ക് കയറി ഉള്ളിലേക്ക് പോയി അവിടെ അഞ്‌ജലി പാചകത്തിൽ ആണ്.
അവൾ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി. അഞ്‌ജലിയുടെ മുഖത്തു അപ്പോളും കാലത്ത് വിശ്വനാഥൻ മുറിയിൽ നിന്ന് ഇറങ്ങി പോയ വിഷമം പ്രകടമായിരുന്നു. രണ്ട് പേരും അന്യോന്യം മറച്ചു വെച്ച് കൊണ്ടുള്ള ആ നല്ല ഒന്നാന്തരം കലാപരിപാടി ആണ് നടന്നത് എല്ലാം. അവർ പരസ്പരം നല്ല പോലെ അഭിനയിച്ചു തകർക്കുക ആണ്. “അമ്മ വേലി ചാടിയാൽ മോള് മതില് ചാടും “എന്ന് കേട്ടിട്ട് ഇല്ലേ അത്ര തന്നെ. അഞ്‌ജലി അറിയുന്നില്ല മൃദുലയുടെ സ്വഭാവം മാറിയ കാര്യം ഒന്നും. അവൾ ഇപ്പോഴും ചെറിയ പെണ്ണ് ആണ് എന്നാണ് അഞ്‌ജലിയുടെ വിചാരം. പുതിയ ബന്ധങ്ങൾ അഞ്‌ജലിയെ നന്നായി മാറ്റം വരുത്തി അത് കൊണ്ട് ആകാം അവൾക്ക് ഇപ്പോൾ മൃദുലയുടെ കാര്യത്തിൽ പോലും വലിയ ചിന്ത ഒന്നും ഇല്ലാതെ ആയത്. മൃദുല ബാഗ് ഉള്ളിൽ വെച്ച് പുറത്തേക്ക് വന്നു പ്ലേറ്റ് എടുത്തു കഴുകി.
അഞ്‌ജലി :വന്നിട്ട് നിനക്ക് ഒന്ന് കുളിച്ചിട്ട് കഴിച്ചാൽ പോരെ. ഇതൊന്നും ആരും എടുത്തു കൊണ്ട് പോകില്ലല്ലോ.
മൃദുല :ഓഹ് കഴിച്ചിട്ട് കുളിച്ചെന്ന് കരുതി ലോകം അവസാനിക്കാൻ ഒന്നും പോകുന്നില്ലല്ലോ.
അഞ്‌ജലി :നീ ബസ് യാത്ര ഒക്കെ ചെയ്തു വന്നതല്ലേ അത് കൊണ്ട് പറഞ്ഞത് ആണ്.
മൃദുല :ഉം എന്റെ കാര്യത്തിൽ ഭയങ്കര താല്പര്യം ഉള്ള ഒരാളെ,, എനിക്ക് അറിഞ്ഞു കൂടെ !!!
മൃദുലയുടെ മുള്ള് വെച്ചുള്ള സംസാരം കേട്ടപ്പോൾ അഞ്‌ജലിയ്ക്ക് പെട്ടന്ന് നെഞ്ച് ഒന്ന് പിടഞ്ഞു. അഞ്‌ജലി മൃദുലയെ നോക്കി.
അഞ്‌ജലി :നീ എന്താ ഒരു മാതിരി കൊള്ളിച്ചു സംസാരിക്കുന്നത്. !!
മൃദുല :ഞാൻ അങ്ങനെ ഒന്നും സംസാരിച്ചില്ല. പിന്നെ ചിലരുടെ പ്രവർത്തികൾ കാണുമ്പോൾ എന്തോ അങ്ങനെ ഒക്കെ തോന്നുന്നു.