❣️സിന്ദൂരരേഖ 19 [അജിത് കൃഷ്ണ]

Posted by

 

വിശ്വനാഥൻ :അതൊന്നും പറഞ്ഞിട്ട് ഇനി കാര്യമില്ല ഭായ്.

 

എബ്രഹാം :എന്താടോ !!എന്ത് പറ്റി?

 

വിശ്വനാഥൻ :ആ പയ്യൻ ഒരു ആക്‌സിഡന്റിൽ മരിച്ചു പോയി.

 

എബ്രഹാം :ഒഹ്ഹ്ഹ്. എന്നിട്ട് എന്തായി !!!

 

വിശ്വനാഥൻ :മരിച്ചു പോയി എങ്കിലും അവർ അത് വരെ ഭാര്യ ഭർത്താക്കന്മാർ പോലെ തന്നെ ആയിരുന്നു ജീവിച്ചിരുന്നത്. അത് കൊണ്ട് തന്നെ അവൻ മരിക്കുമ്പോൾ അവളുടെ വയറ്റിൽ അവന്റെ കുഞ്ഞു ഉണ്ടായിരുന്നു. ഞങ്ങൾക്ക് അവളോട്‌ അപ്പോൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. പിന്നെ നാട്ടിൽ വന്നു ഇവിടെ നമ്മുടെ ഹോസ്പിറ്റൽ ഞാൻ അവളെ ഏല്പിച്ചു.

 

എബ്രഹാം :പിന്നെ താൻ എന്തിനാ അവളെ സ്ഥാനാർഥി ആക്കിയത് അവൾക്ക് ഇതൊക്കെ വശം ഉണ്ടോ.

 

വിശ്വനാഥൻ :ഭായ്ക്ക് അറിയാല്ലോ അവസ്ഥ ആദ്യം സ്ഥാനാർഥിയായി ഉറപ്പിച്ചിരുന്നത് നമ്മുടെ അപ്പുവിനെ ആയിരുന്നു അത് എല്ലാവരും ഉറപ്പിച്ചതും ആണ്. പക്ഷേ അവന് ജനങ്ങൾക്ക് ഇടയിൽ അത്രയ്ക്കു വലിയ ഒരു സ്വാതീനം ഒന്നും ഇല്ല പിന്നെ അറിയാല്ലോ എന്റെ പിള്ളേർ അല്ലെ കുറച്ചു റൗഡി തരം ഒക്കെ കൈയിൽ ഉണ്ട്. സംഗീത ആകുമ്പോൾ നല്ല പടിപ്പുണ്ട്, അതിലുപരി ഒരുപാട് ആൾക്കാർക്ക് ചികിത്സ ഒക്കെ കൊടുക്കുമ്പോൾ തന്നെ അവളെ പലർക്കും പരിചയവും ഉണ്ട്. അത് കൊണ്ട് അവളെ നിർത്താം എന്ന് കരുതി.

 

എബ്രഹാം :ഉം നല്ല തീരുമാനം, എനിക്ക് നിന്നിൽ അഭിമാനം ഉണ്ട്. ഇവിടെ ഞാൻ ഇരിക്കുമ്പോളും വാലറ്റത്തു നീ ഉള്ളത് എനിക്ക് ഒരുപാട് ആശ്വാസം ആണ്. നിന്റെ തീരുമാനം എപ്പോഴും പാർട്ടിയ്ക്ക് ഗുണം മാത്രമേ ചെയ്തിട്ടുള്ളു.

 

വിശ്വനാഥൻ :ഭായ് എന്നേ പഠിപ്പിച്ചത് ഞാൻ അത് പോലെ നടത്തി കാണിക്കുന്നു അത്ര മാത്രം.

 

എബ്രഹാം :ഉം പിന്നെ ഞാൻ വിളിച്ചത് മറ്റൊരു കാര്യം പറയാൻ ആണ് സത്യത്തിൽ പാർട്ടിയുടെ കാര്യത്തിന് മാത്രം ആയി അല്ല ഞാൻ ഇപ്പോൾ നാട്ടിലേക്ക് വരുന്നത്. ഇന്നലെ രണ്ടു ദിവസം മുൻപ് ആണ് നമ്മുടെ നോമിനിയുടെ പിക് കണ്ടത് സത്യം എനിക്ക് ഇപ്പോളും വിശ്വാസം വരുന്നില്ല അത് നമ്മുടെ സംഗീത മോള് ആണോ എന്ന്. ഞാൻ അവളുടെ ചെറുപ്പത്തിൽ നാട്ടിൽ നിന്ന് ഇങ്ങ് പോരുന്നത് അല്ലെ. പിന്നെ പലപ്പോഴും നിങ്ങൾ ഇങ്ങോട്ട് വരുന്നത് അല്ലാതെ ഞാൻ അങ്ങോട്ട്‌ വന്നു ആരെയും കണ്ടിട്ടില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *