‘ കുറച്ചുനേരം അവരെന്നെ ഇമചിമ്മാതെ നോക്കിയിരുന്നു
” ഹാ കാര്യം പറ ആന്റി മനുഷ്യനെ ഇട്ട് കുരങ്ങ് കളിപ്പിക്കാതെ
” ഹാ ചൂടാകാതെടാ ചെറുക്കാ പറയാം
” പിന്നെ പറ
” സത്യത്തിൽ ഞാൻ ഈ നാട്ടിൽ എത്തിയപ്പോഴാണ് ഒത്തിരിയെങ്കിലും സന്തോഷിച്ചത്
” ഇതാണോ വല്യ ആനക്കാര്യം!!
” നീ തോക്കിനകത്ത് കേറി വെടിവെക്കാതെ ഞാൻ പറയട്ടെ നീ സമാധാനമായിട്ട് കേൾക്ക്
” ഹാ കേൾക്കാം ആന്റി പറയ്
” ഞാൻ കോട്ടയത്ത് വല്യ സന്തോഷവതി ആയിരുന്നെന്നാണോ നിങ്ങളൊക്കെ കരുതിയത്??
” അതെ……എന്താ അല്ലായിരുന്നോ?
” അല്ലെടാ മോനെ കാശിനു പുറകെ മാത്രം നടക്കുന്ന ഭർത്താവ് അയാൾക്ക് സ്വന്തം സുഖം മാത്രം മതി വീട്ടിൽ ഞാൻ വെറും ജീവശവം മാത്രമായിരുന്നു..
” പുള്ളിക്ക് വേറെ അവിഹിതം എന്തെങ്കിലും!!
” ശ്ശെ…അതല്ല അയാൾക്ക് കാശിനോട് മാത്രമായിരുന്നു സ്നേഹം സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയ രണ്ട് മക്കൾ പ്രായം ആയതിനു ശേഷം ഒരിക്കലും സ്നേഹത്തോടെ എന്നെ മമ്മി എന്ന് വിളിച്ചിട്ടില്ല ആർക്ക് വേണ്ടിയാണ് ഇനി സമ്പാദിക്കുന്നത്!!മക്കൾക്ക് അവരുടെ ഇഷ്ടം നഗര ജീവിതത്തിൽ ഞാൻ വളരെ അസ്വസ്ഥ ആയിരുന്നു കാരണം ഞാനും ഒരു തനി നാട്ടുമ്പുറത്തുകാരിയാണ് കെട്ടിക്കൊണ്ട് കോട്ടയത്ത് വന്നതിന് ശേഷം എന്നും സ്ത്രീധനത്തിൻറെ പേരിൽ ബഹളമുണ്ടാക്കുന്ന അമ്മച്ചി.അമ്മച്ചിയെ എതിർത്ത് ഒന്നും സംസാരിക്കാത്ത പേടിത്തൊണ്ടൻ ആയിരുന്നു ഇച്ചായൻ ഇച്ചായന്റെ അപ്പച്ചൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ വായിൽ ഇരിക്കുന്നതും കേൾക്കണമായിരുന്നു എല്ലാപേർക്കും കാശ് മതി ആ വീട്ടിൽ എൻ്റെ സങ്കടം കേൾക്കാൻ ആകെ ഉണ്ടായിരുന്നത് പാവം രണ്ട് വേലക്കാരികൾ മാത്രം..മക്കളെ ഇതൊന്നും അറിയിക്കാതെയാണ് വളർത്തിയത് അവരും പോയി ഒടുവിൽ ലക്ച്ചററായി ജോലി കിട്ടിയപ്പോൾ അവര് അതിനും വിട്ടില്ല നിനക്കിവിടെ വീട്ടുജോലിയും ചെയ്ത് കുട്ടികളെയും നോക്കി നിന്നാൽ പോരെയെന്ന്….അവസാനം എൻ്റെ അപ്പച്ചൻ മുഴുവൻ സ്ത്രീധനവും കൊടുത്ത് പറഞ്ഞപ്പോഴാണ് എന്നെ അവർ ജോലിക്ക് പോകാൻ അനുവദിച്ചത് ഞാൻ ഒത്തിരിയെങ്കിലും സന്തോഷിച്ചത് ആ കുട്ടികൾക്ക് മുന്നിലാണ്
” എന്തെ എന്നോടിത് മുന്നേ പറഞ്ഞില്ല??
” നീ മുൻപ് പറഞ്ഞപോലെ എൻ്റെ ദുഃഖങ്ങൾ എൻ്റെ സ്വകാര്യതയാണ് അതാരോടും പറയാൻ ഞാൻ താല്പര്യപ്പെട്ടില്ല
” ഇപ്പൊ പറഞ്ഞതോ?
” ഇപ്പൊ നീയെന്റെ കള്ള ടുട്ടു അല്ലേടാ……പിന്നെ ഇവിടെ വന്നതിനു ശേഷം വീണ്ടും എൻ്റെ സന്തോഷം തിരിച്ചു വന്നു നീയും,ബിന്ദുവും,വിജയയും ഇപ്പൊ വിലാസിനിയും
” അപ്പൊ ഈ മോഡേൺ ആയതൊക്കെ എപ്പോഴാ?
” അത് കോളേജിൽ പോയതിനു ശേഷമാ കൂടെ ജോലി ചെയ്യുന്നവര് പറഞ്ഞ് പറഞ്ഞ് മോഡേൺ ആയി
” ഒരു കാര്യം കൂടി ഒന്നും തോന്നരുത്!!
” എന്നാ തോന്നാൻ!!നിനക്കെന്നാ വേണമെങ്കിലും എന്നോട് ചോദിക്കാം അതിനുള്ള ലൈസൻസാ നിനക്ക് നേരത്തെ തന്നത്