വാർദ്ധക്യപുരാണം 7 [ജഗ്ഗു]

Posted by

” അമ്മ പറഞ്ഞപോലെ തന്നെ ഡോക്ടറുടെ കുറിപ്പടി കണ്ടില്ല

‘ ഞാൻ പോയി കുളിച്ച് ഡ്രെസ്സൊക്കെ മാറി ബുക്കും എടുത്തുകൊണ്ട് പോയി

” നീ ബുക്കും കൊണ്ട് എവിടെ പോകുന്നു??

” ഗ്രേസി ആന്റിയുടെ വീട്ടിൽ

” അവര് പഠിപ്പിക്കുന്നത് നിനക്ക് മനസിലാകുന്നില്ലെന്ന് പറഞ്ഞിട്ട്!!

” അതുഞാൻ ചുമ്മാ പറഞ്ഞതാ അവിടെ പഠിക്കാൻ പോകാൻ മടി ആയതുകൊണ്ട് സത്യത്തിൽ അവര് നന്നായി പഠിപ്പിക്കും

” എടാ കള്ളാ എനിക്ക് തോന്നിയായിരുന്നു നീ നുണ പറഞ്ഞതായിരിക്കുമെന്ന് മ്മ് പോയിട്ടുവാ

‘ ഞാൻ അവരുടെ വീട്ടിലേക്ക് നടന്നു

” ഇതെന്നാ ബുക്കൊക്കെ ആയിട്ട്!!

” വിലാസിനിയമ്മ എവിടെ??

” അവര് ഉറങ്ങുന്നു പേടിക്കണ്ട കേൾക്കത്തില്ല

” അമ്മയെ പറ്റിക്കാൻ വേറെ വഴിയില്ല…അല്ല എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്

” മ്മ് പറയാം അവിടുന്ന് രണ്ട് ചെയർ എടുത്തോ നമുക്ക് പുറകിൽ ഇരിക്കാം

” അവിടെ മുഴുവൻ കാടല്ലേ??

” അവിടെയൊക്കെ കുറച്ച് വൃത്തിയാക്കി നീ ചെയറ് എടുത്തോണ്ട് വാ

‘ ഞാൻ രണ്ട് കസേരയും കൊണ്ട് പുറകിലേക്ക് പോയി കസേര അവിടെയിട്ട് ഞാൻ ഇരുന്നു എൻ്റെ എതിർ വശത്തായി അവരും

” ഇവിടെയൊക്കെ ആരാ വൃത്തിയാക്കിയെ??

” ആരാണെന്ന് എനിക്കും അറിയില്ല വിലാസിനി ഏർപ്പാടാക്കിയ ഒരാളാ

” എന്തായാലും നന്നായി…എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്

” പറയുന്നതിന് മുൻപ് നീയീ കാടിന്റെ ഭംഗിയൊന്ന് ആസ്വദിക്ക് നീ കേൾക്കുന്നില്ലേ കിളികളുടെ കളകള നാദം കാടിന്റെ പൊലിമ ശാശ്വത വായു

” അതുശരി പ്രകൃതിഭംഗി ആസ്വദിക്കാനാ എന്നെ വിളിച്ചെ??

” അല്ലെടാ പൊട്ടാ

” പിന്നെ കാര്യം എന്താണെന്ന് പറ

” നിന്ന തെറി പറയനൊന്നുമല്ല പേടിക്കാതെ ഇവിടിരി

” അല്ല എന്താണെന്ന് അറിയാനുള്ള ആഗ്രഹം

” നിൻറെ സ്വഭാവം മാറ്റാൻ നോക്കിയിട്ട് ഇപ്പൊ ഞാനാണല്ലോ മാറിയത്??

” മ്മ് എന്താണ്??

Leave a Reply

Your email address will not be published. Required fields are marked *