“എന്നിട്ട് ….?”
“അവിടെ 2,3 സ്ഥിരം വായിനോക്കി ചെക്കന്മാർ ഉണ്ട്.അവരുമായി ചെറുതായി ഒന്ന് കമ്പനി ആയി.ചെക്കന്മാർ എന്തായാലും അവളെ പോലെ ഒരു സുന്ദരി കോതയെ നോട്ടം ഇട്ടു കാണും.”
“അത് ഉറപ്പാ ”
“മം അതോണ്ട് രണ്ട് കുപ്പി എടുത്തു കൊടുത്താൽ ചെക്കന്മാർ പ്രയോചനപെടും.മം വരട്ടെ ”
“ഈയി പൊളിക്ക് മുത്തേ”
ജബ്ബാറിനോട് യാത്ര പറഞ്ഞു അലി മടങ്ങി.
അർച്ചനയുടെ വീട് ,
നേരം ഇരിട്ടി തുടങ്ങിയിരിക്കുന്നു.വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചു അർച്ചന പുറത്തേക്ക് നോക്കി ഇരിക്കുന്നു.പുള്ളിക്കാരി കാര്യമായ ആലോചനയിലാണ്.കിച്ചു ആണെങ്കിൽ തകർത്തിയായ എഴുത്തിൽ മുഴുകിയിരിക്കുകയാണ്.കുറച്ചു നേരം അങ്ങനെ ഇരുന്ന ശേഷം അർച്ചന ഫോൺ എടുത്തു അടുക്കളിയിലേക്ക് പോയി.നിര്മലയുടെ നമ്പറിൽ ഡയൽ ചെയ്തു.
“മം എന്താടി അച്ചു പെണ്ണെ …പറ ”
(അടുക്കളയിൽ ജോലിയിൽ ആയിരുന്ന നിർമല സംസാരിച്ചു തുടങ്ങി)
“നിമ്മീസേ ..എനിക്ക് ജോലിയിൽ കേറുന്ന കാര്യം ഓർത്തൊരു പേടി”
“എന്തിനു …?
നീ ആനേടെ മോളിൽ ആണോ കേറുന്നേ ..?”
“ദേ ഡി പട്ടി നിന്റെ തമാശ കള”
“എന്നതാ നിന്റെ ശെരിക്കുള്ള പ്രശ്നം അത് പറ”
“ഡി പുതിയ ജോലിയാ.എനിക്കവിടെ ആരെയും പരിചയം ഇല്ല.പിന്നെ നീ പറഞ്ഞ ഗന്ധർവ കഥയും ഒക്കെ എന്നെ ടെൻഷൻ ആക്കുവാ”
“ഹാ ഹാാാ ”
നിർമല പൊട്ടി പൊട്ടി ചിരിച്ചു
“എന്തിനാ കിടന്നു കിണിക്കുന്നേ ….?”
“പണ്ട് പിള്ളേരെ സ്കൂളിൽ ചേർക്കുന്നതാ എനിക്കിപ്പോ ഓർമ്മ വരുന്നേ.ഡി നീ ഓരോന്ന് ആലോചിച്ചു കൂട്ടാതെ ആരും ആരെയും പിടിച്ചു തിന്നതൊന്നും ഇല്ല.ഒന്നാമത്തെ കാര്യം നിനക്ക് മുൻപ് കൂടെ ജോലി ചെയ്തവരെ പിരിയുന്നതിൽ ഉള്ള സങ്കടം.രണ്ടാമത് ഒരു ആവിശ്യവുമില്ലാത്ത പേടി.നിന്നെ ആരും റേപ്പൊന്നും ചെയ്യാൻ പോണില്ല”
“മം .. അതല്ലെടി എന്തോ ഒരു പേടി പോലെ.ഇത്രയും നാളും ഇല്ലാത്തൊരു ടെൻഷൻ”
“ജോലി എല്ലാം കഴിഞ്ഞു ഫ്രീ ആയോ ..?”