രണ്ടു വശങ്ങളിലും ഫുൾ ഇരുട്ടായിരുന്നു ചെറിയ പേടി ഒക്കെ ഉണ്ടെങ്കിലും വണ്ടിയിൽ ആണെന്നുള്ള ധൈര്യത്തിൽ പതിയെ മുന്നേട്ടു പോയി
പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് കൂട്ടുകാരുടെ കൂടെ ഞാൻ ഇതുവഴി ഒരുപാട് വന്നിട്ടുള്ളതാണ് കൂട്ടം കൂടി വരുമ്പോൾ ഞങ്ങൾ ഇവിടെയൊക്കെ ഇറങ്ങി കാടിനുള്ളിലേക്ക് കയറുന്നത് പതിവായിരുന്നു ഈ ഭാഗത്ത് പണ്ടുകാലത്ത് ആളുകൾ ഉപയോഗിച്ചിരുന്ന വീടുകളുടെ ചെറിയ ചെറിയ അവശിഷ്ടങ്ങൾ ഒരുപാടുണ്ട്
അവിടെ പോയിരുന്നു ബീഡി വലിയും കമ്പിവർത്തമാനം ഒക്കെ പറഞ്ഞു ഒരുപാട് നേരം ഇരിക്കുന്നതും പതിവാണ്
എന്നുവച്ചാൽ പകൽപോലും ഇതുവഴി പോകുന്ന വണ്ടികൾ അവിടെ നിറുത്താറില്ല അത്രയ്ക്ക് വിജനമായ ഒരു സ്ഥലമാണിത്
കുറെ നാൾ മുന്നേ വരെ ഇതുവഴി പോകുന്ന യാത്രക്കാരെ തടയുകയും ശല്യം ചെയ്യുകയും പണവും മറ്റും അപഹരിക്കുന്നതും പതിവായി ഒരു വാർത്തയായിരുന്നു അങ്ങനത്തെ കുറ്റകൃത്യങ്ങൾക്ക് ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട് എങ്കിലും കാടും വിജന്നതയും അങ്ങനെ തന്നെയുണ്ട്
ചെറിയ പേടിയും പിന്നെ വണ്ടികളൊന്നും അധികം ഇല്ല എന്നുള്ള ഒരു ധൈര്യത്തിലും അത്യാവശ്യം സ്പീഡിലാണ് വണ്ടി ഓടിച്ചത്
അങ്ങനെ ചെല്ലുമ്പോൾ കുറെ നേരെ റോഡ് ചെന്ന് ഒരു വളവിൽ എത്തി അങ്ങോട്ട് തിരിഞ്ഞതും അവിടെനിന്നും എതിർദിശയിൽ വന്നിരുന്ന ഒരു കാറിൽ ചെറുതായിട്ട് ഒന്ന് തട്ടി തട്ടിയതും വണ്ടി ഒന്നും പാളിയെങ്കിലും ഞാൻ ഒരു സൈഡിൽ ആയി നിർത്തി
അമ്മ ആ സീൻ കണ്ടപ്പോൾ ഷോക്കായി മോനെ എന്ന് ഉറക്കെ വിളിച്ചു
എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു എങ്കിലും എന്താണ് സംഭവിച്ചത് എന്നറിയാൻ ഞാൻ പുറത്തേക്കിറങ്ങി
തട്ടിയത് വെള്ളനിറത്തിലുള്ള ബിഎംഡബ്ല്യു 320d എന്ന കാറായിരുന്നു
ഞാൻ ആ കാറിൻറെ അടുത്തു എത്തുമ്പോഴേക്കും അതിൽ നിന്ന് ഒരാൾ പുറത്തേക്ക് ഇറങ്ങി അയാൾ കാറിൻറെ മുൻവശം മൊബൈൽ വെളിച്ചത്തിൽ നോക്കി എന്നിട്ട് വളരെ ദേഷ്യത്തിൽ അടുത്തേക്ക് പാഞ്ഞടുത്തു എനിക്ക് എന്തെങ്കിലും പറയാനുള്ള സമയം ലഭിക്കും മുമ്പേ അവൻ എൻറെ കഴുത്തിൽ കുത്തി പിടിച്ചു എനിക്ക് എന്തെങ്കിലും ചെയ്യാനോ പറയാനോ സമയം കിട്ടുന്നതിനു മുമ്പ് തന്നെ കാറിൽ നിന്നും മറ്റു രണ്ടു പേരും കൂടി പുറത്തേക്കു ഇറങ്ങി
ഇറങ്ങി വന്നതിൽ ഒരുത്തൻ എൻറെ കവിളിൽ ഒന്ന് തന്നു ഞാൻ ആകെ കിളി പാറിയ പോലെ ആയിപ്പോയി ഒന്ന് രണ്ട് മിനിറ്റ് എൻറെ റിലേ ഫുള്ള് കട്ടായി പുറത്ത് സംഘർഷം കണ്ടിട്ട് ആയിരിക്കണം അമ്മയും പേടിച്ച് അടുത്തേക്ക് ഓടി വന്നു
അമ്മ വന്നപാടെ അവരോടായി പറഞ്ഞു അവന് ഒരു അബദ്ധം പറ്റിയതാണ് എന്തായാലും നമുക്ക് പരിഹാരമുണ്ടാക്കാം നിങ്ങളവനെ ഉപദ്രവിക്കാതെ വിടൂ
അതിൽ ഒരുവൻ പറഞ്ഞു അങ്ങനെയൊന്നും വിടാൻ കഴിയില്ല കാണിച്ച പോക്രിത്തരത്തിന്റെ വില എത്രയാണെന്ന് അറിയാമോ ഏകദേശം 6000 രൂപയോളം വരും നിങ്ങൾ അത് മര്യാദയ്ക്ക് തന്നില്ലെങ്കിൽ പ്രശ്നമാവും തല്ലും കൊള്ളും ഇവന് ലൈസൻസും വണ്ടിയുടെ പേപ്പറും ക്ലിയർ അല്ലെങ്കിൽ കോടതിയിൽ കയറി ഇറങ്ങും ജയിലിലും കിടക്കും
എൻറെ ജീവിതത്തിൽ ഞാൻ ആദ്യമായിട്ടായിരുന്നു ഇങ്ങനത്തെ ഒരു പ്രശ്നം ഫേസ് ചെയ്യുന്നത് അതുകൊണ്ടുതന്നെ എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി
6000 രൂപ എന്ന് കേട്ടതും അമ്മയും ഞെട്ടിപ്പോയി
അമ്മ അവരോട് ചോദിച്ചു ചെറുതായിട്ടൊന്ന് തട്ടിയത് അല്ലേ ഉള്ളൂ അതിന് 6000 രൂപ ഒക്കെ ആകുമോ
അപ്പോൾ മറ്റേ കാർ ഓടിച്ചിരുന്ന ആൾ പറഞ്ഞു ഇത് നിങ്ങളുടെ തകരപ്പാട്ട പോലത്തെ വണ്ടി ഒന്നുമല്ല ലക്ഷങ്ങൾ ചെലവാക്കി വാങ്ങിയതാണ് ഇതിൻറെ സർവീസിനും പാർട്സിനും അതേപോലെ നല്ല പൈസയും ആകും