ഞാൻ അവധി ദിവസങ്ങളിൽ അവിടുടെ തിരക്കില്ലാത്ത റോടു വഴി അത്യാവശ്യം നല്ലതായിട്ട് വണ്ടി ഓടിക്കുമായിരുന്നു അത്രക്കു സുപരിചിതമായ റോഡായിരുന്നു അത്.
അമ്മ അമ്പലത്തിൽ പോകണം എന്നു പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞു നമ്മക്കു കാറിൽ പോകാം അതാവുമ്പോൾ ബസ്സുകാത്ത് നിൽക്കുകയും വേണ്ട പെട്ടന്നു പോയിട്ടു വരികയും ചെയ്യാം
എൻ്റെ നിർബന്ധത്തിനു വഴങ്ങി അമ്മ സമ്മതിച്ചു
ഞാൻ സന്തോഷത്താൽ തുള്ളിച്ചാടി കാരണം വണ്ടി ഓടിച്ചു പഠിച്ചിട്ട് ആദ്യമായിട്ടാണ് പുറത്തേക്കു പോണത്
അന്ന് രാത്രി മനസ്സിൽ വന്നതുമൊത്തം അമ്മയുമായി കാറിൽ 100 കിലോമീറ്റർ വേഗതയിൽ വെട്ടിച്ച് വെട്ടിച്ച് മറ്റു വണ്ടികളെ ഓവർ ടേക്ക് ചെയ്ത് പോണ പലതരത്തിലുള്ള എൻ്റെ ഡ്രൈവിംഗ് ചിത്രങ്ങളായിരുന്നു അങ്ങനെ പലതും ആലോചിച്ച് അളവിൽ കവിഞ്ഞ സന്തോഷത്തിൽ ഞാൻ കിടന്നുറങ്ങി.
അടുത്ത ദിവസം രാവിലെ 3 മണിക്ക് അമ്മ വിളിച്ചെണീപ്പിച്ചു കാരണം 4:30 എങ്കിലും ഇറങ്ങിയാലെ 6:30 അമ്പലത്തിൽ എത്തുകയുള്ളു
ഞാൽ പ്രഭാത കർമ്മങ്ങൾ കഴിഞ്ഞ് റെഡിയായി 4:15 ആയപ്പോൾ അമ്മയേയും കൂട്ടി വണ്ടിയിൽ കയറി യാത്ര തുടർന്നു ഏകദേശം 40 കിലോമീറ്റർ ദൂരം ഉണ്ട് അമ്പലം വരെ ഞാൻ ഒരു 40-50 സ്പീഡിൽ വണ്ടി ഓടിച്ച് ജംഗ്ഷൻ എത്തി മെയിൻ റോഡിൽ കയറി ഞാൻ സന്തോഷം കൊണ്ട് ഇരിപ്പുറക്കാത്ത അവസ്ഥയിലായിരുന്നു കാരണം ഞാൻ ആദ്യമായിട്ടാണ് ജംഗ്ഷൻ കഴിഞ്ഞ് മെയിൻ റോഡിൽ വണ്ടി ഓടിക്കുന്നത്
പതിയെ പതിയെ എൻ്റെ സന്തോഷം മാറി പകരം എൻ്റെ ഉള്ളിൽ ഭയം നിറഞ്ഞു തുടങ്ങി
അങ്ങനെ കുറച്ചുനേരം വണ്ടി ഓടിച്ചു കഴിഞ്ഞു സാവധാനം വണ്ടി രണ്ടുവരി പാതയിലേക്ക് കയറി രണ്ടുവരി പാതയിലേക്ക് കയറിയപ്പോൾ ചെറുതായൊന്ന് സന്തോഷിച്ചെങ്കിലും സന്തോഷം അധികനേരം നിന്നില്ല വീണ്ടും തേരാപ്പാരാ വണ്ടികൾ പോകുന്ന റോഡിലേക്ക് തന്നെ ഇറങ്ങി പലപ്പോഴും എൻറെ വണ്ടിയുടെ ബാലൻസ് പോകുന്നുണ്ടായിരുന്നു പാവം അമ്മ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല ചെറിയൊരു ഉറക്കത്തിൽ എന്നപോലെ അമ്മ ഇരിക്കുകയാണ്
മെയിൻ റോഡിൽ എപ്പോഴും നല്ല തിരക്കായിരിക്കും മാത്രവുമല്ല വരുന്ന വണ്ടികൾ ഒക്കെ ഓവർ സ്പീഡിൽ ആയിരിക്കും അങ്ങനെ ദൂരെ നിന്ന് വരുന്ന വണ്ടികൾ ഒക്കെ കാണുമ്പോൾ തന്നെ എൻറെ കയ്യും കാലും തരിച്ചു വിറച്ചു
കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോഴാണ് ആണ് എന്നെ സമാധാന പെടുത്തുന്ന ഒരു വാർത്ത റോഡരികിൽ കണ്ടത് അമ്മയുടെ കുടുംബ അമ്പലം ഇരിക്കുന്ന സ്ഥലത്തേക്ക് ഇടതുവശത്തേക്ക് തിരിയണം അവിടെ നിന്ന് 20 കിലോമീറ്റർ
ശരിക്കും പറഞ്ഞാൽ ഇനി അങ്ങോട്ടുള്ള റോഡ് ഞാൻ വണ്ടി ഓടിച്ചു പഠിച്ച എൻറെ വീടിൻറെ അടുത്തുള്ള പോലത്തെ റോഡ് ആയിരുന്നു
അതിനാൽ തന്നെ ചെറിയ വളവും തിരിവും ഉണ്ടെങ്കിലും വളരെ അനായാസം ഞാൻ വണ്ടി മുന്നേക്ക് ഓടിച്ചു അങ്ങനെ കുറെ നേരം വണ്ടിയോടിച്ചതിന് ശേഷം ഞാൻ വാച്ചിലേക്ക് നോക്കി സമയം 5:50 നേരം വെളുത്തു തുടങ്ങുന്നതേയുള്ളൂ ഞങ്ങൾ അത്യാവശ്യം തിരക്കുള്ള റോഡിൽ നിന്നും ആളനക്കമില്ലാത്ത റോഡിലേക്ക് കയറി