ഏട്ടന്‍റെ ഭാര്യ 3 [KARNAN]

Posted by

ദൈവമേ….. കലിപ്പ്. അധികം വെയിറ്റ് ഇട്ടാല്‍ എനിക്ക് കലിപ്പന്‍റെ കാന്താരിയുടെ അവസ്ഥയാവും.

മനസിലായില്ലേ കരണം പൊളിയും എന്ന്…

ഞാന്‍ പേടിച്ചു അപ്പൊ തന്നെ കഴിച്ചു.

“ കലിപ്പന്‍…. ”

“ എന്താടാ…….. ”

“ മ്…. ഹ് “

“ അവന് കാലും കയ്യും ഒടിഞ്ഞാലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല “

ഏട്ടന്‍ എന്തൊക്കെയോ പറയുന്നുണ്ട്, ഞാന്‍ ഒന്നും കേട്ടില, ഉണ്ണിയേട്ടന്‍ വാരിത്തരുന്നത് അനുസരണയോടെ കഴിച്ചു. ഇങ്ങേര് കലിപ്പിടുബോഴണ് ഗ്ലാമര്‍.

മുഖത്തൊരു കള്ള ചിരി ഉണ്ടോ…… മ്…. ഇല്ല വെറുതെ തോന്നുന്നത.

      എന്തൊക്കെ ആഗ്രഹങ്ങലായിരുന്നു, ഉണ്ണിയേട്ടന്‍ എന്നെ മടിയിലിരുത്തി വാരിത്തരുന്നു, കൂടെ ഉണ്ണിയേട്ടനും കഴിക്കുന്നു. ചായ കുടിച്ചിട്ട് മധുരമില്ല എന്ന് പറഞ്ഞ് എന്നെ നോക്കി കുസൃതി ചിരി ചിരിക്കുന്നു. ഇരട്ടി മധുരംവേണം എന്ന് പറഞ്ഞ് എന്‍റെ ചുണ്ടുകള്‍ കടിച്ചു പറിക്കുന്നു.

“ അച്ചു…. ”

“ അയ്യോ…….. ”

“ നിനക്കെന്താട പ്രാന്തായോ………”

“ മ് …..ഹ് “

ഉണ്ണിയേട്ടന്‍ ഫോണ്‍ എന്‍റെ നേരെ നീട്ടി, വീഡിയോ കോള്‍

ചേച്ചിമാര, അമ്മാവനും അമ്മായിയും ഉണ്ട് കൂടെ, അവരുടെ കുറെ സങ്കടം പറച്ചില്‍, പിന്നെ ഉപദേശം, ചേച്ചിമാരുടെ തെറി, എല്ലാം കൊണ്ടും ഞാന്‍ ധന്യനായി.

പിന്നെ ആഹാരം മതിയാക്കി വായും കഴുകി വന്ന് കിടന്നു.

പന്നെ ഉണ്ണിയേട്ടന്‍ എന്നോടൊന്നും സംസാരിച്ചില്ല.

കുറച്ച് കഴിഞ്ഞ് അച്ഛന്‍ വന്നു പിന്നെ ഡിസ്ച്ചാര്‍ജും വാങ്ങി ഞങ്ങള്‍ ഇറങ്ങി. പക്ഷെ ഉണ്ണിയേട്ടന്‍ ടൌണില്‍ പോകണം എന്ന് പറഞ്ഞ് പൊയി.

വീട്ടില്‍ എത്തി, ഞാന്‍ എന്‍റെ റൂമിലേക്ക് പൊയി. നടക്കാനൊന്നും വലിയ കുഴപ്പമില്ല. ഉച്ചക്ക് അമ്മയാണ് ചോറ് വാരി തന്നത്. പിന്നെ അമ്മമ്മയുടെയും അച്ഛമ്മയുടെയും കണ്ണുരുട്ടല്‍ എല്ലാം കൊണ്ടും അടിപൊളി ദിവസം.

എന്‍റെ സൈക്കിള്‍ എവിടെ എന്ന ചോദ്യത്തിന് ‘ ആക്രിക്കാര്‍ക്ക് വിറ്റു ’ എന്നാണ് മറുപടി കിട്ടയത്.

വൈകുന്നേരം പുറത്ത് ഭയങ്കര സംസാരം, അച്ഛമ്മയും അമ്മമ്മയും വളരെ സന്തോഷത്തിലാണ് എന്ന് തോന്നുന്നു. ഉണ്ണിയേട്ടന്‍റെ സംസാരവും കേള്‍ക്കാം.

അയ്യോ…. രാവിലെ പോയ ഉണ്ണിയേട്ടന്‍ ഇപ്പോഴാണോ വരുന്നത്.

ഞാന്‍ എന്തായാലും അങ്ങോട്ട്‌ പോയില്ല. ഏന്തി വലിഞ്ഞ് എന്തിന പോകുന്നെ.

ഉറക്കം വന്നത് കൊണ്ട് ഞാന്‍ കയറി കിടന്നു.

 

♦     ◊     ♦     ◊     ♦     ◊     ♦    ◊     ♦     ◊     ♦

 

അമ്മ വന്ന് വിളിച്ചപ്പോഴാണ് ഞാന്‍ എഴുന്നേറ്റത് ഒന്‍പത് മണി കഴിഞ്ഞു. പിന്നെ മുഖം കഴുകി വന്നു.

Leave a Reply

Your email address will not be published. Required fields are marked *