“ഓഹ് “ തലയിലൂടെ വൈദ്യുത പ്രവാഹം. അവളുടെ ചുണ്ടുകൾ തേനെല്ലി പോലെ ഞാൻ നുകർന്നു.. വൈവിധ്യമുള്ള രുചി.. ആ കാട്ടു തേനിന്റെ. പിന്നെ അവളെന്നെ തള്ളി മാറ്റി..
തിരിഞ്ഞു നടന്നു.. ഇടയ്ക്കു നിന്നിട്ട് എന്നെ തിരിഞ്ഞു നോക്കി..
“രാത്രി വരാമോ?? “”
“എവിടെ “ ഞാൻ ആകാംഷയോടെ ചോദിച്ചു
“ആ പാറക്കെട്ടിന്റെ താഴെ വന്നാൽ മതി “ അവൾ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു. എന്നിട്ട് അവൾ ഓടി.. ഞാൻ തരിച്ചു നിന്നു പോയി..
ആരാണ് വരുന്നതെന്നറിയാൻ തിരിഞ്ഞു നോക്ക്യപ്പോൾ ആരെയും കാണാനില്ല…
“പണ്ടാരം ഈ ചെവിക്ക് എന്താണിത് പറ്റിയത് “” അവൻ ചെവിക്കുളിൽ കയ്യിട്ട് നന്നായി കറക്കി..
അന്ന് രാത്രിയിലും അവളുടെ ചിന്ത അവനെ ഭ്രാന്തു പിടിപ്പിച്ചു.. താഴെ മുറിയിൽ രാജനും ശങ്കരനും വെള്ളമടി തുടങ്ങി.. സമയം 11 മണിയോട് അടുത്തു.
ടിവി ഓണാക്കിയപ്പോൾ ആന കുത്തി കൊന്ന പഴയ ഫോറെസ്റ്റ് ഓഫീസർ ഗോപിയുടെ വാർത്തയാണ്. അവരുടെ മുഖം മാറി .ആകാംഷയോടെ അവർ ആ വാർത്ത കേൾക്കുകയാണ് .ആന കുത്തികൊന്നെന്ന് ആണ് റിപ്പോർട്ട്. പക്ഷെ അതിനെ ചുറ്റിപറ്റി ദുരൂഹതകൾ ആ സമയം ഉണ്ടായിരുന്നു.. ആ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രാജനും ശങ്കരനും ഒരു പാട് പഴികളും കുറ്റവും കേട്ടിരുന്നു. എന്നാൽ മരണം രാത്രിയിലാണ് സംഭവിച്ചത്..ഉള്ളിലടക്കി പിടിച്ച ഭയം കാരണം പുറത്ത് പറയാതെ പഴികൾ വാങ്ങി കൊണ്ട് അവർ കണ്ടത് ഉള്ളിൽ. ഒതുക്കി. ആദ്യം ബോഡി കണ്ടത് ഇവരാണ്.. ഗോപിയുടെ ദേഹത്തു കണ്ട കൊലുസിന്റെ ചിത്രവും അവരുടെ കൺ മുന്നിൽ നിന്നു അത് മാഞ്ഞു പോയതും രാജൻ ഓർത്തു…
എവിടുന്നോ വന്ന ഭയം രാജന്റെയും ശങ്കരന്റെയും മുഖത്തു നിഴലിച്ചു.. വിളറി..
പെട്ടെന്ന് പുറത്ത് ജീപ്പ് സ്റ്റാർട്ട് ആയി പോകുന്ന ശബ്ദം.. രണ്ടാളും കുതിച്ചു പുറത്തേക്ക് ഓടി.. ജീപ്പ് കാട്ടുപാതയിലേക്ക് തിരിഞ്ഞു..
“‘ജോൺ “ ശങ്കരൻ മന്ത്രിച്ചു.. ഇരുവരുടെയും നെഞ്ച് പിടഞ്ഞു ഇതേ സംഭവം ഇരുവർക്കും 8 മാസം മുന്നേ ഉണ്ടായതാണ് “ഗോപി “
ഇരുവരും മുഖത്തോട് മുഖം നോക്കി. കാലുകൾ തറയിൽ ഉറയ്ക്കാത്ത അവസ്ഥ….ഭീതിയുടെ മുനമ്പിൽ അവർ എത്തിയിരിക്കുന്നു.