വനദേവത [ഏകലവ്യൻ]

Posted by

 

പിറ്റേ ദിവസം .. കാട്ടിലേക്ക് അവരും കൂടെ വന്നു.. നിരീക്ഷണത്തിനിറങ്ങി.. ഒരു കാട്ടുവാസി കൂട്ടങ്ങളെ കണ്ടു. അവളെ ഞാനതിൽ തിരിഞ്ഞു യുവതികളും വൃദ്ധകളും എല്ലാരും ഉണ്ട്.. അവരിലൊന്നും അവളെ പോലെ ഉള്ള സൗന്ദര്യത്തെ ഞാൻ കണ്ടില്ല. പക്ഷെ ഇവർക്കൊക്കെ അതിന്റെതായ ഭംഗിയും അംഗ ലാവണ്യവും ഉണ്ട് .. അവൾ മനസ്സിൽ കേറിയതാവണം, അത് മാത്രമാണ് ഭംഗി എന്ന് എനിക്ക് തോന്നിപ്പിച്ചു.

സംസാരിക്കവെ ഇന്നലെ മദമിളകി നടന്ന കാട്ടു കൊമ്പൻ ചെരിഞ്ഞെന്ന വാർത്തയാണ് അവരിൽ നിന്നും കേട്ടത്. ഞാൻ ഞെട്ടി… ശരീരത്തിൽ ഒരു വിറയൽ ഉണ്ടായി.. “ഓ ഗോഡ് “

ഞാൻ അന്ന് ദിവസം മുഴുവൻ അവളെ ആ കാട്ടിൽ തിരിഞ്ഞു.. എവിടെയും കണ്ടില്ല.. പിറ്റേ ദിവസം ഒറ്റക്ക് ഇറങ്ങാമെന്നു വച്ചു. അങ്ങനെ കാട്ടിലേക്ക് ഇറങ്ങി ഒരു കാട്ടു വാസി കൂട്ടം കുറച്ചു ദൂരെയായി നടക്കുന്നത് കണ്ടു. അവരിൽ ഞാൻ അതി സുന്ദരമായ പുറകു വശം കണ്ടു.. മനോഹരമായ ഷെയ്പ്.. കാടിലേക്കു മറയുന്നതിനു മുൻപ് ആ യുവതി എന്നെ നോക്കി.. എന്റെ കണ്ണുകൾ തിളങ്ങി.. അതവൾ തന്നെ.. ഞാൻ പുറകെ ഓടി..

 

അപ്പോളേക്കും അവർ മറഞ്ഞിരുന്നു.. ഞാൻ ചുറ്റും നോക്കി ഒന്ന് രണ്ടു വഴികൾ ഉണ്ട്.. ഞാൻ വലത്തേതിൽ തിരിഞ്ഞു നടന്നു.. കാട് കൂടുതൽ ആണ്.. വല്ലാത്ത ആഴമുള്ളത് പോലെ.. ഞാൻ പരുങ്ങി.. താള രഹിതമായ ഒരു തരം ശബ്ദം ചെവിയിൽ മുഴങ്ങുന്നു .. അതിശയം ഉറവിടം ഇല്ലാത്ത ശബ്ദം. മുൻപെങ്ങോ കേട്ടത് പോലെ. ശെരിക്ക് ഓർമ വരുന്നില്ല..

പൊടുന്നനെ എന്റെ കൈകൾ വലിഞ്ഞു ഒരു പൊന്തയിലേക്ക്.. അന്നത്തെ അതെ മൃദുലത.. അതെ അവൾ തന്നെ .. എന്റെ മുന്നിൽ എത്തിയിരിക്കുന്നു.. മുഖത്തു സൂര്യ പ്രകശം അടിച്ചത് പോലെ .. കണ്ണിൽ കാപ്പി കുരു കൊണ്ട് എഴുതിയിരിക്കുന്നു. ഒറ്റനോട്ടത്തിൽ തന്നില്ലേക് വലിച്ചടുപ്പിക്കുന്ന കാന്തികത അവളിലുണ്ട്. അസ്സൽ ഒരു ദേവത… അന്നത്തെ അതെ ശൈലിയിലുള്ള വസ്ത്ര ധാരണം… അവൾ കിതയ്ക്കുന്നുണ്ട്..

“ എന്താ?? “ അവൾ കിതച്ചു കൊണ്ട് ചോദിച്ചു..

അവളിലലിഞ്ഞു നിൽക്കുന്ന എനിക്ക് വാക്കുകൾ കിട്ടിയില്ല ……

“അന്നെന്തേ ഒന്നും പറയാതെ പോയത്?? “ ഞാൻ പറഞ്ഞൊപ്പിച്ചു.

“ഒന്നുമില്ല “

Leave a Reply

Your email address will not be published. Required fields are marked *