“ ആ ഒരു എട്ട് എട്ടര ആകുമ്പോൾ എത്തും.. കേട്ടിടത്തോളം ആളൊരു പുലിയാണെന്നു. അടങ്ങിയിരിക്കാൻ ഭാവമുണ്ടാകില്ല … നോക്കിയും കണ്ടുമൊക്കെ നിക്ക്.. ““സർ അവരുടെ പേര് എന്നതായിരുന്നു?? “
“ജോൺ “
“ആ ശെരി സർ “
ഫോൺ കട്ട് ചെയ്ത് ശങ്കരൻ രാജനെ ഉണർത്തി..“ഡാ രാജ പുതിയ ആള് ഇപ്പോ എത്തും കൂടിയാൽ അര മണിക്കൂർ.. “
“എന്റെ ദൈവമേ “ രാജൻ ഞെട്ടി
“ബാക്കിയുള്ളവർ ഒകെ എന്ത്യേ?? “ ബെഞ്ചിൽ ഇരുന്നു കൊണ്ട് രാജൻ ചോദിച്ചു
“വരുമാരിക്കും “ ശങ്കരൻ പറഞ്ഞ് കൊണ്ട് ഒരുക്കത്തിലേക്ക് കടന്നു.. അങ്ങനെ പുതിയ ഓഫീസറെ വരവേൽക്കാൻ അവർ തയ്യാറായി.. സമയം എട്ടര ആയപോളെക്കും ഓഫീസിന്റെ മുന്നിൽ ഒരു ജീപ്പ് സഡ്ഡൻ ഇട്ടു നിർത്തി . അതിൽ നിന്നും അല്പം മെലിഞ്ഞ ഉറച്ച ശരീരം നീളമുള്ള ഒരു ചെറുപ്പക്കാരൻ ഇറങ്ങി.. ‘””””ജോൺ “”””
‘27 28 കാണും സുന്ദരൻ ‘.. ശങ്കരൻ മന്ത്രിച്ചു. കട്ടിമീശ അതാണ് ആ മുഖത്തിനു കരുത്തു.. കാട്ടു കള്ളൻ മാർ ഓടി ഒളിക്കുക തന്നെ അതെ ഉള്ളു അവര്ക് വഴി. ശങ്കരൻ ചിന്തിച്ചു.. ജോൺ അവരോട് തലയാട്ടി ഉള്ളിലേക്കു കയറി.. കൂടെ അവരും.. പരിചയ പെടൽ കഴിഞ്ഞു. രണ്ടാൾ കൂടെ വരാനുണ്ട് എന്നും അറിയിച്ചു.. അത് കേട്ടപ്പോൾ ജോണിന്റെ നെറ്റി ചുളിഞ്ഞു.. ആളൊരു പരുക്കൻ ഭാവമാണെങ്കിലും .. ജോളി മൈൻഡ് ആയിരുന്നു..
“മ്മ് ഇന്ന് നിരീക്ഷണം ഇല്ലേ?? “
“ ആ സർ ഇപ്പൊ വന്നതല്ലേ ഉള്ളു “
“അത് കുഴപ്പമില്ല ശങ്കരേട്ടാ “ ഏട്ടാ ന്നുള്ള വിളി ശങ്കരന് ഇഷ്ടമായി
“ അതല്ല സർ വേറെ കുഴപ്പമുണ്ട് “ ശങ്കരൻ മടിച്ചു കൊണ്ട് പറഞ്ഞു
“എന്താ?? “
“കൊമ്പൻ ഇറങ്ങിയിട്ടുണ്ട് “ കാട്ടു മനുഷ്യരും നമ്മളും എല്ലാം ഭീതിയിലാണ് “
“ ഓ നോക്കാം അതാണ് ഈ കള്ളൻ മാർക്ക് മുതൽ കൂട്ട്.. നിങ്ങൾ എന്റെ കൂടെ വന്നാൽ മതി “ ജോൺ പറഞ്ഞു.. അത് അവർ മടിച്ചു കൊണ്ടു കേട്ടു ..
“സർ കുടുംബമൊക്കെ ഉള്ളതാ “ രാജൻ ദയനീയമായി മടിച്ചു കൊണ്ട് പറഞ്ഞു.. “
“മ്മ് എന്നാൽ നിങ്ങൾ വഴി കാണിക്കു .. ഞാൻ പോയ്കോളാം “
“അത് സർ ഒറ്റയ്ക്ക് പോകണോ “”??
“അത് ശെരി നിങ്ങൾ വരികയും ഇല്ല.. എന്നെ പോകാനും അനുവദിക്കില്ലേ?? “ എനിക്ക് ഇതിനൊന്നും പുതുമ തോന്നാറില്ല ..