യുഗം 8 [Achilies]

Posted by

“ഇതിൽ കുറച്ചു ഡ്രസ്സ് ഉണ്ട്. പാകമാവുമോ എന്നറിയില്ല.”
കയ്യിൽ ഉണ്ടായിരുന്ന കവർ അവിടെ മേശയിൽ വെച്ച് ഞാൻ പുറത്തേക്കിറങ്ങി.
ശ്ശെ മോശമായി പോയി ഒന്ന് തട്ടിയിട്ട് കേറിയാൽ മതിയായിരുന്നു.
“ഹരി സപ്പാട് പോടലാമ.”
മല്ലി വന്നു ചോദിച്ചു ഇന്നിനി വേറെ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ എടുത്തോളാൻ പറഞ്ഞു. മല്ലി അത് കേട്ട് റൂമിലേക്ക് ചെന്നു ഹേമയോടും ചോദിച്ചു. പിന്നെ തിരികെ വന്നു.
“അന്ത അമ്മവുക്ക് വേണാന്ന് സൊന്നാര്.”
ഞാൻ അത് കേട്ട് എഴുന്നേറ്റു ചെന്ന് റൂമിൽ ഒന്ന് തട്ടി പിന്നീട് അകത്തേക്ക് എത്തി നിന്നു.
“ഭക്ഷണത്തിനോട് അവജ്ഞ തോന്നേണ്ട കാര്യമില്ല, ഇവിടെ ആരും അത്താഴപട്ടിണി കിടക്കുകയും വേണ്ട. മല്ലി വിളമ്പി വെക്കും കഴിക്കണം.”
അത്രയും പറഞ്ഞു ഞാൻ തിരികെ വന്നിരുന്നു. ഞാൻ പറഞ്ഞത് കേട്ടത് കൊണ്ടാവണം മല്ലിയും അനുകൂല ഭാവത്തിൽ തലയാട്ടി ചിരിച്ചു കൊണ്ട് പോയി.
“അമ്മ വാങ്കോ സപ്പിടലാം.”
വിളമ്പി വെച്ച ശേഷം മല്ലി വിളിച്ചു പറഞ്ഞു.വിളമ്പി കഴിഞ്ഞപ്പോൾ അവളെയും ഞാൻ പിടിച്ചു കഴിക്കാനിരുത്തിയിരുന്നു. ഹേമയുള്ളത് കൊണ്ടാവണം മല്ലി ഒരു തോർത്തെടുത്തു മാറിന് മുകളിൽ ഇട്ടിട്ടുണ്ട്.
അല്പം കഴിഞ്ഞ് റൂമിനു പുറത്തേക്ക് ഹേമ വന്നു ഞാൻ വാങ്ങിയ കൂട്ടത്തിലുണ്ടായിരുന്ന ഒരു ഇളം നീല നയ്റ്റി ആയിരുന്നു വേഷം അല്പം അയഞ്ഞ ടൈപ്പ് ആയിരുന്നു. മുഖത്തിപ്പോൾ പഴയ ഭയവും ആശങ്കയുമൊന്നുമില്ല അല്പം സ്വസ്ഥത കൈ വന്നതായി തോന്നി. തല കുനിച്ചു പിടിച്ചാണ് നടന്നത്.
“പറവായില്ലയെ ആളെ മാറിട്ടാം പോലിറ്ക്ക്.”
മല്ലിയുടെ കമെന്റിൽ ഹേമയൊന്നു ചൂളി പെട്ടെന്ന് കണ്ണുയർത്തിയപ്പോൾ എന്റെ കണ്ണുമായി ഒന്നിടഞ്ഞു. അപ്പോൾ തന്നെ ജാള്യത്കൊണ്ട് മുഖം താഴ്ത്തി.
“വാ ഇങ്കെ ഉക്കാറുങ്കമ്മ.”
മല്ലി വിളിച്ചപ്പോൾ അവർ പതിയെ നടന്നു വന്നു. ഉള്ളിൽ ബന്ധനമൊന്നും ഇല്ലാതിരുന്നതിനാലാവണം, അയഞ്ഞ നയ്‌റ്റിക്കടിയിൽ മുലകൾ തുള്ളി തുളുമ്പി. മല്ലിയുടെ വശം വന്നിരുന്നപ്പോഴും അവർ തല ഉയർത്തിയില്ല. മല്ലി തന്നെ വിളമ്പി കൊടുത്തു. കഴിക്കുമ്പോഴും മറ്റും മല്ലിയുടെ കലപില സംസാരത്തിന് മൂളി കൊടുത്തതല്ലാതെ മറിച്ചൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല.
രാത്രി അധികം ഒന്നും ചെയ്യാനില്ലാതിരുന്നത് കൊണ്ട് ഞാൻ ഹാളിലെ സോഫയിൽ കിടന്നു നാളത്തെ കാര്യങ്ങളെ കുറിച്ചോർത്തു എപ്പോഴോ നിദ്രയിലാണ്ടു.
രാവിലെ തല ഭാഗത്തു ഇരുന്നടിച്ച ഫോൺ ആണ് ഉണർത്തിയത്. എടുത്തപ്പോൾ അജയേട്ടനാണ് പോകാനുള്ള ടാക്സി അങ്ങേരു ഏർപ്പാടാക്കിയിട്ടുണ്ട് 8.30 നു വണ്ടി എത്തുമെന്ന് പറഞ്ഞു. ഞാൻ നോക്കുമ്പോൾ സമയം 7.30 പിന്നെ എല്ലാം പെട്ടെന്നായിരുന്നു ഞാൻ വേഗം റെഡി ആവാൻ തുടങ്ങി, മല്ലിയോട് ഹേമയെ വിളിക്കാനും റെഡി ആവാനും പറയാൻ പറഞ്ഞു. റൂമിൽ ഹേമയുണ്ടായിരുന്നത് കൊണ്ട് ഞാൻ മല്ലിയുടെ റൂമിലെ ബാത്റൂമാണ് ഉപയോഗിച്ചത് വൃത്തിയിൽ തന്നെ അവൾ അത് സൂക്ഷിക്കുന്നുണ്ട്. രാവിലെ പോകണം എന്ന് പറഞ്ഞത് കുറച്ചു വൈകി പോയിട്ടും മല്ലി രാവിലത്തെ കഴിപ്പിച്ചിട്ടെ ഉള്ളൂ എന്ന വാശിയിൽ അടുക്കളയിൽ കയറിയിരുന്നു. കുളിച്ചു ഡ്രെസ്സും മാറി
ഡൈനിങ്ങ് ടേബിളിൽ ഇരുന്നു, എന്ത് മായാജാലം കാണിച്ചോ എന്തോ ഇരുന്നപ്പോൾ ചൂട് പുട്ടും മുട്ടക്കറിയും മല്ലി കൊണ്ട് വന്നു വെച്ചു. ഞാൻ അത്ഭുതത്തോടെ അവളെ നോക്കിയപ്പോൾ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ മല്ലിപ്പെണ്ണു എന്നെ നോക്കി.
“അമ്മ ഇങ്കെ വാ നേരം പോകുത്.”
മല്ലി റൂമിലേക്ക് നോക്കി വിളിച്ചു കൂവി.

Leave a Reply

Your email address will not be published. Required fields are marked *