“നീ ഒരു മൈരും പറയണ്ട എനിക്കൊന്നും കേൾക്കേം വേണ്ട,…….നിന്നെ കാത്തു നിനക്ക് വേണ്ടി ജീവിക്കുന്ന രണ്ട് പെണ്ണുങ്ങളുണ്ടിപ്പോൾ അവരെ കുറിച്ച് നീ ആലോചിക്കുന്നുണ്ടോ.”
“ഞാൻ ഇവരെ കൂടെ താമസിപ്പിക്കാനൊന്നും പോണില്ല ഈയൊരാവസ്ഥയിൽ ഇവിടെ വിട്ടിട്ടു പോവാൻ തോന്നണില്ല.”
“നീ പറയുന്നതൊന്നും നടക്കില്ല ഹരി, ഇവരെ ഇതിൽ നിന്ന് എങ്ങനെ ഊരാനാ ഒന്നെങ്കിൽ സാക്ഷി അല്ലെങ്കിൽ കൂട്ടുപ്രതി ഇതിലേതെങ്കിലും ഒന്നിൽ അവരെ ഇവന്മാര് പെടുത്തും. പിന്നെ എങ്ങനാ.”
അജയേട്ടന്റെ സംസാരത്തില് കുറച്ചു മായം വന്നു . അതോടെ ആളൊന്നു തണുത്തെന്നു തോന്നി, പിന്നെ ആലോചനയായി.
കുറച്ചു ആലോചിക്കേണ്ടി വന്നു പക്ഷെ വഴിയും തെളിഞ്ഞു.
“അജയേട്ടൻ അവരോടു സംസാരിക്ക് ഇവരെ ഈ കേസിൽ ഉൾപ്പെടുത്തുന്നത് അവർക്ക് തന്നെ വേലി ആവുമെന്ന് പറ, സാക്ഷി ആക്കിയാലും പ്രതി ആക്കിയാലും എപ്പോഴെങ്കിലും കേസിൽ തിരിഞ്ഞാൽ അവർക്ക് പ്രെശ്നമാകും എന്ന് പറഞ്ഞാൽ അവരൊന്നു ഒതുങ്ങും.”
“നീ പറയുന്നത് എനിക്ക് മനസിലായി പോകേണ്ട വഴിയും അറിയാം, നോക്കട്ടെ പക്ഷെ ഇതിന്റെ പേരിൽ നിന്നെ സ്നേഹിക്കുന്ന അവളുമാർക്ക് വേദനിച്ചാൽ ദൈവം പോലും പൊറുക്കില്ല.”
“എനിക്കറിയാം അജയേട്ടാ ഇവരെ ഇപ്പോൾ ഇതിൽ നിന്നും ഒന്ന് ഊരി കൊടുക്കണം അത്രേ ഉള്ളു. എനിക്കിട്ടു തന്നതിനെല്ലാം അവർ ഇപ്പോൾ അനുഭവിക്കുന്നുണ്ട്.”
അജയേട്ടൻ കുറച്ചൊന്നു ആലോചിച്ചു പിന്നെ ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ട് തിരിഞ്ഞു നടന്നു. അവർ ഇതൊന്നും അറിയാതെ തല കുമ്പിട്ടു ജീപ്പിൽ ഇരിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.
എന്റെ തലയിൽ വണ്ട് മൂളുന്ന പോലുള്ള സ്വരം ചെവിയിൽ കൂർത്തു കയറി. ചെയ്യുന്നത് ശെരിയാണോ തെറ്റാണോ എന്നറിയാത്ത അവസ്ഥ, കുറ്റബോധം എന്നെ വരിഞ്ഞു മുറുക്കി തുടങ്ങി. അൽപ സമയത്തിന് ശേഷം അജയേട്ടൻ ഇറങ്ങി വരുന്നത് കണ്ടു, അവരിരുന്ന ജീപ്പിനടുത്തു ചെന്ന് വനിതാ പോലീസുകാരോട് എന്തോ പറയുന്നതും, ജീപ്പിൽ നിന്ന് അവരെ ഇറക്കി ഞാൻ ഇരുന്ന ജീപ്പിനടുത്തേക്ക് കൊണ്ട് വന്നു.
“വണ്ടിയിലേക്ക് കേറടി നായിന്റെ മോളെ.”
ജീപ്പിന്റെ പുറകിൽ പകച്ചു നിന്ന അവരെ നോക്കി അജയേട്ടൻ അലറി, എന്നോടുള്ള ദേഷ്യവും അവരിൽ തീർത്തു എന്ന് എനിക്ക് മനസിലായി. ഞെട്ടിപ്പിടിച്ചു ജീപ്പിൽ കയറിയ അവരുടെ തേങ്ങൽ ജീപ്പിന്റെ പിന്നിൽ നിന്ന് മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. ജീപ്പിന്റെ മുമ്പിൽ വന്നു ബോണറ്റിൽ തട്ടി അജയേട്ടൻ എന്നോട് പുറത്തു വരാൻ കണ്ണ് കാണിച്ചു.