യുഗം 8 [Achilies]

Posted by

ഇനിയൊരിക്കലും തിരികെ കിട്ടില്ല എന്ന് കരുതിയ ഈ നിമിഷങ്ങൾ വീണ്ടും എന്നെ തേടി വന്നപ്പോൾ സന്തോഷം കൊണ്ട് നെഞ്ച് പൊട്ടുന്ന പോലെ തോന്നി. മനം നിറഞ്ഞ ആഹ് നിമിഷം ഞാൻ കുറച്ചൂടെ അമർത്തി എന്റെ മടിയിലിരുന്ന പെണ്ണിനെ കെട്ടിപ്പിടിച്ചു. നഷ്ടപ്പെട്ടെന്നു കരുതിയത് തിരിച്ചു കിട്ടുമ്പോഴുള്ള ആഹ്ലാദം ഞാൻ അപ്പോൾ അറിയുകയായിരുന്നു.
വീട്ടിലെത്തി കാറിന്റെ ഡോർ തുറന്നതും എന്റെ മടിയിൽ നിന്നും ഇറങ്ങാൻ പോയ ഗംഗയെ ഞാൻ വിടാതെ പിടിച്ചു എന്റെ കൈയിൽ കോരിയെടുത്തു തന്നെ വീട്ടിലേക്ക് നടന്നു.
“ഹരി ന്നെ താഴെ ഇറക്ക് അവര് കാണുല്ലേ. നിക്ക് നാണാ.”
“എന്നാൽ എനിക്ക് നാണമില്ല നീയും വസുവും എന്റെയാ അതേവിടേം എനിക്ക് മറച്ചു വെക്കേണ്ട കാര്യമില്ല, ഇതിനു മുൻപ് എങ്ങിനെയാർന്നോ അത് പോലെ തന്നെ മതി ഇനി മുന്നോട്ടും. ഇല്ലേൽ.”
അവളെ താഴെ ഇടാൻ പോയ പോലെ ഞാൻ കാണിച്ചതും. അവള് പേടിച്ചു എന്റെ കഴുത്തിൽ പിടിമുറുക്കി.
ചിരിയോടെ ഞങ്ങൾ അകത്തു കയറി.
അകത്തു ഞങ്ങളെ കാത്തു ഹേമ ഇരിപ്പുണ്ടായിരുന്നു. എന്റെ കയ്യിൽ കിടന്നു വന്ന ഗംഗയെ കണ്ടതും അവർ പേടിച്ചു.
“യ്യോ മോൾക്ക് എന്താ പറ്റിയെ, മോള് വീണോ.”
അത് കേട്ടതും വസൂന് ചിരിപൊട്ടി.
“ഈ ചെക്കൻ ന്നെ നാണം കെടുത്തും.” എന്റെ കൈയിൽ നിന്നും കുതറി ഗംഗ താഴെ ഇറങ്ങി. മുഖം നാണിച്ചു ചുവന്നു ഒരു പരുവം ആയിട്ടുണ്ടായിരുന്നു.

എനിക്ക് പ്രേത്യേകിച് ഭാവ വ്യത്യാസമൊന്നും ഉണ്ടായില്ല. ഗംഗയുടെ നാണിച്ചു ചുവന്നുള്ള നിൽപ് കണ്ട് ഹേമയ്ക്കും ചെറിയ നാണം വന്നു.
“ഞാൻ ഭക്ഷണം എടുത്ത് വെക്കാട്ടോ.”
പെട്ടെന്നത്രയും പറഞ്ഞു ഹേമ അടുക്കളയിലേക്ക് പോയി.
“ഞാനും വരുന്നു.”
എന്നെ നോക്കി കൊഞ്ഞനം കുത്തി ഗംഗയും അടുക്കളയിലേക്ക് ചാടി തുള്ളി പോയി.
ഡ്രസ്സ് മാറാനായി ഞാനും വസുവും മുറിയിലേക്ക് കയറി കണ്ണാടിക്കു മുന്നിൽ നിന്ന് സാരിയിലെ പിന് ഊരി മുന്താണി മാറ്റുകയായിരുന്നു വസൂ. ഷർട്ട് ഊരി അവളുടെ പിന്നിൽ ചെന്ന് വയറ്റിലൂടെ കൈ ചുറ്റി ആഹ് ചൂട് അനുഭവിച്ചു ഞാൻ കുറച്ചു നേരം നിന്നു പിന്നെ പിന്നിലൂടെ കവിളിൽ ഒരുമ്മ കൊടുത്തു.
“സോറി ഞാൻ ഒത്തിരി വിഷമിപ്പിച്ചൂലെ രണ്ടു പേരെയും.”
പെട്ടെന്നു എന്റെ നേരെ തിരിഞ്ഞു എന്റെ കഴുത്തിൽ കൈ ചുറ്റി വസൂ എന്റെ നെഞ്ചിൽ ചാരി.
“നീ ഇറങ്ങി പോയതും ശെരിക്കും പേടിയായി ഞങ്ങൾക്ക്, ഗംഗ പെട്ടെന്നെങ്ങനെ ചെയ്‌തെങ്കിലും കുറച്ചു കഴിഞ്ഞതോടെ അവൾക് പിടി വിട്ട പോലെ ആയി അലറി കരച്ചിലും ഒക്കെ ആയി പെണ്ണ് ആകെ സീനായി, എനിക്ക് ആദ്യം നീ ദൂരെയൊന്നും പോയിട്ടുണ്ടാവില്ല ഞങ്ങളെ ഒന്ന് പേടിപ്പിച്ചിട്ടു തിരിച്ചു വരും ന്നു കരുതി ഇരുന്നു. പക്ഷെ വൈകി തുടങ്ങിയപ്പോൾ എനിക്കും എന്റെ കൈയും കാലും തളരുന്ന പോലെ ആയി, പിന്നെ ഞാനൂടെ അങ്ങനെ ആയാൽ ആഹ് പെണ്ണിന്റെ കാര്യമോർത്തു അത് കൊണ്ട് എങ്ങിനെയോ പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *