ഗംഗയെയും വസുവിനെയും കുറിച്ചോർക്കുമ്പോഴെല്ലാം കണ്ണ് നിറയുന്നു. ഇനി ആർക്കു വേണ്ടി ജീവിക്കണം എന്ന തോന്നൽ മനസ്സിനെ പിടിച്ചുലക്കാൻ തുടങ്ങി.
ഹേമയെ അവിടെ നിന്നും രക്ഷിക്കാൻ തോന്നിയ നിമിഷത്തെ ഓർത്തു എന്നെ തന്നെ ഞാൻ ശപിച്ചു.
പക്ഷെ മീനാക്ഷി അവളെ എന്തിനാ അവർ വീട്ടിലേക്ക് കൊണ്ട് വന്നത്. എന്റെ പേടി ഇപ്പോൾ സത്യമായി മീനാക്ഷിയോടുള്ള ഞാൻ എന്നിൽ തന്നെ കുഴിച്ചിട്ട ഇഷ്ടം ഇപ്പോൾ എനിക്കെന്റെ ഗംഗയെയും വസുവിനെയും നഷ്ടപ്പെടുത്തി. ഓരോന്നാലോചിക്കും തോറും വട്ടു പിടിക്കുന്നു.
“പോണം ഇവിടുന്നു പോണം, ഇപ്പോൾ എനിക്ക് വേണ്ടത് ഒരു യാത്രയാണ് എല്ലാം മറക്കാൻ ഒരു യാത്ര, എപ്പോഴെങ്കിലുമുള്ള തിരിച്ചു വരവിനായുള്ള യാത്ര.”
ക്ഷീണം കണ്ണുകൾ അടപ്പിച്ചതും കണ്ണിലേക്കു കണ്പോള തുളഞ്ഞു കയറിയ വെളിച്ചം ആണ് ഞെട്ടി എന്നെ ഉണർത്തിയത്.
എന്റെ കണ്ണിലേക്കു വീണ കാറിന്റെ ഹെഡ്ലൈറ് മറച്ചു കൊണ്ട് ഒരു രൂപം എനിക്ക് നേരെ ഓടിയടുത്തു. വ്യക്തമായി ഒന്നും കാണാൻ കഴിയുന്നില്ല, അടുത്ത നിമിഷം ഒരു ഭാരം എന്റെ നെഞ്ചിൽ വന്നു വീണു.
എന്റെ ഗംഗ, അവളെ അറിയാൻ എനിക്ക് നിമിഷാദ്രങ്ങൾ പോലും എടുത്തില്ല, എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി എങ്ങലടിച്ചു കരയുന്ന അവളെ ഒന്ന് ചുറ്റി പിടിച്ചു ആശ്വസിപ്പിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല, മനസ്സ് അത്രത്തോളം കൈമോശം വന്നിരുന്നു. എന്റെ നെഞ്ച് മുഴുവൻ അവൾ കണ്ണീരിനാൽ നനച്ചു. കരഞ്ഞു വീങ്ങിയ കണ്ണുമായി എന്റെ മുഖം മുഴുവൻ ഉമ്മവെച്ചും ഉരച്ചും അവൾ ക്ഷമാപണം നടത്തിയെങ്കിലും എന്റെ നിശ്ചലമായ ഇരിപ്പ് അവളെ കൂടുതൽ വിഷമിപ്പിച്ചു.
“ആഹ്ഹ് ആഹ്ഹ്ഹ ഹരി ന്നോട് ക്ഷെമിക്ക് പ്ലീസ് ന്നോട് പൊറുക്ക് ഞാൻ ആഹ് സമയം പെട്ടെന്ന്….ആഹ്ഹ്ഹ”
എന്നെ കെട്ടിപ്പിടിച്ചു അവൾ അലറി കരഞ്ഞു. എന്റെ കയെടുത് അവൾ തന്നെ അവളുടെ രണ്ടു കവിളിലും ആഞ്ഞടിക്കാൻ തുടങ്ങി. അതോടെ എനിക്ക് സങ്കടം വന്നു കൈ ബലമായി പിടിച്ചു ഞാൻ കൂട്ടി വെച്ചു. അവൾ പിന്നേം നെഞ്ചിൽ കിടന്നു കരയാൻ തുടങ്ങി.
“ഡി പെണ്ണെ മതി, പതിയെ ആൾകാരോടി കൂടും.”
വസൂ വന്നു അവളുടെ മുടിയിൽ തലോടി പറഞ്ഞു.
“ഹരി അവർക്ക് വേറെ ആരുമില്ല വല്ലാത്ത ഒരവസ്ഥയിൽ അഹ് അവര്, അവരെ പറഞു വിടാൻ ഞങ്ങൾക്ക് കഴിയില്ലടാ.”
വസൂ എന്നെ നോക്കി കെഞ്ചുന്ന പോലെ അത് പറഞ്ഞപ്പോൾ എനിക്കെന്തോ പോലെ ആയി.
“എനിക്ക് നിങ്ങൾ ഒരു വാക്ക് തരണം.”
പെട്ടെന്ന് എന്റെ സ്വരം കേട്ടപ്പോൾ എന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തി ഗംഗയും, വസുവും എന്നെ നോക്കി.
കരഞ്ഞു വീങ്ങിയ കണ്ണുമായി എന്നെ എന്ത് എന്ന ഭാവത്തിൽ നോക്കിയ ഗംഗയുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു.