“അതെ ആംബുലൻസ് സർവീസ് ആണ്…, പറയു എവിടെയാണ് വരേണ്ട…, ഹലോ…” എന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നും ലഭിക്കതിനാൽ ഫോണിൽ നിന്നും ശബ്ദങ്ങൾ കേട്ട് കൊണ്ടേയിരുന്നു.
“ഫോൺ കട്ട് ചെയ്യൂ…” സ്തംഭിച്ചു നിന്ന എന്നെ നോക്കി വീണ്ടും ആയാൽ അജ്ഞാപിച്ചു. ഞാൻ ഫോൺ കട്ട് ചെയ്തു.
“സാർ…, രക്തം ഇങ്ങനെ പോയാൽ ജീവന് തന്നെ ആപത്താണ്. എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിയില്ലെങ്കിൽ…” അയാളെ സമധാനിപ്പിക്കാൻ, എന്റെ മുറിവാക്കുകൾ കൊണ്ട് ഞാൻ ശ്രമിച്ചു.
“എന്നെ ആശുപത്രിയിൽ കൊണ്ട് പോകണ്ട, പകരം ഞാൻ പറയുന്ന സ്ഥലത്ത് എത്തിച്ചാൽ മതി.” ആയാൽ പറഞ്ഞു.
“ഇത് വഴി വണ്ടികൾ കുറവാണ്, ഇനി ഒരു വണ്ടി വരാൻ ഒരുപാട് സമയം എടുത്താൽ…, വരുന്ന വണ്ടി നിർത്താതെ പോയാൽ…, നിർത്തിയാൽ തന്നെ ഹോസ്പിറ്റലിലേക്കേ ആരായാലും കൊണ്ട് പോകു…” ഞാൻ എന്റെ ഉള്ളിലെ സംശയങ്ങൾ പറഞ്ഞു.
“അതൊന്നും എനിക്ക് അറിയണ്ട എന്നെ ഞാൻ പറയുന്ന സ്ഥലത്ത് എത്തിച്ചില്ലെങ്കിൽ, ഇതിലെ ബുള്ളറ്റ് നിന്റെ തലച്ചോറ് തുളക്കും” ആയാൽ എന്നെ ഭീഷണിപ്പെടുത്തി.
“സാറിന് എങ്ങോട്ടാണ് പോകേണ്ടത്? ” ഭയത്തോടെ ഞാൻ ചോദിച്ചു.
“പറയാം…, ആദ്യം ഒരു വണ്ടി സംഘടിപ്പിക്കു. ഇവിടെ നിന്നും ഒരു അമ്പത് കിലോമീറ്റർ വരും.” ആയാൽ വേദന കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു.
“അമ്പത് കിലോമീറ്ററോ? അത്രയും ദൂരം ഈ അവസ്ഥയിൽ പോകുന്നത് റിസ്ക്കാണ്” ഞാൻ പറഞ്ഞത് ശരിയാണെന്ന് തോന്നിയിട്ടാകാം ആയാൽ നിശബ്ദനായി.
“ഈ മുറിവ് ഏതെങ്കിലും ആശുപത്രിയിൽ കൊണ്ട് പോകാതെ…” എന്റെ സംസാരത്തിനിടയിൽ അയ്യാൾ എന്തോ പറയാൻ വന്നപ്പോൾ ഞാൻ നിർത്തി.
“ഹോസ്പിറ്റലിൽ പോകാൻ പറ്റില്ല, പകരമേതെങ്കിലും സ്ഥലമുണ്ടോ ഇവിടെ?.” അയാളുടെ ആ ചോദ്യം ഒരു അപേക്ഷയായാണ് എനിക്ക് തോന്നിയത്.
ഇയാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് എന്റെ ജീവന് തന്നെ ചിലപ്പോൾ ഭീഷണി ആയേക്കാം. പക്ഷെ അയാളെ മരണത്തിന് വിട്ട്കൊടുക്കുന്നത് എന്നിൽ വലിയ കുറ്റബോധം ഉണ്ടാക്കും. അത് പാടില്ല ഇനി എന്താണ് വഴി, ഞാൻ ആലോചിച്ചു.
“സാറിന് വിരോധം ഇല്ലെങ്കിൽ എന്റെ വീട്ടിലേക്ക് വരാം മുറിവ് വെച്ച് കെട്ടി മുറിവ് ഉണങ്ങിയ ശേഷം, എവിടെയാണെന്ന് വെച്ചാൽ ഞാൻ കൊണ്ടാക്കാം.” എന്റെ മുന്നിൽ ആ ഒരു വഴി മാത്രമേ തെളിഞ്ഞുള്ളു.
എന്റെ അച്ഛന്റെ മുഖം എനിക്ക് നേരിൽ കണ്ട ഓർമ്മയില്ല എന്നാൽ ഇയാളെ കാണുമ്പോൾ എന്റെ അച്ഛന്റെ ഓർമ്മ എന്നിലേക്ക് വരുന്നു. അച്ഛന്റെ പ്രായമുള്ള ഒരാളെ വഴിയരികിൽ ഈ അവസ്ഥയിൽ ഉപേക്ഷിച്ചു പോകുന്നത് ശരിയല്ലാത്തത് കൊണ്ടാണ് ഞാൻ ഇത്രയും റിസ്ക് എടുക്കാൻ തീരുമാനിച്ചത്.
“നിന്റെ വീട്ടിലേക്കോ? അവിടെ ആരുമില്ലേ? ” ആയാൽ എന്നെ നോക്കി ചോദിച്ചു.
“അവിടെ അമ്മയുണ്ട്, പക്ഷേ അമ്മ അറിയരുത്” ഞാൻ പറഞ്ഞു.
“അതെങ്ങനെ…? ” ആയാൽ സംശയത്തോടെ ചോദിച്ചു.
“അത് ഞാൻ നോക്കിക്കൊള്ളാം, പക്ഷേ ഞാൻ പറയുന്നത് പോലെ അനുസരിക്കണം.” ഞാൻ പറഞ്ഞു.