ശുഭ പ്രതീക്ഷ 3 [അപരിചിതൻ]

Posted by

പാന്റും, ഷർട്ടും ആണ് രണ്ട് പേരുടെയും വേഷം. കൂടാതെ നല്ല നീളത്തിൽ താടിയും മുടിയും നീട്ടി വളർത്തിയിരിക്കുന്നു. മുഷിഞ്ഞ വസ്ത്രങ്ങളാണ് രണ്ടുപേരും ധരിച്ചിരുന്നത്.

രണ്ട് പേരും മെലിഞ്ഞു ഉണങ്ങിയ അവസ്ഥയിൽ ആയിരുന്നു. കൂട്ടത്തിൽ ഏറ്റവും മെലിഞ്ഞ ആളുടെ മുകളിൽ കയറിയിരുന്ന് തന്റെ കയ്യിൽ ഇരിന്ന കത്തി ഉപയിഗിച്ച് കുത്താൻ ശ്രമിക്കുകയാണ് മറ്റെയാൾ.

തന്റെ നേർക്ക് നീളുന്ന കത്തി തടയുമ്പോഴും ആ കണ്ണുകളിൽ ഭയമായിരുന്നില്ല, പകരം തിരിച്ച് ആക്രമിക്കാനുള്ള ആവേശമായിരുന്നു. രണ്ട് പേർക്കും പലയിടത്തായി മുറിവുകളും, ആ മുറിവുകളിൽ നിന്നും അനിയന്ത്രിതമായി രക്തവും ഒഴുകുന്നുണ്ടായിരുന്നു.

ഞാൻ ബൈക്ക് നിർത്തി അവരുടെ അടുത്തേക്ക് നടക്കുമ്പോൾ ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നെങ്കിലും, ആ കാഴ്ച്ച കണ്ട് കാണാത്തത് പോലെ പോകാൻ എന്റെ മനസ്സാക്ഷി എന്നെ അനുവദിച്ചില്ല.

ഞാൻ അടുത്തേക്ക് എത്തിയപ്പോൾ എന്റെ കാൽപാടിന്റെ ശബ്ദം കേട്ടിട്ടാണെന്ന് തോനുന്നു. കത്തിയുമായി തന്റെ എതിരാളിയെ കുത്താൻ ശ്രമിച്ചുകൊണ്ടിരുന്നയാൾ അവിടെ നിന്നും ഞൊടിയിടയിൽ എഴുന്നേറ്റു, ആ കത്തി എനിക്ക് നേരെ വീശി.

അപ്രതീക്ഷിതമായി വന്ന ആ നീക്കത്തിൽ ഞാൻ പോലും അറിയാതെ എന്റെ ശരീരം പുറകിലേക്ക് പോയത്കൊണ്ട് ആ കത്തി എന്റെ ദേഹത്ത് കയറാതെ പോയി.

എന്നെ കത്തിമുനയിൽ നിർത്തി ആയാൽ പതിയെ പിൻവാങ്ങാൻ ആരംഭിച്ചു. കുറച്ച് ദൂരം പിന്നിലേക്ക് നടന്ന ശേഷം ആയാൽ എങ്ങോട്ടോ ഓടി മറഞ്ഞു.

ഞാൻ ചോരയിൽ കുളിച്ച് കിടന്ന മറ്റേയാളുടെ അടുത്തെത്തി അയാളെ പരിശോദിച്ചു.

മുഖത്ത് ഒരു വെട്ട് കൊണ്ടിട്ടുണ്ട് ആ മുറിവിൽ നിന്നും ചോര ഒഴുകികൊണ്ടിരുന്നു. വയറ്റിലും, കാലിലും മുറിവുകൾ ഉണ്ടായിരുന്നു. ഇയാളെ ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചില്ലെങ്കിൽ ഇവിടെ കിടന്ന് ചോര വാർന്ന് മരിക്കും എന്ന് എനിക്ക് മനസ്സിലായി.

ഞാൻ അയാളുടെ മുറിവുകൾ പരിശോദിച്ച് കൈകൊണ്ട് അമർത്തി ചോര നിർത്താൻ ശ്രമിക്കുമ്പോൾ ആയാൽ എന്നെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ ആ കണ്ണുകളിൽ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിന്റ നന്ദിയായിരുന്നില്ല, മറിച്ച് എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത മറ്റെന്തോ വികാരമായിരുന്നു.

അയാളുടെ ഷർട്ട് അഴിച്ച് വയറ്റിലെ മുറിവിൽ കെട്ടി ഞാൻ ആ മുറിവിൽ നിന്നുമുള്ള രക്തം തടഞ്ഞ് നിർത്തി.

പിന്നെ എന്റെ കയ്യിൽ ഉണ്ടായിരുന്ന കർച്ചീഫ് ഉപയോഗിച്ച് കാലിലെ മുറിവിലും കെട്ടി.

ആ വിജനമായ പാതയിൽ ഒരു വാഹനവും കടന്ന് പോകുന്നുണ്ടായിരുന്നില്ല. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ ഫോൺ എടുത്ത് ആംബുലൻസിന് ഡയൽ ചെയ്തു.

“ഹലോ… ആംബുലൻസ് സർവീസ് അല്ലേ” ഞാൻ മറുതലക്കൾ ഫോൺ അറ്റന്റ് ചെയ്തു എന്ന് മനസ്സിലായിപ്പോൾ പറഞ്ഞു.

“ഫോൺ കട്ട് ചെയ്യൂ…” താഴെ നിന്നും ആ ശബ്ദം കേട്ട് ഞാൻ താഴേക്ക് നോക്കി.

എനിക്ക് നേരെ ഒരു കൈ തോക്കും ചൂണ്ടി ആജ്ഞാപിക്കുന്ന അയാളെ കണ്ട് ഞാൻ സ്തംഭിച്ചു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *