ഞാൻ റൂം മൊത്തം അരിച്ച് പെറുക്കിയെങ്കിലും ആ മോതിരം കണ്ടെത്താൻ കഴിഞ്ഞില്ല. അത് ആയാൽ കൊണ്ട് പോയിരിക്കണം, പ്ലാറ്റിനമാണ് വലിയ വിലയുള്ളതാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. വലിയ റിസൈൽ വാല്യമൊന്നും ഇല്ലാത്തതാണ്. അത് എന്തിനാണ് ആയാൽ എടുത്തത്? ഇനി മറ്റെന്തെങ്കിലും പോയിട്ടുണ്ടോ?. അങ്ങനെ ഞാൻ റൂം മൊത്തം നോക്കി എങ്കിലും മറ്റൊന്നും നഷ്ടമായില്ല എന്ന് എനിക്ക് മനസ്സിലായി.
എന്നാലും ആയാൽ നാദിയ തന്ന മോതിരം തന്നെ കൊണ്ട് പോയല്ലോ? ഇനി ഞാൻ അവളോടെന്ത് പറയും.
അങ്ങനെ ടെൻഷനടിച്ച് ഇരിക്കുമ്പോഴാണ് നൗഷാദ് ഇക്കയുടെ വിളി വരുന്നത്. അതായത് നാദിയയുടെ വാപ്പയുടെ.
ഇനി അവൾ വല്ലതും വീട്ടിൽ പറഞ്ഞു കാണുമോ?
“ഹലോ…, എന്താ ഇക്ക വിശേഷിച്ച്” ഫോൺ എടുത്ത ഞാൻ അൽപ്പം പേടിയോടെ ചോദിച്ചു.
“ആ… മോനെ അങ്ങനെ വിശേഷം ഒന്നുമില്ല, നമ്മുടെ നാദിയ മോൾ ഇല്ലേ…” ഇക്ക പറഞ്ഞു നിർത്തി.
“നാദിയക്ക് എന്ത് പറ്റി…” പെട്ടന്ന് വന്ന ടെൻഷനിൽ ഞാൻ ചോദിച്ചു.
“അവൾക്ക് ഒന്നും പറ്റിയില്ല, മോൻ നാളെ അവളെ കോളേജ് വരെ ഒന്ന് കൊണ്ട് പോകാൻ പറ്റുമോ എന്ന് ചോദിക്കാൻ വിളിച്ചതാണ്” ഇക്ക പറഞ്ഞു.
“അതിനെന്താ ഇക്ക ഞാൻ കൊണ്ട് പോകാം, എന്തിനാണ്? ” ഞാൻ ചോദിച്ചു.
“അവൾക്ക് എന്തോ എക്സാം രജിസ്ട്രേഷൻ ഫീസ് അടക്കാൻ ഉണ്ടെന്ന്. നിങ്ങൾ എന്റെ കാർ എടുത്ത് പോയാൽ മതി. നാളെ എനിക്ക് തിരുവനന്തപുരത്ത് പോകേണ്ട ഒരു ആവിശ്യമുണ്ട് അതാണ്…., ഇല്ലെങ്കിൽ ഞാൻ കൊണ്ട് പോയേനെ” ഇക്ക പറഞ്ഞു.
“അതിനെന്താ എനിക്ക് ഇക്കായെ സഹായിക്കാൻ സന്തോഷമെയുള്ളു” ഞാൻ പറഞ്ഞു.
“എന്നാൽ ശരി മോനെ നാളെ രാവിലെ പോര്…” നൗഷാദ് ഇക്ക ഫോൺ കട്ട് ചെയ്തു.
അങ്ങനെ നാദിയയുമായി പുറത്ത് പോകാൻ ഒരു അവസരം കിട്ടി എന്ന് സന്തോഷിക്കുമ്പോഴാണ് അവൾ തന്ന മോതിരം എന്റെ കയ്യിലില്ല എന്ന ചിന്ത എന്നിൽ വീണ്ടും ഭയം നിറച്ചത്.
അങ്ങനെ പതുക്കെ സൂര്യൻ അസ്തമിച്ചു. വീട്ടിലെ ലൈറ്റുകൾ തെളിഞ്ഞു. ഞാൻ അപ്പോഴും ചിന്തകളിൽ തന്നെയായിരുന്നു.
അങ്ങനെ ഇരിക്കുമ്പോൾ വീണ്ടും എന്റെ ഫോൺ ചിലച്ചു. നോക്കുമ്പോൾ അജയിയാണ്.
“ടാ ഞാൻ ഒരു ലിങ്ക് വാട്സാപ്പിൽ അയച്ചിട്ടുണ്ട്, ഒന്ന് കേറി നോക്കിയേ” ഞാൻ ഫോൺ അറ്റൻഡ് ചെയ്തപ്പോൾ അവൻ പറഞ്ഞു. അവന്റെ ശബ്ദത്തിൽ നല്ല ഭയമുണ്ടായിരുന്നു.
“എന്താടാ എന്ത് പറ്റി? ” ഞാൻ ചോദിച്ചു.
“നീ ലിങ്ക് നോക്ക് എന്നിട്ട് വിളിക്ക്” അവൻ വീണ്ടും പറഞ്ഞു.
“ശരിയെട…” ഞാൻ ഫോൺ കട്ട് ചെയ്‌ത് വാട്സാപ്പ് എടുത്ത് നോക്കി.
ഏതോ ന്യൂസ് ചാനലിന്റ ലിങ്കാണ്.
ഞാൻ ആ ലിങ്കിൽ കയറി ന്യൂസ് വായിച്ചു.
“കുപ്രസിദ്ദ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി ജെയിൽ ചാടി” ഞാൻ ഹെഡ് ലൈൻ വായിച്ചു. അതിന് തൊട്ട് താഴെയുള്ള ഫോട്ടോയിലെ ആളെ കണ്ട് ഞാൻ ഞെട്ടി. അതെ ഇത് ആയാൽ തന്നെ ഞാൻ രണ്ട് ദിവസം ശിഷ്രൂശിച്ച എന്റെ മോതിരവുമായി കടന്ന് കളഞ്ഞ മനുഷ്യൻ. ആയാൽ ഒരു ജയിൽ പുള്ളി ആയിരുന്നു. അതും ബാങ്കിനെ പറ്റിച്ചതിന്.
തുടരും…