ഇനി എന്ത് ചെയ്യും, അവളോട് വിളിച്ച് വരണ്ട എന്ന് പറഞ്ഞാലോ? അവൾ ഇങ്ങ് എത്താറായെങ്കിൽ അവൾ തിരിച്ചു പോകില്ല. അപ്പോൾ പിന്നെ ഇയാളെ ഇവിടെ നിന്നും മാറ്റണം.
പക്ഷെ എങ്ങോട്ട്? ഇവിടെ രണ്ട് മുറിയാണ് ഉള്ളത് ഒന്ന് ഞാൻ കിടക്കുന്നത്, രണ്ടാമത്തേത് അമ്മ കിടക്കുന്നത്. നാദിയ ഓടി എന്റെ മുറിയിലെ വരൂ അമ്മയുടെ മുറിയുടെ ഭാഗത്തേക്ക് പോകില്ല.
ഇയാളെ അമ്മയുടെ മുറിയിൽ കിടത്തിയാൽ, ഇടക്ക് അമ്മ റൂമിലേക്ക് വന്നാൽ എല്ലാം തീർന്നു. പക്ഷെ എന്റെ മുന്നിൽ വേറെ വഴികളോന്നുമില്ല. നാദിയ പോകുന്നത് വരെ ഇയാളെ അമ്മയുടെ മുറിയിൽ കിടത്തുക. ഇതിനിടയിൽ യാതൊരു കാരണവശാലും അമ്മ റൂമിൽ കയറാതെ നോക്കണം.
ആയാൽ ഫുഡ് കഴിച്ച ഉടൻ ഞാൻ അയാളുടെ കയ്യിൽ ഇരുന്ന പാത്രം വാങ്ങി മാറ്റി വെച്ച് അയാളെയും കൊണ്ട് ബാത്റൂമിലേക്ക് പോയി. “ഒരു പ്രശ്നം ഉണ്ട് കുറച്ചു സഹകരിക്കണം” എന്റെ പ്രവർത്തിയിൽ അത്ഭുതപെട്ട് നിന്ന അയാളോട് ഞാൻ പറഞ്ഞു.
അയാളോട് കൈ കഴുകാനും വേണങ്കിൽ മൂത്രം ഒഴിക്കാനും പറഞ്ഞ് റൂമിലേക്ക് വന്ന്, ആയാൽ കഴിച്ച പത്രം എടുത്ത് അടുക്കളയിലേക്ക് ഓടി. അത് കഴുകി വെച്ച ശേഷം ഞാൻ ഓടി റൂമിൽ വന്ന് അപ്പോഴും ബാത്‌റൂമിൽ ആയിരുന്ന അയാളെയും താങ്ങി പിടിച്ച് അമ്മയുടെ റൂമിൽ കൊണ്ട് പോയി.
അമ്മയുടെ ബെഡ്ഷീറ്റ് മാറ്റി ഞാൻ നേരത്തെ എന്റെ ബെഡിൽ വിരിച്ച ഷീറ്റ് തന്നെ എടുത്ത് അവിടെ വിരിച്ചു. ഇനി ബ്ലഡ് വല്ലതും വീണ് അമ്മ കണ്ടുപിടിച്ചാലോ….?
അയാളെ അമ്മയുടെ ബെഡിൽ കിടത്തി തിരിഞ്ഞപ്പോൾ പുറത്ത് ഒരു കാൽപ്പെരുമാറ്റം കേട്ടു അത് നാദിയയാണ് ഉടനെ ഒരു ഒട്ടമായിരുന്നു എന്റെ റൂമിൽ എത്തിയ ഞാൻ നിന്ന് കിതച്ചു.
അവൾ വരുന്നതിന് മുമ്പ് തന്നെ ബെഡിൽ കയറി കിടന്നു. തല വേദനയാണെന്ന് പറഞ്ഞ് അവളെ നേരത്തെ പറഞ്ഞു വിടാനായിരുന്നു എന്റെ പ്ലാൻ.
“മാഷേ…, മാഷേ… ഉച്ചമയക്കത്തിലാണോ?” എന്റെ റൂമിലെത്തിയ നാദിയ എന്നെ കുലുക്കി വിളിച്ച് കൊണ്ട് ചോദിച്ചു.
“ആഹ്…, നാദിയ വന്നോ? ഞാൻ രാവിലെ പുറത്ത് പോയി വന്നത് മുതൽ നല്ല തല വേദന അതാണ് ഒന്ന് കിടന്നത്.” ഞാൻ വയ്യായിക അഭിനയിച്ച് കൊണ്ട് പറഞ്ഞു.
“തല വേദനയോ എന്ത് പറ്റി, പനിയുണ്ടോ? ഇല്ലാല്ലോ? ” എന്റെ നെറ്റിൽ പിടിച്ചു നോക്കി അവൾ പറഞ്ഞു.
“വെയില് കൊണ്ടോ?…” അവളുടെ ചെറിയ ദേഷ്യത്തോടെ ഉള്ള ആ ചോദ്യം എന്നിൽ അമ്മയെ ഓർമ്മിപ്പിച്ചു.
അമ്മയും ഇങ്ങനെയാണ് എനിക്ക് വയ്യ എന്ന് കേട്ടാൽ അന്ന് മുഴുവൻ സങ്കടമാണ്. എനിക്ക് പനിവന്നാൽ അമ്മ സാധാരണ ചോദിക്കുന്ന ചോദ്യമാണ് നാദിയ ചോദിച്ചത്.
“എന്താ മാഷേ ഒന്നും മിണ്ടാത്തത്…” ഞാൻ അവളെ നോക്കി ഓർമ്മകൾ അയവിറക്കുമ്പോൾ അവൾ വീണ്ടും എന്നോട് ചോദിച്ചു.
“രാവിലെ ബൈക്കിൽ ആണ് പോയത് നല്ല വെയില് ഉണ്ടായിരുന്നു അതിന്റെ ആകും.” ഞാൻ അവളെ ശരി വെച്ച് കൊണ്ട് പറഞ്ഞു.