ശേഖരന് അതിഥികളെ ഹാളിലേക്ക് ആനയിച്ച് സോഫയില്‍ ഇരുത്തി….
ലക്ഷ്മി മൂന്ന് ചായ…. ശേഖരന്‍ ഹാളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തു….
ലക്ഷ്മി ചായ ഉണ്ടാക്കി ട്രൈയില്‍ വെച്ച് ചിന്നുവിനെ നോക്കി….
എന്നെ നോക്കണ്ട…. അമ്മ തന്നെ കൊടുത്ത മതി. വേണേല്‍ കുറച്ച് കഴിഞ്ഞ് കണ്ണേട്ടന്‍ വരും. അപ്പോ ഞാന്‍ കൊടുത്തോളാം….. ചിന്നു അമര്‍ഷത്തോടെ പറഞ്ഞു..
പിന്നെ മറ്റു വഴിയില്ലാതെ ലക്ഷ്മി തന്നെ ചായ കൊണ്ടുപോയി കൊടുത്തു….
ചിന്നു എവിടെ…. ചായ എടുത്ത് കൊണ്ട് ശേഖരന്‍ ചോദിച്ചു.
അവളകത്തുണ്ട്….. അവളെ കാണാന്‍ ആരോ വരുന്നുണ്ടെന്ന് പറയുന്നത് കേട്ടു. അതിന്‍റെ ഒരുക്കത്തിലാ….. ലക്ഷ്മി പറഞ്ഞു.
ചിന്നു….. ശേഖരന്‍ അകത്തേക്ക് നോക്കി വിളിച്ചു.
വേറെ വഴിയില്ലാത്തത് കൊണ്ട് ചിന്നു ഇറങ്ങി വന്നു. രാഘവനും അനിരുദ്ധും അവളെ നോക്കി ചിരിച്ചു…. ചിന്നു രണ്ടുപേരോടും പുഛത്തോടെ നോക്കി മുഖം തിരിച്ചു.
ലക്ഷ്മി….. ഇവര്‍ വന്നത് നമ്മുടെ ചിന്നുവിന് അനിരുദ്ധിനെ ആലോചിക്കാനാ….. ശേഖരന്‍ ലക്ഷ്മിയോട് പറഞ്ഞു.
അത് നടക്കില്ലാ….. ചിന്നു സൈഡില്‍ നിന്ന് ഉറക്കെ പറഞ്ഞു….
എന്താ…. ശേഖരന്‍ അവളെ നോക്കി ദേഷ്യത്തോടെ ചോദിച്ചു…..
നോക്കി പേടിപ്പിക്കാനിത് പഴയ ചിന്നുവല്ല…. ആര് പറഞ്ഞാലും ഈ കള്ള് കുടിയന്‍റെ മുന്നില്‍ ഞാന്‍ തല താഴ്ത്തി കൊടുക്കില്ല…. ചിന്നു ശേഖരനെ നോക്കി ഉറക്കെ പറഞ്ഞു…. രാഘവനും അനിരുദ്ധും അത് കേട്ട് എന്ത് പറയണമെന്നറിയാതെ ശേഖരനെ നോക്കി. ശേഖരന്‍ സോഫയില്‍ നിന്ന് എണിറ്റു…..
പിന്നെ ആദ്യ ബന്ധം ഒഴിഞ്ഞ നിന്നെ കെട്ടാന്‍ ഹരിചന്ദ്രന്‍ വരുമോ….. ശേഖരനും അലറി….. അപ്പോഴെക്കും മുറ്റത്ത് ഒരു കാര്‍ വന്ന് നില്‍ക്കുന്നതിന്‍റെ ശബ്ദം കേട്ടു. ചിന്നു ഒന്നു പാളി നോക്കിയപ്പോ കണ്ണന്‍റെ കാറിന്‍റെ ബോണറ്റ് ഭാഗം കണ്ടു….. ചിന്നു ശേഖരന് നേരെ തിരിഞ്ഞു…..
നാലു കൊല്ലമായി എന്നെ സ്നേഹിക്കുന്ന എന്നെ കെട്ടാന്‍ ഞാന്‍ ഏറ്റവും കുടുതല്‍ ആഗ്രഹിക്കുന്ന ഹരിചന്ദ്രന്‍ വന്നിട്ടുണ്ട്…. ബാക്കി അങ്ങോട്ട് പറഞ്ഞ മതി…. ചിന്നു പുറത്തേക്ക് ചുണ്ടി പറഞ്ഞു. പിന്നെ രാഘവനെയും അനിരുദ്ധിനെയും ഒരു ദേഷ്യത്തോടെ നോക്കി വീടിനകത്തേക്ക് ചെന്നു. ലക്ഷ്മി ചിന്നുവിന് പിറകെ ചെന്നു. ബാക്കിയുള്ളവര്‍ പൂമുഖത്തേക്ക് നടന്നു.
ചിന്നു റൂമിലേക്ക് നടന്നു പോയി. അവള്‍ പാക്ക് ചെയ്ത് വെച്ച ബാഗെടുത്ത് പുറത്തേക്ക് നടന്നു. അപ്പോഴെക്കും ലക്ഷ്മി വാതിലിക്കല്‍ എത്തിയിരുന്നു…. ചിന്നു ലക്ഷ്മിയെ കെട്ടിപിടിച്ചു.