വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

Posted by

നീ ചോദിച്ചില്ലേ…. എന്തിനാ ഇങ്ങനെയൊക്കെയായിട്ടും നിന്നെ ഉപേക്ഷിക്കാതെ കുടെകൂട്ടിയതെന്ന്…. എന്‍റെ ഇഷ്ടത്തേക്കാള്‍ കുടുതല്‍ അത് എന്‍റെ അമ്മയുടെ ആഗ്രഹമായിരുന്നു. മരണത്തിന് മുമ്പ് എന്നോട് പറഞ്ഞ അമ്മയുടെ അവസാനത്തെ ആഗ്രഹം…. നിന്നെ എങ്ങിനെങ്കിലും സത്യം പറഞ്ഞ് മനസിലാക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം അന്നും ഇന്നും ഞാന്‍ നിന്നെ അത്മാര്‍തമായി സ്നേഹിക്കുന്നുണ്ട്….. അതില്‍ മായം ചേര്‍ക്കാന്‍ ഞാന്‍ നോക്കിയിട്ടില്ല…. അത് നിനക്ക് മനസിലാവും എന്ന് ഉറപ്പുണ്ട്….. അതിന് വേണ്ടിയാണ് ഈ നാടകമൊക്കെ കളിച്ചത്…. ചിന്നു അതുകേട്ട് കുറച്ച് നേരം മിണ്ടാതെയിരുന്നു. പിന്നെ എന്തോ ഓര്‍ത്ത പോലെ കണ്ണനോട് ചോദിച്ചു….

കണ്ണേട്ടാ… അന്ന് കോടതിയില്‍ വന്നപ്പോ കാലിനെന്താ പറ്റിയത്…..

ഹോ…. അതോ…. അന്നും ഞാന്‍ നിന്നെ തേടി നിന്‍റെ വീട്ടിലേക്ക് വന്നതാണ്. പക്ഷേ വരുന്ന വഴി റോങ് സൈഡില്‍ കയറി വന്ന ഒരു വാന്‍ എന്നെ ഇടിച്ച് തെറിപ്പിച്ചു. എന്‍റെ കാല്‍ ചെന്നൊരു മൈല്‍കുറ്റിയില്‍ ഇടിച്ചു…. പിന്നിടുള്ള ദിവസമൊക്കെ ഞാനും അച്ഛനും അമ്മയും ആശുപത്രിയിലായിരുന്നു. ഡൈവോഴ്സ് പെറ്റിഷനും എല്ലാം വന്നതില്‍ നിന്നെ കാണാന്‍ അവര്‍ വരാഞ്ഞത് അതുകൊണ്ടാണ്…. പിന്നെ ഞാന്‍ വീട്ടില്‍ നിര്‍ബന്ധിച്ചാണ് എന്നെ ഒറ്റയ്ക്ക് കൗണ്‍സിലിംഗിന് വിട്ടത്…. അത് അങ്ങനെയും ആയി…. കണ്ണന്‍ ചിരിയോടെ പറഞ്ഞു

അല്ലാ…. നിനക്കെങ്ങനെ മറ്റെ സത്യങ്ങളൊക്കെ മനസിലായത്…. മിഷേലിനെ കണ്ടിരുന്നോ…… കണ്ണന്‍ സംശയത്തോടെ ചോദിച്ചു.

മിഷേല്‍ അല്ലാ…. സെലിന്‍…. അതാ ചേച്ചിയുടെ പേര്….. എന്നെ തേടി ചേച്ചി വന്നിരുന്നു….. ചിന്നു പറഞ്ഞു…

ഹും…. ചേച്ചി….. പക്ക ഫ്രൊഡാണവള്‍…. കണ്ണന്‍ പുഛത്തോടെ പറഞ്ഞു…

അത് പണ്ട്…. ഇന്ന് അവള്‍ ഒരു കുടുംബിനിയാണ്. ക്രൈസ്റ്റ് ഹോസ്പിറ്റലിലെ ഡേവിഡ് ഡോക്ടറിന്‍റെ ഭാര്യയാണ്…..

ഓഹോ…. അന്ന് എല്ലാം കഴിഞ്ഞ് നിന്‍റെ പിറന്നാള്‍ ദിവസം നിന്നെ അമ്പലത്തില്‍ വെച്ച് കാണാം എന്ന് വെച്ചു പോയപ്പോഴാണ് അവളെ അവസാനമായി കാണുന്നത്. അന്ന് അവള്‍ എല്ലാം പറഞ്ഞപ്പോഴാണ് എനിക്കെതിരെ…. അല്ലാ…. നമ്മുക്കെതിരെ വന്ന ചതിയായിരുന്നു അതെന്ന് മനസിലായത്…. കുടുതല്‍ ചോദിക്കും മുന്‍പ് ലക്ഷ്മിയമ്മ മാത്രം അമ്പലത്തില്‍ നിന്നു വരുന്നത് കണ്ടു. പിന്നെ അവളോട് ചോദിക്കാനും പറയാനും പറ്റിയില്ല…. ലക്ഷ്മിയമ്മയോട് അന്ന് എല്ലാം പറഞ്ഞിരുന്നു. നീ സൗദിയില്‍ പോയ കാര്യം ലക്ഷ്മിയമ്മ പറയുമ്പോഴാണ് ഞാനാറിഞ്ഞത്. പക്ഷേ തൊറ്റു കൊടുക്കാന്‍ എനിക്ക് മനസുണ്ടായിരുന്നില്ല….. നിധിനളിനോട് അന്നെ വിളിച്ച് നിന്നെ നോക്കാനും എനിക്ക് വേണ്ടി സ്പൈ ആയി ജോലി ചെയ്യാനും പറഞ്ഞിരുന്നു.

ങേ…. അപ്പോ നിധിനേട്ടനും പ്രിതേച്ചിയുമായി കണ്ണേട്ടന് പിന്നെയും കോണ്‍ടാക്റ്റ് ഉണ്ടായിരുന്നോ….. ചിന്നു അത്ഭുതത്തോടെ ചോദിച്ചു….

പിന്നല്ലാതെ നിന്നെയങ്ങനെ വിടാന്‍ പറ്റുമോ…. നീ അവിടെത്തി പോരുന്നത് വരെ അവര്‍ എനിക്ക് നിന്‍റെ കാര്യങ്ങള്‍ ചോര്‍ത്തി തന്നിരുന്നു. അളിയനും പ്രിതേച്ചിയും ഞാന്‍ പറഞ്ഞിട്ടാണ് അന്ന് തല്ലുണ്ടാക്കി നിന്നെ കരയിപ്പിച്ചത്….. കണ്ണന്‍ ചിരിയോടെ ഓര്‍ത്ത് പറഞ്ഞു….

ദുഷ്ടന്‍….. കൊലചിരി കണ്ടില്ലേ….. ഞാനെത്ര വിഷമിച്ചെന്ന് അറിയുമോ….. പിന്നെയെന്തിനാ കണ്ണേട്ടന്‍റെ കമ്പനിയില്‍ എന്നെ ജോലിക്കെടുത്തത്….. ചിന്നു പരിഭവഭാവത്തില്‍ ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *