“ട്രീസ എന്ന് വിളിച്ചോ ”
“ആ ഓക്കേ
പിന്നെ മാറ്റി പറയരുത് ”
“ആ ഓക്കേ
നീ വണ്ടി എടുക്ക് ആദ്യം ”
ഞങ്ങൾ 2 പേരും കാറിൽ കയറി
ഞാൻ കാർ സ്റ്റാർട്ട് ചെയ്തു
മേഡം ഫോൺ ലൊക്കേഷൻ ഓൺ ചെയ്തു വച്ചു
ഞാൻ ലൊക്കേഷനിലേക്ക് കാർ ഓടിച്ചു കൊണ്ടിരുന്നു
മേടത്തിന്റെ പെർഫ്യൂം എന്റെ മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു
“മനു
നമ്മൾ കാണാൻ പോകുന്ന ആള് നമ്മുടെ ക്ലയിന്റ് അല്ല
എന്റെ ഒരു കസിൻ സിസ്റ്റർ ആണു ”
“ഓക്കേ മേഡം ”
“മേടം അല്ല ട്രീസ
അവിടെ ചെന്ന് മേഡം എന്നൊന്നും വിളിക്കല്ലേ”
എന്റെ കയ്യിൽ നുള്ളി കൊണ്ട് മേഡം പറഞ്ഞു
“ഇപ്പൊ ട്രീസ എന്ന് വിളിക്കാൻ പറഞ്ഞു
കുറച്ചു കഴിഞ്ഞാ അതും മാറ്റി വേറെ എന്തേലും ആകാൻ പറയോ ”
ഞാൻ അർത്ഥം വച്ചു പറഞ്ഞു
“വേറെ എന്തോന്ന് വിളിക്കാൻ ”
“ഒന്നുല്ല ഞാൻ ചുമ്മാ പറഞ്ഞതാ ”
“വേറെ വിളിക്കണോ വേണ്ടയോ എന്നൊക്കെ നമുക്ക് പിന്നെ തീരുമാനിക്കാം
ആദ്യം ഈ മീറ്റിംഗ് കഴിയട്ടെ ”
“ഓക്കേ ട്രീസ ”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
എവിടെയൊക്കെ എന്തൊക്കെയോ പ്രാതീക്ഷകൾ എന്റെ മനസ്സിൽ കുമിഞ്ഞു കൂടി കൊണ്ടിരുന്നു
“ദാ ആ കഫെ മുന്നിൽ നിർത്തു ”
“ഓക്കേ ”
ഞാൻ അവിടെ കുറച്ചു മുന്നിലായി പാർക്ക് ചെയ്തു
“എന്നെ മേഡം എന്നൊന്നും വിളിക്കരുത്
എന്നെ അവർ കളിയാക്കി കൊല്ലും
ബി ലൈക് ഫ്രണ്ട്‌സ്
ഓക്കേ?? ”
“ആാാ ഒകെ ട്രീസ
ഞാൻ ഏറ്റു ”