ഹാൻഡ്‌സെറ്റ് ഉയർത്തിപ്പിടിച്ച് കൊണ്ട് പറഞ്ഞു. “ഞാൻ ആ കോൾ താങ്കൾക്ക് വേണ്ടി കൈകാര്യം ചെയ്യും.”
“ശരി.”
“നിങ്ങൾ എല്ലാവരും ചുവടെ ഉള്ള വലത് ഐക്കണിൽ ടാപ്പ് ചെയ്യുക ആണെങ്കിൽ അതിലെ സുരക്ഷിത മെസഞ്ചർ സംവിധാനം നിങ്ങൾക്ക് കാണാം. ഒരു മീറ്റിംഗഗിൽ മേശയിലിരിക്കുന്നവരും നമ്മളെ പിന്തുണയ്ക്കുന്നവരും തമ്മിലുള്ള നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ കൈമാറുന്നതിനായി ഞങ്ങൾ ഇത് പരീക്ഷിച്ച് വിജയിച്ചത് ആണ്.” ജേക്കബ് അവരോട് പറഞ്ഞു. “ഇത് വളരെ സഹായകരമാണ് നിങ്ങൾക്ക് ഇത് ഇരിക്കുബോൾ തുടയിലോ ഫയലിലോ ആരും കാണാതെ വയ്ക്കാൻ പറ്റും. പിന്നെ നിങ്ങൾ ടൈപ്പ് ചെയ്യേണ്ടതില്ല, അതിനാൽ സന്ദേശങ്ങൾ അയക്കാൻ കൈയ്യക്ഷരം എഴുതാൻ നിങ്ങൾക്ക് പേനയോ പോയന്ററോ ഉപയോഗിക്കാം. പെന ഉപയോഗിക്കുമ്പോൾ അതിൽ നിന്ന് മഷി ആവാതെ ശ്രേധിക്കണം.”
“എന്ത് കൊണ്ടാണ് മഷി ആവാതെ ശ്രേധിക്കണ്ടത് എന്ന് എനിക്ക് മനസ്സിലായി.” ആദിത്യൻ പറഞ്ഞു.
അവൻ ഇമെയിൽ ഐക്കണിൽ ടാപ്പ് ചെയ്തു അപ്പോൾ സ്ക്രീൻ രണ്ടായി വിഭജിച്ചു. മുകളിലെ പകുതി അവന്റെ സ്വകാര്യ ഇമെയിൽ ആയിരുന്നു, താഴത്തെ പകുതി ബിസിനസ്സ് ഇമെയിലും ആയിരുന്നു. അത് എന്തിനാണ് ഒരേ സമയം രണ്ട് ഇമെയിൽ അക്കൗണ്ട് ഒരുമിച്ച് തുറന്നത് എന്ന് മനസ്സിലാവാതെ അവൻ അതിൽ കുറച്ച് സമയം നോക്കി ഇരുന്നു.
അരവിന്ദിൽ നിന്നുള്ള മറ്റൊരു ഇമെയിൽ കണ്ടപ്പോൾ അവൻ അത് തുറന്ന് വായിച്ചു. “സുഹൃത്തേ, ഉടൻ തന്നെ ബന്ധപ്പെടുക!” ആദിത്യൻ അതിൽ അമർത്തി അത് വേഗത്തിൽ തുറന്ന് നോക്കി. അവൻ അതിന്റെ ഉള്ളടക്കം വായിച്ച് കഴിഞ്ഞപ്പോൾ അവന്റെ മുഖം ചുളിഞ്ഞു.
“അരവിന്ദിന് വേറൊരു പത്ര പ്രവർത്തകനിൽ നിന്ന് ഇത്തവണ കോൾ ഉണ്ടായിരുന്നു. അവനോട് ആദിത്യനുമായുള്ള ബന്ധത്തെക്കുറിച്ചും അവർ എത്രനാളായി സുഹൃത്തുക്കളായിട്ട് എന്നും ഉള്ള കാര്യങ്ങൾ ചോദിച്ചു. എന്താണ് കാര്യം എന്ന് അറിയാൻ അവന് ആഗ്രഹമുണ്ട്.”
“അരവിന്ദിന് കാര്യങ്ങൾ വിശദീകരിച്ച് ഒരു കോൾ നൽകാൻ ഉള്ള സമയം ആയിരിക്കുന്നു.” പ്രിയ നിർദ്ദേശിച്ചു. “ഏതായാലും അരമണിക്കൂറിനുള്ളിൽ പത്രക്കുറിപ്പ് പുറത്തിറങ്ങും. ബാക്കിയുള്ളവർക്കും ഇത് ബാധകമാണ്. ആരെയെങ്കിലും അറിയിക്കാൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ തന്നെ വിളിക്കാം.”
ആദിത്യനും, ആദിയയും, ആദിരയും, ജേക്കബും, സോഫിയയും പ്രിയയുടെ നിർദേശം കേട്ടതോടെ ഒരു വാക്കും പറയാതെ ഫോൺ വിളിക്കാനായി അവിടെ നിന്ന് എഴുനേറ്റ് പുറത്തേക്ക് പോയി. കുറച്ച് പേർ പൂളിന്റെ ചുറ്റും പോയി നിന്ന് ഫോൺ വിളിക്കാൻ തുടങ്ങി. ബാക്കി ഉള്ളവർ കെട്ടിടത്തിന്റെ ഉള്ളിലേക്ക് ഫോൺ വിളിക്കാൻ പോയി.
ആദിത്യൻ ആദ്യം അരവിന്ദിനെ വിളിച്ച് എന്താണ് സംഭവിക്കുന്നത് എന്ന് പറഞ്ഞു. ആദ്യം അവന് അത് ഐശ്വസിക്കാൻ കഴിഞ്ഞില്ല, പക്ഷേ പിന്നീട് ആദിത്യൻ വിശദമായി പറഞ്ഞപ്പോൾ അത് അവന് മനസ്സിലായി. അടുത്ത ദിവസം പത്ര മാധ്യമങ്ങളിൽ വരൻ പോകുന്ന പ്രഖ്യാപനത്തെ കുറിച്ച് പറഞ്ഞ് കാര്യങ്ങൾക്ക് കൂടുതൽ വിശ്വാസ്യതയും നൽകി.
ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ ആദിത്യൻ ചുറ്റും നോക്കി കൊണ്ട് ആദിയയേയും ആദിരയേയും കുറിച്ച് അരവിന്ദിനോട് പറഞ്ഞു. ഫോണിന്റെ മറുവശത്ത് കുറച്ച് നേരത്തേക്ക് ഞെട്ടിപ്പിക്കുന്ന നിശബ്ദത ആയിരുന്നു, പിന്നീട് അരവിന്ദ് പൊട്ടി ചിരിക്കാൻ തുടങ്ങി.
“ഇത് ശെരിക്കും വിധിയുടെ വിളയാട്ടമാണ്, സഹോദരാ.” അരവിന്ദ് ആദിത്യനോട് പറഞ്ഞു.
“നിനക്ക് അറിയാലോ എനിക്ക് അപ്പോൾ ഇതിനെ കുറിച്ച് അറിയില്ലാ എന്ന്.”
“എനിക്കറിയാം ആദിത്യ. ഞാൻ നിങ്ങളെ കുറിച്ച് ആരോടും പറയില്ല.”
“നന്ദി, അരവിന്ദ്. എനിക്ക് നിന്നെ വിശ്വാസം ആണ് സുഹൃത്തേ.” ആദിത്യൻ