സൃഷ്ടാവ് [iraH]

Posted by

ഒറ്റ ശ്വാസത്തിൽ അവൾ ഇത്രയും പറഞ്ഞപ്പോഴേക്കം ക്ലാസിൽ ചിരി പൊട്ടിയിരുന്നു.

അവളുടെ പറച്ചിലിന്റെ ആവേശവും മലയാളത്തിന്റെ ഉപയോഗവുമാവാം അതിനു കാരണം.

അവളുടെ മട്ടും ഭാവവും കണ്ട് എനിക്കും ചിരി വന്നിരുന്നു. പക്ഷെ ഞാൻ അതു ഉള്ളിൽ അടക്കി ക്ലാസ് സൈലന്റ് ആക്കി അവളോട് ഇരിക്കാൻ പറഞ്ഞു.
ഇരുന്നിട്ടും എന്നെ തന്നെ ഉറ്റു നോക്കുന്ന അവളുടെ കണ്ണുകൾ എന്നോട് കേഴുന്നുണ്ടായിരുന്നു അവൾക്കിനിയും എന്തൊക്കെയോ എന്നോട് പറയാനുണ്ടെന്ന്.
എന്തായാലും അവളെ ശ്രദ്ധിക്കുന്നത് നിർത്തി ഞാൻ മറ്റുള്ളവരിലേക്ക് തിരിഞ്ഞു.
മറ്റുള്ളവർ സ്വയം പരിചയപ്പെടുത്തുന്നത് കേൾക്കുമ്പോഴും എന്റെ മനസ്സ് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയുടെ ഓർമയിലൂടെ ഊളിയിടുകയായിരുന്നു.
അവസാനത്തെ കുട്ടിയുടെ പരിചയപ്പെടുത്തൽ കഴിയുമ്പോഴേക്കും ഹവർ കഴിഞ്ഞിരുന്നു.

ഞാൻ ആരോടും ഒന്നും പറയാതെ ഇറങ്ങി നടന്നു.
……………

ഞാനീ കോളേജിൽ വന്നിട്ട് അഞ്ചു മാസം കഴിഞ്ഞു. സെമസ്റ്റർ എക്സാം കഴിഞ്ഞു ദീപാവലി വെക്കേഷൻ. കണ്ണന്റെ പുറത്തുള്ള ഒരു ദീർഘ യാത്ര. അതു മാത്രമായിരുന്നു എന്റെ ചിന്ത.

പണ്ടേ മനസ്സുകൊണ്ടകന്നു തുടങ്ങിയ അമ്മയും അച്ഛനും മനസ്സിൽ പ്രത്യേകിചു വികാരമൊന്നും സൃഷ്ടിക്കാത്തോണ്ട് നാട്ടിലേക്കില്ലാന്ന് ആദ്യേ തീരുമാനിച്ചതാണ്.

അല്ലേങ്കിലും നാട്ടിലാകെയുള്ള കൂട്ട് ചെറിയമ്മേടെ മോള് അമ്മു മാത്രമാണ്. അവളാണെങ്കിൽ ഹോസ്റ്റലിലും. മെഡിസിനു പഠിക്കുന്ന അവക്ക് പിക്കാനേറെയുണ്ടെങ്കിലും ചാറ്റിംഗും കാളുമായി എന്നും മിണ്ടി പറയാറുള്ളതാണ് ആകെ ആശ്വാസം.

കണ്ണൻ( എന്റെ റോയൽ എൻഫിൽഡ്), അച്ഛൻ വാങ്ങിയതാണവനെ. 83 മോഡൽ. രണ്ടു പേർക്കും ഒരേ പ്രായം. IIT യിൽ പഠിക്കുമ്പോഴാണ് പോർചിന്റെ മൂലയിൽ തുരുമ്പെടുത്തുകിടന്ന അവനെ പൊടി തട്ടി എടുക്കുന്നത്. പ്രഭേട്ടന്റെ കരവിരുതു കൂടി ആയപ്പോ അവൻ പഴയിതിലും ഉഷാർ .

ഇവിടെ വന്ന് ഒരു മാസത്തിനുള്ളിൽ അച്ഛനവനെ ഇങ്ങോട്ട് കയറ്റി വിട്ടു. പഴയ കൂട്ടുകാരനോടുള്ള സ്നേഹമോ അതോ എനിക്കിനി വീട്ടിലേക്കൊരു തിരിച്ചു വരവുണ്ടാവില്ല എന്ന തോന്നലോ എന്തോ!

എന്തായാലും കർണാടകവും തമിഴ്നാടും തമ്മിലുള്ള കാവേരി പ്രശ്നം കാരണം എന്റെ മടങ്ങിവരവ് അഞ്ചാറു ദിവസം വഴുകി.

കോളേജ് തുറന്ന് നാലു ദിവസം കഴിഞ്ഞാ ഞാനെത്തിയത്‌. ലീവൊക്കെ രാധാ സാർ ശരിയാക്കിയിരുന്നു.

വീട്ടിൽ കേറി വന്നപ്പോളെ കണ്ടു, രാധാ സാറിന്റെയും ദേവിയേച്ചിയുടെയും മുഖം കടന്നല് കുത്തിയ മാതിരി. ഇതെന്താപ്പൊ….

Leave a Reply

Your email address will not be published. Required fields are marked *