സൃഷ്ടാവ് [iraH]

Posted by

Dr Radhakrishnan UV
HOD Mechanical
ഹാഫ് ഡോറിലൊന്ന് തട്ടീട്ടു ഞാനകത്തേക്കു കയറി.
“ഹാ ഞാൻ കരുതി നാടുകാണാനിറങ്ങീട്ടു ആദ്യ ദിവസം തന്നെ വൈകൂന്ന്..
എതായാലും പ്രിൻസിനെ കണ്ടിട്ടു ക്ലാസ്സിൽ കയറാം.”
എന്നെ കണ്ട രാധാ സാറിന്റെ വക ഡയലോഗ്. ടേബിളിൽ ഇരുന്ന ലാപ് മടക്കി വച്ച് പ്രിൻസിയുടെ മുറിയിലേക്ക് നടന്ന സാറിനെ തലയാട്ടി കൊണ്ട് ഞാൻ അനുഗമിച്ചു.
ഡോറിലൊന്ന് തട്ടീട്ട് സാർ അധികാരത്തോടെ അകത്തേക്ക് കേറി. കേറുമ്പോഴെ ഞാൻ പ്രിൻസിക്കൊരു ഗുഡ് മോർണിംഗ് കൊടുത്തു. തിരിച്ച് വിഷ് ചെയ്തോണ്ട് ഇരിക്കാൻ പറഞ്ഞു. സാർ അതിന് മുന്നേ ഇരുന്നിരുന്നു.
“ഏതാ ബാച്ച്” പ്രിൻസി സാറിനോട് ചോദിച്ചു. “തേർഡ് മെക്ക് I C, പിന്നെ എല്ലാ ബാച്ചിലും subject ഉണ്ട്. മസിലാമണിയുടെ subject””ഇവനിച്ചിരി Special അല്ലെ, ഇരിക്കട്ടേന്ന്. ” പ്രിൻസിയുടെ മുഖം കണ്ടിട്ടാവാം സാർ എന്നെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.

“OK best of luck” പ്രിൻസി എഴുന്നേറ്റ് കൈ തന്നു. പ്രിൻസിയുടെ മുഖത്ത് എന്നോടുള്ള ബഹുമാനം നിഴലിക്കുന്നുണ്ടായിരുന്നു.

സാറിന്റെ് കൂടെ ക്ലാസ്സിലേക്ക് പോകുമ്പോൾ ഞാൻ എന്നെതന്നെയൊന്നു വിലയിരുത്തി.
ആർക്കും അസൂയ തോന്നുന്ന അക്കാഡമിക് കരിയർ. പത്തു മുതൽ എല്ലായിടത്തും ഒന്നാം റാങ്ക്, ഡെൽഹി IIT ന്ന് ഡിഗ്രി, UK ന്ന് PG, PHD പിന്നെന്തു വേണം.

“ഹായ് ഗൈസ്” സാർ കുട്ടികളെ വിളിച്ച് അകത്തേ്ക്ക് കയറി.
കുട്ടികളെല്ലാം അദ്ദേ്ഹത്തിന് ഗുഡ് മോർണിംഗ് പറഞ്ഞു എഴുന്നേ്റ്റ് നിന്നു. അവരോട് ഇരിക്കാൻ പറഞ്ഞിട്ട് എന്നെ അവർക്ക് പരിജയപ്പെടുത്തി.

“ഇത് Dr Hareesh Somasundar”
അതിന്റെ കൂടെ എന്റെ നേട്ടങ്ങളെ പറ്റിയും, റിസർച്ചിനെ പറ്റിയും ഒരു മുഴുനീളൻ വിവരണവും നൽകി എനിക്ക് best of luck ഉം പറഞ്ഞ് കൈയ്യും തന്ന് സാർ ഇറങ്ങിപ്പോയി.

ഇപ്പോൾ ഞാനും കുട്ടികളും മാത്രം

ഇടകലർന്നിരിക്കുന്ന ആൺ കുട്ടികളും പെൺകുട്ടികളും. ഓരോരുത്തതരെയായി ഞാൻ വീക്ഷിച്ചു. അപ്പോഴും എന്റെ മനസ്സ് അവളെ തേടുകയായിരുന്നു.
അതാ ഇടതു വശത്ത് രണ്ടാ്മത്തെ ബെഞ്ചിൽ നടുക്ക് കണ്ണുകൾ താഴ്ത്തി ഡെസ്കിലേക്ക് വച്ച കൈയ്യിലെ വിരലുകൾക്കിടയിൽ ബാൾ പെൻ കറക്കിക്കൊണ്ട് അവളിരിക്കുന്നു. അപ്പോൾ അവളുടെ മുഖത്തെ ഭാവം എന്നിക്കൂഹിക്കാൻ പറ്റുന്നതിനുമപ്പുറത്തായിരുന്നു.

ഞാൻ എന്റെ നാടിനെയും, വീടിനെയും, വീട്ടുകാരെ പ്പറ്റിയും ഒരു ചെറിയ വിവരണം നൽകി, പിന്നെ എല്ലാവരോടും അവരെ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു.
ഓരോരുത്തരായി പറഞ്ഞു തുടങ്ങി. അഞ്ചാമതായി അവളുടെ ഊഴമായിരുന്നു.
അതുവരെ തല കുനിച്ചിരുന്നവൾ പെട്ടെന്ന് ചാടി എഴുന്നേറ്റ് പറഞ്ഞു തുടങ്ങി.

“ഞാൻ ശാലിനി, ശാലിനി വാസുദേവൻ, അച്ഛൻ വാസുദേവൻ റെയിൽവേയിലാണ്, അമ്മ ഗിരിജ ഹൗസ് വൈഫ് , ഒറ്റ മകൾ, നാട് കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ. മൂന്നു വർഷമായി കുടുംബത്തോടൊപ്പം വാസർ പാടിയിൽ താമസം.”

Leave a Reply

Your email address will not be published. Required fields are marked *