വൃന്ദാവനം 2
Vrindhavanam Part 2 | Author : Kuttettan | Previous Part
-കുട്ടേട്ടൻ)ഓർമകൾക്കെന്തു സുഗന്ധമാണ്.
സഞ്ജു മാവിൻചുവട്ടിലിരുന്ന് ആലോചിച്ചു.ചഞ്ചുവോപ്പ അപ്പോഴാണ് അവനരികിലെത്തിയത്.
‘ ഊം അനുഷ്‌കാഷെട്ടീം കാജൽ അഗർവാളും വരുന്നത് ആലോചിച്ചോണ്ടിരിക്കാരിക്കുമല്ലേ കള്ളച്ചെക്കൻ ‘ അവൾ കളിയാക്കി ചോദിച്ചു.
‘ അനുഷ്‌കാ ഷെട്ടിയോ എന്തൊക്കെയാ ഈ പറയുന്നത്. നീ പോടി ചഞ്ചുവോപ്പേ..’ ദേഷ്യത്തോടെ സഞ്ജു പറഞ്ഞു.വയസ്സിനു മൂത്തതാണെങ്കിലും ചഞ്ചുവോപ്പെ അവൻ എടി പോടീന്നൊക്കെ വിളിക്കാറുണ്ട്.
‘ ഡാ മീരേടേം നന്ദിതേടേം കാര്യമാ ഇപ്പോ പറഞ്ഞത്.മീരയെ ഇപ്പോൾ കണ്ടാൽ അനുഷ്‌കാ ഷെട്ടീടെ അതേ ലുക്കാത്രേ.മറ്റവൾക്ക് ഏകദേശം കാജലിന്‌റേം . രണ്ടും ബ്യൂട്ടി ക്വീൻസാ.അല്ലാപ്പോ സഞ്ജു നീയിതിലാരേ കെട്ടും.’ മാവിൽ നിന്ന് ഒരില പറിച്ചു കടിച്ചു കൊണ്ടു ചഞ്ചോപ്പ വീണ്ടും അവനെ കിള്ളി.
‘നീ പോയേ തൽക്കാലം ഞാനാരേം കെട്ടുന്നില്ല.ആടിനെ പോലെ ഇലേം ചവച്ചോണ്ട് ഇവിടെ കിടന്നു കിള്ളാതെ നിന്‌റെ കെട്ട്യോനേ പോയി ശല്യപ്പെടുത്ത്, പോടീ, പോ.’ സഞ്ജു ശബ്ദമുയർത്തി പറഞ്ഞു.
‘നടക്കട്ടെ നടക്കട്ടെ സ്വീറ്റ് ഡ്രീംസ്,’ ചഞ്ചുവോപ്പ തിരിഞ്ഞു നടന്നു.
‘അതേ സഞ്‌ജോ…’ ഒരു നിമിഷം അവൾ തിരികെ നിന്നു.
‘എന്താ’ സഞ്ജു അരിശത്തോടെ വിളികേട്ടു.
‘ഡാ അവരെല്ലാം നാളത്തെ ഫ്‌ളൈറ്റിനാണു വരുന്നത്. രാത്രി എട്ടുമണിക്ക്.നിന്നോടു നെടുമ്പാശേരീൽ ചെന്ന് അവരെ കൂട്ടിക്കൊണ്ടു വരണമെന്ന് മുത്തച്ഛൻ പറയാൻ പറഞ്ഞു.’ റഞ്ഞിട്ടു ചഞ്ചുവോപ്പ പോയി.
സഞ്ജുവിന്‌റെ ഹൃദയം പടപടാന്നു മിടിച്ചു.
നാളെ അതേ നാളെ
അന്ന് ഉച്ച മുതൽ സഞ്ജുവിനു വെരുകിനേപ്പോലെ നടപ്പായിരുന്നു പണി.പല തവണ അവൻ കണ്ണാടി നോക്കി. ട്രിം ചെയ്ത മനോഹരമായ വെളുത്ത തന്‌റെ മുഖത്ത് അവൻ പലതരം ക്രീമുകൾ തേച്ചു.അലമാര നിറച്ചും വാങ്ങി വച്ചിരിക്കുന്ന ഷർട്ടുകളും ജീൻസുകളും പലതവണ ഇട്ടുനോക്കി.
അതൊരു വല്ലാത്ത വെപ്രാളമാണ് മക്കളേ.അതനുഭവിച്ചവർക്കേ അറിയൂ. കിടന്നാൽ കിടപ്പു വരില്ല, ഇരുന്നാൽ ഇരിപ്പുറയ്ക്കില്ല, വല്ലാത്ത ഒരു തരം പരവേശം…അനുരാഗപ്പരവേശം.
വൈകുന്നേരം സമാധാനമില്ലാതെ സഞ്ജു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കു പോയി. തിരികൾ കത്തുന്ന ചുറ്റമ്പലത്തിലൂടെ നടന്നു ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നിൽ അൽപനേരം മിഴി കൂപ്പി നിന്നു.
എന്നിട്ടു ചുറ്റമ്പലത്തിനു വെളിയിൽ സ്ഥിതി ചെയ്യുന്ന അമ്പലക്കുളത്തിന്‌റെ കല്ലുകൾ കെട്ടിയ പടവിൽ ചെന്നു നിർനിമേഷനായി