ഇക്കാ ഞാന്‍ കുറച്ച് നാള് ഗള്‍ഫിലായിരുന്നു… എന്താ അവര്‍ പൂട്ടി പോവാന്‍ കാരണം…. ചിന്നു സംശയം തീര്‍ത്ത് പഴയ ചോദ്യം ചോദിച്ചു….
അത് മോളെ….. അതിന്റെ മുതലാളി ഗോപകുമാര്‍ സാറും മൂപ്പരെ ബിവിയും ഒരു അക്സെന്റില് മരിച്ചു… അതോടെ അവര്‍ ആ ബിസിനസ് നിര്‍ത്തി…..
കേട്ട വാര്‍ത്ത വിശ്വസിക്കനാവതെ ചിന്നു നിന്ന് തരിച്ചു…. ഒരു മിന്നല്‍ പിണര്‍പ്പ് വന്നടിച്ച പോലെ അവള്‍ക്ക് തോന്നി. അവള് ഒരിക്കലും പ്രതിക്ഷിക്കാത്ത ഒരു വാര്‍ത്തയായിരുന്നു അത്…..
മരിച്ചോ…. എപ്പോ….. അറിയാതെ ചിന്നുവില്‍ നിന്ന് ചോദ്യം ഉയര്‍ന്നു….
അതിപ്പോ…. രണ്ടുകൊല്ലമാവാറായിണ്ടാവും…. അതോടെ മൂപ്പരെ പയ്യന് വന്ന് ബിസിനസ് നിര്‍ത്തിപോയി….
ചിന്നുവിന് മറുപടിയൊന്നുമുണ്ടായിരുന്നില്ല…. അവള് തരിപ്പ് മാറാതെ അങ്ങനെ തന്നെ നിന്നു….
നല്ല മനുഷ്യനായിരുന്നു ഗോപകുമാര്‍ സാര്‍…. എന്താ ചെയ്യാ…. പടച്ചോന് നല്ല ആളുകളെ നേരത്തെ വിളിക്കുമെന്നല്ലേ…. അത് കഴിഞ്ഞ് വേറെ ഒരു ഒഫിസ് ഇവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ കൊല്ലമാണ് ആ ഹോട്ടലിന്റെ മുകളില്‍ ഉണ്ടായിരുന്ന ഈ ബാങ്ക് ഇങ്ങോട്ട് മാറ്റിയത്…. എന്താ മോളെ ആ കാര്യം ചോദിച്ചത്…. ഇക്ക കാര്യങ്ങളെല്ലാം പറഞ്ഞു….
എന്തോക്കെയോ കേട്ടത് പോലെ നില്ക്കാനെ ചിന്നുവിന് സാധിച്ചിരുന്നുള്ളു. അവള് എന്ത് പറയണമെന്നറിയാതെ നിന്നു. അവസാനത്തെ ചോദ്യം മാത്രമാണ് പിന്നെ അവള് ശരിക്ക് കേട്ടത്….
ഒന്നുമില്ല ഇക്ക…. ഞാന്‍ പോട്ടെ…. ചിന്നു യാത്ര പറഞ്ഞ് അവിടെ നിന്ന് തിരിച്ച് നടന്നു. ചുറ്റും നടക്കുന്നതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെലും ഒന്നും അറിയുന്നില്ല…. മനസിപ്പോഴും കേട്ട കാര്യം വിശ്വാസമാകാന്‍ പാടുപെടുകയായിരുന്നു…. അവള് ആ ബാങ്ക് ഓഫിസിലേക്ക് നോക്കി നിന്നു.
ഒരു ബസ് അടുത്ത് ഹോണടിച്ച് നിന്നു. പലരും ഇറങ്ങി പലരും കയറി… എല്ലാം എതോ ലോകത്തിലെന്ന പോലെ അവള് അറിഞ്ഞു…. മനസില്‍ ഇപ്പോഴും പഴയ ജി. കെ ഗ്രുപ്പിന്റെ ബോര്‍ഡും ചിരിക്കുന്ന ഗോപകുമാറും വിലാസിനിയുമാണ്….
ചിന്നു…. പിറകില്‍ നിന്ന് ഒരു കൈ തന്റെ തോളില്‍ വന്ന് പിടിച്ചു…. എതോ ലോകത്തായിരുന്ന ചിന്നു പെട്ടെന്ന് ഞെട്ടിതിരിഞ്ഞ് പോയി…. മുന്നില്‍ രണ്ടുകൊല്ലം മുമ്പ് കണ്ട ഒരു മുഖം….
രമ്യ…. ചിന്നുവിന്റെ ചുണ്ടുകള്‍ ശബ്ദിച്ചു…. ചിന്നു രമ്യയെ സ്ഥലകാലബോധം നോക്കാതെ കെട്ടിപിടിച്ചു…. അത്രയും നേരത്തെ സങ്കടം ഇതോടെ കരച്ചിലായി പുറത്തേക്ക് വന്നു.
വീട് പെണ്ണേ…. നാടുകാര് നോക്കുന്നു…. രമ്യ അവളെ പിടിച്ച് മാറ്റികൊണ്ട് പറഞ്ഞു….
നനഞ്ഞ കണ്ണുകളോടെ ചിന്നു രമ്യയേ നോക്കി….
മതി കരഞ്ഞത്…. നാടും വീടും വിട്ട് പുറത്തേക്ക് പോയപ്പോ ഞങ്ങളെടോന്നും പറഞ്ഞില്ലലോ…. പോട്ടെ അവിടെയെത്തിയിട്ട് ഒന്ന് വിളിക്കുക പോലും ചെയ്തില്ലലോ…. രമ്യ പരിഭവം പറയാന്‍ തുടങ്ങി….
എടീ…. അത് അന്നത്തെ സഹചര്യത്തില്‍ ഇവിടെ നില്ക്കാന് തോന്നിയില്ലേടീ…. അതാ ഞാന്‍….. ചിന്നു നിറഞ്ഞ കണ്ണുകള്‍ തുടച്ച് പറഞ്ഞു…
മതി…. ഇനി അത് പറഞ്ഞ് കരയാന്‍ നിക്കണ്ട…..
അല്ലാ…. നീയെന്താ ഇവിടെ….. ചിന്നു ചോദിച്ചു…..
ഹാ…. ടീ…. ഞാന്‍ ഈ ബാങ്കിലെ ജോലി ചെയ്യുന്നേ…. ഇന്ന് ഇത്തിരി ലേറ്റായി…. ചാടിപിടിച്ച് വന്നപ്പോ ദേ അന്തംവിട്ട് നില്ക്കുന്നു നീ…. രമ്യ ചിരിയോടെ പറഞ്ഞു….
ശ്ശോ…. ഇനി എന്ത് ചെയ്യും…. നിന്നോട് എനിക്ക് കുറച്ച് കാര്യം പറയാനുണ്ട്…. ചിന്നു പറഞ്ഞു…..