മരുന്ന് വാങ്ങിയ ലക്ഷ്മി വെള്ളത്തോടൊപ്പം കുടിച്ചിറക്കി. പിന്നെ ഗ്ലാസ് തിരിച്ച് ചിന്നുവിന് നല്കി….
ഇനി പറ…. ന്താ എന്റെ കുട്ടിടെ വിഷമത്തിന് കാരണം….ലക്ഷ്മി ചിന്നുവിന്റെ കവിളില്‍ തലോടി ചോദിച്ചു.
അത്…. അമ്മേ…. ഞാനിന്ന് കണ്ണേട്ടനെ കണ്ടു…. ചിന്നു ഗ്ലാസ് വാങ്ങികൊണ്ട് പറഞ്ഞു….
കണ്ണനെയോ…. എവിടെ വെച്ച്…..
ജോഗിങിന് പോയപ്പോള്‍ ഗൗണ്ടില്‍ വെച്ച്…..
എന്നിട്ട് നിങ്ങള്‍ സംസാരിച്ചോ…. ലക്ഷ്മി ചോദിച്ചു….
ഉം…. ചിന്നു തല താഴ്ത്തി പറഞ്ഞു….
അവന് എന്ത് പറഞ്ഞാലും മോള് വിഷമിക്കണ്ട….. അന്ന് അവന് അത്രയ്ക്ക് അനുഭവിച്ചു…. അതിന്റെ വിഷമത്തിലാവും….. ലക്ഷ്മി അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു….
അതെങ്ങനെ അമ്മയ്ക്കറിയാം…. ചിന്നു സംശയഭാവത്തില്‍ ചോദിച്ചു….
അത്…. അവന് എന്നെ കാണാന്‍ വന്നിരുന്നു. അന്നവന് നടന്നതൊക്കെ പറഞ്ഞു…. ലക്ഷ്മി പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു പറഞ്ഞു.
അമ്മയേ കാണാന്‍ വന്നോ…. എന്നാ വന്നെ… ചിന്നു ആശ്ചര്യപൂര്‍വ്വം ചോദിച്ചു….
അത് രണ്ടുകൊല്ലം മുമ്പത്തെ നിന്റെ പിറന്നാള്‍ ദിനത്തില്‍…. അന്ന് നിന്റെ പേരില്‍ പ്രാര്‍ത്ഥിക്കാന്‍ ഇവിടെത്തെ അമ്പലത്തില്‍ പോയപ്പോ…. തൊഴുത് പുറത്തിറങ്ങിയപ്പോഴാണ് ആല്‍ത്തറയില്‍ ഇരിക്കുന്ന അവനെ കണ്ടത്…. ഞാന്‍ അതുവരെ കാണാത്ത ഒരു രൂപമായിരുന്നു അന്ന്…. കുടെ ആ ഫോട്ടോയില്‍ കണ്ട പെണ്‍കുട്ടിയും ഉണ്ടായിരുന്നു….
അവളോ….. ചിന്നുവിന്റെ ശ്രദ്ധ ആ പെണ്‍കുട്ടിലേക്ക് പോയി….
ഹാ…. പക്ഷേ…. എന്റെ മോള് വിചാരിക്കും പോലെ അവളും കണ്ണനും തമ്മില്‍ ഒരു ബന്ധവുമില്ല. അവനെ ഒരാള്‍ ചതിയില്‍ കുടുക്കിയതാ…. ലക്ഷ്മി പറഞ്ഞു….
എന്നിട്ട് കണ്ണേട്ടന് എന്താ പറഞ്ഞെ….. ചിന്നുവിന് കേള്‍ക്കാന്‍ ആവേശമായി…. അവള് ലക്ഷ്മി നോക്കിയിരുന്നു…..
അത് മോളോട് എനിക്ക് ഇപ്പോ പറയാന്‍ പറ്റില്ല…. കാരണം അതറിഞ്ഞാ എന്റെ മോള്‍ക്ക് അത് താങ്ങാന്‍ കഴിയില്ല…. അത് കണ്ടാല്‍ എനിക്കും…. ഈ അവസ്ഥയില്‍ അത് ഞാന്‍ പറയില്ല….. ലക്ഷ്മി ചിന്നുവിനെ നോക്കി ദയനീയമായി പറഞ്ഞു….. ചിന്നു എന്തുപറയണമെന്നറിയാതെ നിന്നു.
അമ്മ എല്ലാം അറിഞ്ഞിട്ടും തന്നോട് മറച്ച് വെച്ചുലേ…. ചിന്നു ചോദിച്ചു….
ആ കാര്യം നടക്കുമ്പോഴേക്കും നീ നിധിന്റെ അടുത്തെത്തിയിരുന്നു… സത്യം പറഞ്ഞാല്‍ നിന്നോട് ഏറ്റുപറയാനാണ് കണ്ണന് വന്നത്…. പക്ഷേ…. നീ പോയ കാര്യം ഞാന്‍ പറയുമ്പോഴാണ് അവന് അറിഞ്ഞത്…. എല്ലാം അറിഞ്ഞപ്പോ നിന്നെ വിളിച്ച് പറയണമെന്നെനിക്ക് തോന്നിയിരുന്നു. പക്ഷേ…. അത് പ്രിതയുടെ ഡെലിവറി ടൈം ആയിരുന്നു. ആ കാര്യം നിയറിഞ്ഞ നീ ഇങ്ങോട്ട് പോരാന്‍ വാശി പിടിക്കും… അത് നിനക്ക് അങ്ങനെയൊരു സമയത്ത് സന്ത്വനവും അഭയവും തന്ന നിധിനേയും പ്രിതയേയും ബാധിക്കും…. അതോര്‍ത്ത് ഞാന്‍ മൗനം പാലിച്ചു…. ലക്ഷ്മി പറഞ്ഞു നിര്‍ത്തി…
ചിന്നുവിന്റെ കണ്ണുകള്‍ അപ്പോഴെക്കും നിറഞ്ഞിരുന്നു…. എന്തു പറയണമെന്നറിയാതെ അവിടെയിരുന്നു.
മോളെ കുറ്റം പറയാനാല്ല ഞാനിത്രയും പറഞ്ഞത്. മോളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ചിലപ്പോ ഞാനും ഇങ്ങനെയൊക്കെ ചെയ്യുമായുരുന്നു. പക്ഷേ കണ്ണനെ ഒരു മകനായി കണ്ട എനിക്ക് അവന് പറയുന്നത്