പറഞ്ഞത് തന്നെ വേദനിപ്പിക്കുന്ന കാര്യങ്ങളാണെങ്കിലും തന്നോട് സംസാരിക്കാന്‍ കണ്ണേട്ടന് നിന്നു തന്നു എന്നത് അവള്‍ക്ക് സന്തോഷമേകി….
കണ്ണേട്ടന്റെ അച്ഛനും അമ്മയും….. ഒരുപാട് ചോദിക്കാനുണ്ടെങ്കിലും വാക്കുകള്‍ കിട്ടാതെയായപ്പോള്‍ അവള് ആ അച്ഛനെയും അമ്മയേയും കുറിച്ച് ചോദിച്ചു. പക്ഷേ ഞെട്ടിയപ്പോലൊരു ചലനമായിരുന്നു കണ്ണനില്‍ നിന്ന്…. അതുവരെ ചുറ്റും നോക്കിയിരുന്ന അവന് അവളിലേക്ക് നോക്കി…. പിന്നെ പറഞ്ഞു…
ഗ്രിഷ്മ…. കണ്ണന് വിളിച്ചു…. ചിന്നുവിനത് അത്ര പിടിച്ചില്ല…. അവളുടെ മുഖം അതിനെ വിളിച്ചുകാണിച്ചു. കാരണം അവള് ചിന്നു എന്നുള്ള കണ്ണേട്ടന്റെ ഒരു വിളിയ്ക്കായാണ് ഇത്രയും നേരം അവിടെ നിന്നത്…. പക്ഷേ അവളുടെ അല്ല അവളുടെതായിരുന്ന കണ്ണേട്ടന് അതിന് മുതിര്‍ന്നില്ല…. കണ്ണന് തുടര്‍ന്നു…
നീയിപ്പോ ചോദിച്ചത് ഞാന്‍ മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ ആണ്. അതിനാല്‍ ഞാന്‍ അതിനെപ്പറ്റിയൊന്നും പറയുന്നില്ല…. കണ്ണന് പറഞ്ഞു നിര്‍ത്തി….
ചിന്നു ഒന്നും മനസിലാവാതെ നിന്നു. അച്ഛനും അമ്മയേയും കണ്ണേട്ടന് എന്തിന് മറക്കണം…. അവള് അതിശയത്തോടെ നിന്നു.
കണ്ണേട്ടന് എന്നോട് ഒന്നും പറയാനില്ലേ…. ചിന്നു ചോദിച്ചു….
ഞാന്‍ അത് അഗ്രഹിച്ച സമയത്ത് നീ നിന്നില്ലലോ…. പഴയതൊന്നും ഞാന്‍ ഇപ്പോ ഓര്‍ക്കുന്നില്ല…. ഓര്‍മകളെ ഞാന്‍ സ്വയം കടിഞ്ഞാണ്‍ ഇട്ട് പുട്ടിയിരിക്കുകയാണ്…. കണ്ണന് മറുപടി പറഞ്ഞു….
അവളുടെ മുഖം ദുഃഖം നിറഞ്ഞ് പൊന്തി…. എന്ത് പറയണമെന്നറിയാകെ കണ്ടം ഇടറി….. ഈശ്വരാ ഇനി എന്ത് ചോദിക്കും….
ഗ്രിഷ്മ…. ഗള്ഫിലായിരുന്നല്ലേ…. എന്ന് വന്നു…. നിണ്ട നേരത്തെ നിശബ്ദതയ്ക്ക് ശേഷം കണ്ണന് അവളോട് ചോദിച്ചു… അവളുടെ കണ്ണുകളില്‍ സന്തോഷം നിറഞ്ഞു….
ഞാന്‍ സൗദിയിലായിരുന്നു. അവിടെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാ…. ഒരു രണ്ടാഴ്ചയായി ഇങ്ങോട്ട് വന്നിട്ട്….. ചിന്നു സന്തോഷത്തോടെ പറഞ്ഞു…
പക്ഷേ കണ്ണന്റെ മുഖത്ത് ഇപ്പോഴും നിര്‍വികാരമായി നില്‍ക്കുകയായിരുന്നു.
ഹാ…. നന്നായി…. നല്ല രീതിയിലായല്ലോ….. കല്യാണം കഴിഞ്ഞോ…. കണ്ണന് ചോദിച്ചു…..
ആ ചോദ്യം ചിന്നുവിന്റെ അത്രയും നേരമുണ്ടായിരുന്ന സന്തോഷത്തെ തല്ലികെടുത്തി. കാരണം ചിന്നു ഇതുവരെ കണ്ണനെയല്ലാതെ മറ്റൊരു പുരുഷനെ കുറിച്ച് ചിന്തിച്ചിട്ട് കുടെ ഉണ്ടായിരുന്നില്ല…..
കണ്ണേട്ടാ…. അത്…. ഞാന്‍…. അന്ന്….. ചിന്നുവിന് പറയാനുള്ളത് മുറിഞ്ഞ് മുറിഞ്ഞ് പോയി….
വേണ്ട ഗ്രിഷ്മ….. പഴയ കാര്യത്തെപ്പറ്റിയാണേല് ഒന്നും താന്‍ പറയണമെന്നില്ല…. അതുകൊണ്ട് തനിക്ക് നല്ലത് മാത്രമല്ലേ ഉണ്ടായിട്ടുള്ളു…. ഈ കൊള്ളരുതത്തവനും പെണുപിടിയനുമായ ഒരാളില്‍ നിന്ന് സ്വന്തമായി ഒരു ജോലിലും മറ്റുമായില്ലേ…. സന്തോഷമായി…. താനെങ്കിലും നന്നായി കണ്ടല്ലോ…. കണ്ണന് അവള് പറയാന്‍ തുടങ്ങിയത് ഇടയ്ക്ക് കയറി തടഞ്ഞുകൊണ്ട് പറഞ്ഞു… ചിന്നു വിണ്ടും നിശബ്ദമായി….
കണ്ണന് തുടര്‍ന്നു….
ഗ്രിഷ്മ ആ ഇരുപ്പിടം കണ്ടോ…. ചിന്നു നേരത്തെ ഇരുന്ന ഇരുപിടം ചുണ്ടി കണ്ണന് പറഞ്ഞു തുടങ്ങി… ചിന്നു അങ്ങോട്ട് നോക്കി….. കണ്ണന് തുടര്‍ന്നു…
അവിടെ വെച്ചാണ് എന്റെ നഷ്ടങ്ങള്‍ തുടങ്ങുന്നത്…. സ്വന്തമെന്നും എന്നും കുടെയുണ്ടാവും എന്നും കരുതിയ പലതും അവിടെ നിന്നാണ് കൈ വിട്ടു പോയാത്…. എനിക്കറിയാം താന്‍ വേറെ കല്യാണം കഴിച്ചിട്ടില്ല എന്ന്…. പക്ഷേ…. കഴിഞ്ഞ പോയ ഒരു മോശം ജീവിതത്തെ കരുതി ഒരിക്കലും നിന്റെ ജീവിതം കളയരുത്…. നല്ല ഒരു ആളെ കണ്ടെത്തി കല്യാണം കഴിച്ച് സുഖമായി ജീവിക്കണം…. കണ്ണന് പറഞ്ഞു നിര്‍ത്തി…..