എന്റെ പ്രണയം പിറ്റേന്ന് സാറിനെ അറിയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിനായി പിറ്റേന്ന് നേരത്തെ എണിറ്റ് കുളിച്ച് സുന്ദരിയായി ഞാന്‍ സാറിനെ കാത്തിരുന്നു. സാര്‍ കൃത്യസമയത്ത് തന്നെ എത്തി. ഒരുക്കി വെച്ച ട്രാളി ബാഗ് ആദ്യം കാറില്‍ കൊണ്ടുപോയി വെച്ചു. പിന്നെ എന്നെ വിളിക്കാനായി വീണ്ടും റൂമിലേക്ക് വന്നു. എന്നോട് ഇറങ്ങാന്‍ പറഞ്ഞ് റൂമില്‍ നിന്ന് പുറത്തിറങ്ങാന്‍ നേരം ഞാന്‍ ഒരു സോറിയോടെ എന്റെ മനസിലെ കാര്യങ്ങള്‍ പറഞ്ഞു. സാര്‍ പുഞ്ചിയോടെ കേട്ട് സാര്‍ ബാഗേടുത്ത് വാതില്‍ തുറന്ന് പുറത്തേക്ക് നടന്നു. എന്റെ ഇഷ്ടം സ്വീകരിച്ചു എന്ന് വെച്ച് നാണത്തോടെ ഞാനും പിറകെ നടന്നു.
ചിന്നു ഒരു നിമിഷം അവസാന വിഡിയോ ഓര്‍ത്തുപോയി. അതില്‍ സെലിന് അവസാനം പറഞ്ഞ കാര്യം അതുപോലെ തന്നെയുണ്ട്…. ചിന്നു അതോര്‍ത്തുകൊണ്ട് തന്നെ സെലിന് പറയുന്നത് കേട്ടിരുന്നു.
അന്ന് ഞാന്‍ ബാഗ്ലൂരിലേക്ക് പോവുകായായിരുന്നു. മുന്‍പ് പണം വാങ്ങിയ ഒരു മിഷനുണ്ടായിരുന്നു. കൊച്ചിയില്‍ നിന്നായിരുന്നു ഫ്ലൈറ്റ്…. അന്ന് ഇവിടെ നിന്ന് കൊച്ചിയിലേക്കുള്ള വഴിയിലാണ് സാര്‍ എല്ലാം പറയുന്നത്. നിങ്ങളെ പെണ്കാണാന് വന്നതും യുവജനോത്സവവും ട്രിപ്പുകളും കല്യാണവും ഹണിമുണും കോളേജ് ദിനങ്ങളും അങ്ങിനെ എല്ലാം. ചിന്നുവിനെയും ജാതകത്തെ പറ്റിയും രണ്ടു വര്‍ഷമായി കാത്തിരിക്കുന്നതിനെ പറ്റിയും എല്ലാം എന്നോടന്ന് പറഞ്ഞിരുന്നു. ഇങ്ങനെ സ്നേഹിക്കുന്ന രണ്ടാളുടെ മുന്നില്‍ എന്റെ പ്രണയം ഒന്നുമല്ലെന്നെനിക്ക് ആ കാറില്‍ വെച്ച് മനസിലായി.
എയര്‍പോര്‍ട്ടില്‍ എന്നെ ഡ്രോപ്പ് ചെയ്ത് സാര്‍ തിരിച്ച് പോയി. എയര്‍പോര്‍ട്ടില്‍ കയറി ഞാന്‍ ആദ്യം പോയത് വാഷ്റൂമിലേക്കാണ്…. അത്രയും നേരം കേട്ടിരുന്ന കഥയില്‍ നിന്ന് ഒരുപാട് ഞാന്‍ പഠിച്ചിരുന്നു. ഇതുപോലെ പ്രണയിക്കാനും കുടെ നില്‍ക്കാനും എനിക്കാരുമില്ലലോ എന്ന് ആലോചിച്ചപ്പോ അറിയാതെ എന്റെ കണ്ണുനിറഞ്ഞ് പോയി. ഞാന്‍ അന്ന് തന്നെ എന്നെ ജോലി എല്പിച്ചവരെ വിളിച്ച് തോല്‍വി സമ്മതിച്ചു. തന്ന പണം തിരിച്ച് നല്‍കുകയും ചെയ്തു.
അത്രയും കാലം സ്വന്തം ശരീരം വിറ്റ് വീടും വീടുകാരെയും നല്ല രീതിയിലെത്തിച്ചപ്പോഴും സ്വന്തം കാര്യത്തില്‍ ഞാനൊരു പരാജയമായി തോന്നി. ബാഗ്ലൂരിലെ മിഷന് തന്റെ ആ ജോലിയിലെ അവസാന മിഷനാണെന്ന് ഞാന്‍ തിരിമാനിച്ചുറപ്പിച്ചാണ് ഞാന്‍ അന്ന് അവിടെ നിന്ന് പോയത്.
അവസാന മിഷന് അത്യവശ്യം സമയം വേണ്ടി വന്നിരുന്നു. അതിനാല്‍ അത് കഴിഞ്ഞ് മിഷേല്‍ എന്ന എന്റെ ജീവിതത്തോട് ഗുഡ ബൈ പറഞ്ഞ് വന്നപ്പോഴെക്കും ഏകദേശം ഒന്നര മാസം കഴിഞ്ഞിരുന്നു.
നാട്ടിലെത്തിയ ഞാന്‍ ഇവിടെത്തെ ക്രൈസ്റ്റ് ഹോസ്പിറ്റലില്‍ നേഴ്സായി ജോലി നേടി. ജീവിതം പുതിയ തരത്തിലേക്ക് മാറുകയായിരുന്നു. അവിടെ വെച്ചാണ് ഇച്ചായന് എന്ന കാണുന്നത്. ഇച്ചായന് അവിടത്തെ ഡോക്ടറാണ്. കുറച്ച് നാള് കൊണ്ട് ഞങ്ങള്‍ അടുത്തു. ഒരു ദിവസം എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ഞാന്‍ എന്റെ ഇരുണ്ട ഭൂതകാലം ഇച്ചായനോട് പറഞ്ഞു. ഇച്ചയാന് അതൊന്നും ഒരു കുഴപ്പമായിരുന്നില്ല. ഇച്ചായന് അമ്മയോട് വന്ന് പെണ്ണ് ചോദിച്ച് എന്നെ അങ്ങ് കെട്ടി….. സെലിന് പറഞ്ഞു നിര്‍ത്തി…
പിന്നെ ചേച്ചി കണ്ണേട്ടനെ കണ്ടിട്ടില്ലേ…. ചിന്നു ചോദിച്ചു…. കാരണം ചിന്നുവിന് ലക്ഷ്മിയമ്മയെ കാണാന്‍ കണ്ണേട്ടന് വന്നപ്പോള്‍ സെലിന് കുടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടായിരുന്നു….
ഉവ്വ്… ഒരിക്കല്‍…. ഞാന്‍ ജോലിയും കല്യാണതിരക്കുമായി ചെറിയ ഓട്ടത്തിലായിരുന്നു. അന്ന് യാദൃശികമായാണ് ഒരു ട്രാഫിക് സിഗ്നലില്‍ വെച്ച് സാറിനെ കാണുന്നത്. ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആ മുഖം