ശ്ശോ…. അങ്ങനെ അങ്ങ് പോവല്ലേ…. മുഴുവന്‍ കേള്‍ക്ക്…. പ്ലീസ്…. സെലിന് പറഞ്ഞു….
ചിന്നു രമ്യയേ നോക്കി…. രമ്യ ചിരിയോടെ ഇരിക്കനായി പറഞ്ഞു….മനസില്ല മനസ്സോടെ ചിന്നു വീണ്ടും ചെയറില്‍ ഇരുന്നു… സെലിന് തുടര്‍ന്നു.
ഒരു നിമിഷം അന്തം വിട്ട് നിന്നിരുന്ന സാര്‍ പെട്ടെന്ന് എന്തോ ഓര്‍ത്ത പോലെ ശ്രദ്ധ മാറ്റി… സാര്‍ എന്റെ വലയില്‍ വീണു എന്ന് വിചാരിച്ച എന്റെ പ്രതിക്ഷയെ എല്ലാം തല്ലി തകര്‍ത്ത് സാര്‍ കാറില്‍ നിന്ന് കൊണ്ടുവന്ന ബാഗില്‍ നിന്ന് എന്റെ ഒരു ജോഡി ഡ്രസെടുത്ത് എനിക്ക് എടുത്ത് എന്നെ അണിയിച്ചു. സ്വകാര്യഭാഗങ്ങളില്‍ ആ കൈ കൊള്ളുമ്പോ ഞാന്‍ ഒന്ന് പിടച്ചു പോയി….
പക്ഷേ സാര്‍ മറ്റൊരു വികാരവുമായി കാണിക്കാതെ എനിക്ക് ഡ്രെസ് ഉടുപ്പിച്ച് തന്നു. പിന്നെ എന്നെ ബെഡില്‍ കിടത്തി പുതപ്പിച്ച് തന്ന് പോവാന്‍ ഒരുങ്ങി. സത്യം പറയാലോ…. എനിക്ക് എറ്റ ഏറ്റവും വലിയ അടിയായിരുന്നു അത്. എതു പുരുഷനെയും വളച്ചു വിഴ്ത്താന്‍ കഴിയും എന്ന എന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി. തിരിഞ്ഞു നടക്കുമ്പോ അവസാനമായി ഞാന്‍ ആ കയ്യില്‍ കയറി പിടിച്ചു. പക്ഷേ സാര്‍ തിരിഞ്ഞ് നിന്ന് രാവിലെ വരാം… ഇപ്പോ സുഖമായി ഉറങ്ങിക്കൊള്ളു എന്ന് പറഞ്ഞ് കൈ നിര്‍ബന്ധിച്ച് വിടിവിപ്പിച്ചു…. പിന്നെ പുറത്തേക്ക് നടന്നു. പോയി….
സെലിന് ഒന്ന് നിര്‍ത്തി ഒരു നെടുവിര്പ്പിടെ ചിന്നുവിനെ നോക്കി. ചിന്നുവിന്റെ മുഖത്ത് കുറ്റബോധവും സങ്കടവും നിഴലഴിച്ചു. സെലിന് വീണ്ടും പറഞ്ഞ് തുടങ്ങി.
ആ ജോലിയില്‍ കയറിയിട്ട് തോല്‍വിയുടെ ആദ്യ പാഠം. സ്ത്രിയെ വെറുമൊരു ഭോഗ വസ്തുവായി കാണാത്ത പുരുഷന്മാരും ഈ ലോകത്തുണ്ടെന്ന് ഞാനറിഞ്ഞത് അന്നാണ്. അതുവരെ തന്റെ ചുറ്റുമുള്ളവരുടെ നോട്ടത്തില്‍ നിന്ന് എനിക്ക് മനസിലായ ഒരു കാര്യമാണ് അന്ന് സാര്‍ തെറ്റിച്ചത്….. തോല്‍വിയിലും എന്റെ മനസ് സന്തോഷിച്ചു. എന്നിലെ പ്രണയം അതോടെ പൂര്‍വ്വ സ്ഥിതിയിലായി. അന്നത്തെ എന്റെ ഉറക്കം നഷ്ടപ്പെട്ടു. അന്ന് മുഴുവനായി നടന്ന കാര്യങ്ങള്‍ മനസില്‍ ഓടി വന്നു. ഞാന്‍ സന്തോഷിച്ച ഓരോ നിമിഷങ്ങള്‍… എന്നും കുടെയുണ്ടാവണമെന്നുള്ള എന്റെ ആഗ്രഹം പൊന്തി വന്നു.
ചിന്നു വിശ്വസിക്കനാവാതെ സെലിനെ നോക്കി…. അത് കണ്ട് സെലിന് പറഞ്ഞു….
എനിക്കറിയാം ചിന്നുവിന് ഇതൊന്നും വിശ്വാസം വരുന്നില്ല എന്ന്…. അത് തെളിയിക്കാന്‍ എന്റെല് ഒരു തെളിവുണ്ട്….. ഇത്രയും പറഞ്ഞ് സെലിന് തന്റെ ഫോണ്‍ എടുത്തു. കുറച്ച് തപ്പി നോക്കി അവള് അത് ചിന്നുവിന് നേരെ നീട്ടി….
ഇത് അന്ന് ഞാന്‍ സാറിനെ ട്രാപ്പ് ചെയ്യാന്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തതാണ്. സാറ് കാറില്‍ നിന്ന് ബാഗേടുക്കാന്‍ പോയ തക്കത്തിന് ഞാന്‍ റൂമില്‍ ഒളിപ്പിച്ച് വെച്ചതാണ്. സെലിന് പറഞ്ഞു നിര്‍ത്തി.
ചിന്നു ആ ഫോണ്‍ വാങ്ങി വിഡിയോ പ്ലേ ചെയ്തു. രമ്യ അത് കാണാന്‍ ഒന്ന് എന്തിവലിച്ച് നോക്കിയെങ്കിലും ചിന്നു ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയപ്പോള്‍ അവള് തിരിച്ചിരുന്നു.
വിഡിയോയില്‍ സെലിന് പറഞ്ഞ കാര്യം കൃത്യമായി ഉണ്ടായിരുന്നു. ആദ്യം അവള് ഫോണ്‍ സെറ്റ് ചെയ്യുന്നതും ഡ്രെസുകള്‍ അഴിച്ച് ചുമരില്‍ ചാരി നിന്നതും, ട്രോളി ബാഗും കൊണ്ട് കണ്ണന് വന്ന് വാതില്‍ തുറന്ന് വരുന്നതും, സെലിനെ കണ്ട് അന്തം വിട്ട് നില്ക്കുന്നതും, പിന്നെ നോട്ടം മാറ്റിയതും, ഡ്രസെടുത്ത് നഗ്നമായ സെലിന്റെ ശരീരത്തില്‍ ഉടുപ്പിടുന്നതും, അവളെ ബെഡില്‍ കിടത്തി പുതപ്പിക്കുന്നതും, അവസാനം എന്തോ കൈയില്‍ കയറി പിടിച്ച സെലിനോട് എന്തോ പറഞ്ഞ് തിരിച്ച് പോകുന്നതും, പിന്നെ ചിന്തയില്‍ നിന്ന സെലിന് ഫോണിനടുത്തേക്ക് വരുന്നതും ആ വിഡിയോയില്‍ ഉണ്ടായിരുന്നു.
എല്ലാം കണ്ടു കഴിഞ്ഞപ്പോ ചിന്നുവിന്റെ കണ്ണുകള്‍ നിറഞ്ഞു. കുറ്റബോധം അവളില്‍ അലയടിച്ചുകൊണ്ടിരുന്നു. ചിന്നു ഫോണ്‍ സെലിന് നല്കി. സെലിന് അത് വാങ്ങി ചിന്നുവിന്റെ പുറത്ത് ഒന്നു തട്ടി സമാധാനിപ്പിച്ചുകൊണ്ട് ബാക്കി പറയാന്‍ തുടങ്ങി.