വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

Posted by

എതിര്‍ത്തെങ്കിലും ലക്ഷ്മിയുടെ വാശിയ്ക്കു മുമ്പില്‍ അവള്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല. പോരാത്തതിന് കടുപ്പിച്ച് പറഞ്ഞാല്‍ ചിലപ്പോ അമ്മയ്ക്ക് അത് വേദനിക്കുകയും ചെയ്യും. അതിനാല്‍ അവള്‍ ഭാരപ്പെട്ട പണിയൊന്നും ചെയ്യില്ല എന്ന ഉറപ്പില്‍ സമ്മതം നല്‍കി.

അന്ന് രമ്യയ്ക്ക് ലീവായിരുന്നു. രാവിലത്തെ ജോഗിംങിനും പതിവ് നിരാശ നല്‍കി കാത്തിരിപ്പിനും ശേഷം ചിന്നു രമ്യയുടെ ക്ഷണപ്രകാരം അവളുടെ വീടിലേക്ക് പോയി. അവളുടെ അച്ഛനെയും അമ്മയേയും കണ്ട് പരിചയം പുതുക്കി. പിന്നെ രമ്യയുടെ സ്കുട്ടിയില്‍ ഒരു ഔട്ടിംഗിന് പോയി. ചുമ്മാ ഇത്തിരി ഷോപ്പിംഗും പിന്നെ മനസ് തുറന്ന് ഒന്ന് സംസാരിക്കാനും….

ചിന്നുവും രമ്യയും ഷോപ്പിംഗ് കഴിഞ്ഞതിന് ശേഷം അടുത്തുള്ള കുള്‍ബാറില്‍ കയറി. സമയം ഉച്ചയോടടുത്തത് കൊണ്ട് തിരക്ക് കുറവായിരുന്നു. അവര്‍ ഒരു മേശയ്ക്ക് ഇരുവശവുമായി ഇരുന്നു അവിടെ വെച്ച് രണ്ട് ജ്യൂസും ഓര്‍ഡര്‍ ചെയ്തു.

ഓര്‍ഡര്‍ ചെയ്ത ജ്യൂസ് വന്നതിന് ശേഷം അത് കുടിക്കുന്ന സമയം കൊണ്ട് ചിന്നു തന്‍റെ ജീവിതത്തില്‍ രണ്ടുകൊല്ലം മുമ്പ് നടന്ന കാര്യവും അതിനുശേഷമുള്ള അവളുടെ ജീവിതവും പിന്നെ നാട്ടിലെത്തിയപ്പോള്‍ അറിഞ്ഞ കാര്യങ്ങളും രമ്യയോട് പറഞ്ഞു. ലക്ഷ്മി പറഞ്ഞ ചതിയുടെ കാര്യവും അതിന് ചിന്നുവിനുള്ള സംശയങ്ങള്‍ കുടെ അവള്‍ പറഞ്ഞു. അപ്പോഴെക്കും ജ്യൂസ് കുടിച്ച് കഴിഞ്ഞിരുന്നു.

അപ്പോഴാണ് രമ്യയുടെ ഫോണ്‍ അടിച്ചത്…. രമ്യ ബാഗില്‍ നിന്ന് ഫോണേടുത്ത് നോക്കി. ചെറിയ പേടിയും നാണവും നിറഞ്ഞ ഭാവത്തോടെ രമ്യ ചിന്നുവിനെ നോക്കി….

ഉം…. ആരാ ഫോണില്….. ചിന്നു ചോദിച്ചു….

മാനേജരാ…. രമ്യ ചിരിയോടെ പറഞ്ഞു.

അതിന് ഇന്ന് ഓഫല്ലേ…. പിന്നെന്താ…. ചിന്നു സംശയത്തോടെ ചോദിച്ചു….

ബ്രാഞ്ചിന്‍റെ മാത്രമല്ല…. എന്‍റെ കുടെ മാനേജരാ….. രമ്യ നാണം വിടാതെ പറഞ്ഞു….

ഓ….. രോഹിത്തേട്ടനാണല്ലേ…. ഞാനത് വിട്ടുപോയി…. പിന്നെന്താ എടുക്കത്തത്…. ചിന്നു ചോദിച്ചു….

അത്…. ചേട്ടന്‍റെ സ്വഭാവം ഇത്തിരി ഡിഫറന്‍റാ…. എടുത്താല്‍ കുറച്ചധികം നേരം സംസാരിക്കേണ്ടി വരും. ഇല്ലേല്‍ അദ്ദേഹത്തിന് ദേഷ്യം വരും. കാരണം പറഞ്ഞാലോന്നും ചിലപ്പോള്‍ കേള്‍ക്കില്ല….. രമ്യ പരാതി പോലെ പറഞ്ഞു….

അതിനെന്താ…. ആകെ ഓഫ്ഡേ അല്ലേ മുപ്പര്‍ക്ക് സോള്ളാന്‍ കിട്ടു…. നീ സംസാരിക്ക്…. ഞാന്‍ ഇവിടെ കാത്തിരിക്കാം….. അതോ ഞാന്‍ മാറി തരണോ…. ചിന്നു ഒരു കാമുകന്‍റെ മനസറിഞ്ഞ പോലെ രമ്യയെ ഒരു ആക്കിയ ചിരിയോടെ ചോദിച്ചു…..

നീയിവിടെ ഇരി…. ഞാന്‍ ചേട്ടനെ ഒന്ന് പറഞ്ഞ് മനസിലാക്കിയിട്ട് വരാം….

രമ്യ ഇത്രയും പറഞ്ഞു ഫോണ്‍ അറ്റന്‍റ് ചെയ്യാന്‍ പോയപ്പോഴെക്കും റിങ്ടോണ്‍ അവസാനിച്ചിരുന്നു. രമ്യയുടെ ഫോണിന്‍റെ ഡിസ്പ്ലേയില്‍ മിസ്കോള്‍ നൊട്ടിഫിക്കേഷന്‍ ഉയര്‍ന്നു വന്നു…. പക്ഷേ സെക്കന്‍റുകള്‍ക്കകം വീണ്ടും ഫോണ്‍ ശബ്ദിച്ചു…. വീണ്ടും അതെ മുഖം ഡിസ്പ്ലേയില്‍ വന്നു…. രമ്യ ചിന്നുവിനെ നോക്കി… ചിന്നു എടുത്തോളാന്‍ ആംഗ്യം കാട്ടി….

ചിന്നുവിന്‍റെ മുന്നില്‍ വെച്ച് കൊഞ്ചികുഴയാന്‍ കഴിയാത്തത് കൊണ്ട് രമ്യ അവര്‍ ഇരുന്ന മേശയില്‍ നിന്ന് എണിറ്റ് ഒരു മൂലയിലേക്ക് ചെന്നു…. ചിന്നു ഒരു ചിരിയോടെ അവളുടെ നടത്തവും ചിരിയും കണ്ടു….

ചിന്നു അവളുടെ കളിചിരികള്‍ നോക്കി കണ്ടിരുന്നപ്പോള്‍ ഒരു ചെറിയ ചിരിയോടെ സാരിയുടുത്ത സ്ത്രി തന്‍റെ മേശയ്ക്ക് അടുത്തേക്ക് നടന്നു വരുന്നത് കണ്ടു…. പണ്ടെങ്ങോ കണ്ടപരിചയമുള്ള മുഖം…. പക്ഷേ എത്ര ആലോചിച്ചിട്ടും ആരാണെന്ന് ചിന്നുവിന് ഓര്‍മ്മ കിട്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *