ഭീവി മനസിൽ 11 [നാസിം]

Posted by

ആകെ ബോർ ഉമ്മിടുത്തും മിണ്ടാൻ പറ്റൂല അടുക്കളയിൽ ആരെങ്കിലും ഇണ്ടാകും. അല്ലാഹ് ഇനി ബാബി എങ്ങാൻ ഉമ്മിടുത്ത് പറയോ അങ്ങനെ ആണെങ്കിൽ എന്നെ ഉമ്മി മയ്യിത്ത് നിസ്കാരം നടത്തും. ബോറടിച്ചപ്പോൾ ഫോൺ നോക്കിയപ്പോ രണ്ടു മൂന്ന് നോട്ടിഫിക്കേഷൻ ഒരണ്ണം കോളേജ് ഗ്രൂപ്പ്‌ ആണ് അടുത്തത് നിൻസിടേം പിന്നെ ഷംസി. നിൻസിടെ നോക്കി. മൂന്നു മെസേജ് ആണ് അവൾ വിട്ടേക്കുന്നത്.
“”ഇക്കാക്ക നമ്മൾ പെട്ടു. “”
,, അവർ ഒരു കാര്യം പറഞ്ഞട്ടുണ്ട്.അതാണേ കോഴപ്പുല്ല.,,
,, വീട്ടിൽ ആരോടും പറയൂല.,,

മൂന്നാമത്തെ മെസ്സേജ് കണ്ടപ്പോൾ സമാധാനം ആയി.

പിന്നെ ഷംസി ടെ മെസ്സേജ് എടുത്തു.

,, എന്തിനാ എന്നെ കാണണം എന്നു പറഞ്ഞെ,,

അവളുടെ മെസ്സേജ് കണ്ടപ്പോൾ ഒന്നു പറ്റിക്കാം എന്നു തോന്നി.

,,, ചുമ്മാ ഒന്നു വിശദമായി കാണണ്ടേ നമുക്ക്,,

മെസ്സേജ് കൊടുത്ത് അവൾ ഓൺലൈനിൽ ഇല്ല ഞാൻ പിന്നെ നേരെ ഹാളിൽ ചെന്നു ടീവി കാണാന്നു വിചാരിച്ചു.

പണ്ടാരങ്ങൾ എല്ലാം ഇരുന്നു സീരിയൽ കാണുന്നുണ്ട്. മൂത്തുമ്മ, ജാസ്‌മി അമ്മായി.
ഇത്താത്ത, കുഞ്ഞാ., പോരാത്തതിന് ഫർസാന ബാബിയും ഉമ്മിയെ കാണാത്തതു കൊണ്ട് അടുക്കളയിൽ ഉമ്മി മാത്രം ഉള്ളു എന്നു വിചാരിച്ചു ബേഗം അങ്ങോട്ട്‌ പോയി.
ഉമ്മിയും നിമിയാ അമ്മായിയും ഇരുന്നു എന്തോ അരിഞൊണ്ട് ഇരിക്കേണ്. ആദ്യം പോകാം എന്ന് കരുതി പോകാൻ നോക്കലും

ബാക്കിൽ നിന്നു ഒരു വിളി. ടാ എവിടെ പോണു.
നിമിയ അമ്മായി ആണ്.

ഞാൻ,,, ഇല്ല ഉമ്മി ഒറ്റക്കുള്ളു എന്നു വിചാരിച്ചു ഹെല്പ് ചെയ്യാൻ വന്നാണ്.

 

അപ്പോ തന്നെ ഉമ്മിടെ അട്ടഹാസം വന്നു ഹഹഹഹഹ,,,,,,,,

നിമിയാ,,,,, എന്തിനാ ഇത്ത അവനെ ഇങ്ങനെ കളിയാക്കുന്നെ.

ഉമ്മി,,, സഹായിക്കാൻ വന്ന ആളെ കണ്ടു ചിരി വന്നു പോയി നിമി.

ഞാൻ,,,, ഓഓഓ ഓഞ്ഞ കോമഡി ഒന്നു ചിരിച് കോടത്തേക്ക് അമ്മായി.

നിമിയ അമ്മായി അത് പറഞ്ഞപ്പോൾ ചിരി തുടങ്ങി.

ഉമ്മി,,, മ്മ്മ് ഏതായാലും എന്റെ മോൻ എന്നെ സഹായിക്കാൻ വന്നതല്ലേ നിമി നീ അഡീന്നു തേങ്ങ ഇട്ടു കൊടുത്തേ അവൻ പൊതിച് തന്നോളും.
എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക് പോലെ ഏയ് അങ്ങനെ ആകുല.

ഉമ്മി അപ്പോ തന്നെ അമ്മായിട്ത്തു ഇവൻ നന്നായി തേങ്ങ പൊതിക്കും നിമി. എന്നും പറഞ്ഞു എന്നെ ഒരു നോട്ടം.

ഇപ്പൊ മനസ്സിലായി എന്നെ ആക്കിയതാണ്.
ഞാൻ അപ്പോ തന്നെ തിരിച്ചു അടിച്ചു.

അതിനെന്താ തേങ്ങ പൊതിക്കൽ ഒരു എക്സ്സെസൈസു അല്ലെ അതിനെന്താ.
നിമി അമ്മായി,,, അതു ശെരിയല്ലേ.

Leave a Reply

Your email address will not be published. Required fields are marked *