ഫോൺ എടുത്തു ഉടനെ റംലയെ വിളിച്ചു
“ഹലോ ഇക്കാ”
“എന്തിനാടി ഫോൺ സ്വിച്ച് ഓഫ് ആക്കിയേ”
“അയ്യോ ഇക്കാ.ചാർജ് തീർന്നുപോയി അതാ ഞാൻ.”
“മം ശെരി ശെരി നീ എന്ന് വരും.ഇവിടെ ജബ്ബാറുണ്ട് ”
“അയ്യോ ഇക്കാ നാളെ ഞാൻ വരൂ.അവനോട് പറ നാളെ പോകാന് ”
“മം ശെരി ”
“ഇക്കാ എന്തേലും കഴിച്ചോ.?”
“മം.”
“ദേവകി അമ്മയോട് പറ മുഷിഞ്ഞ തുണികൂടെ നനക്കാൻ”
“മം ശെരി പറയാം”
“ശെരി ഇക്കാ വെക്കുവാ ”
“വെച്ചോടി”
റംലയുടെ കിളിപോലെ ഉള്ള നാദം കേട്ടിരിക്കുവാരുന്നു ജബ്ബാർ
“ഹോ ഈ കാണ്ടമൃഗത്തിന് പേടമാനെ പോലെ ഉള്ള ഇത്തയെ എങ്ങനെ കിട്ടി പടച്ചോനെ”
“എന്താടാ നീ ആലോചിക്കുന്നേ..?”
“ഒന്നൂല്ല ഇക്കാ.ദേവന്റെ കാര്യം എന്തായി”
“എന്താവാൻ ഓൻ ഈ ഭൂമി മലയാളത്തിൽ ഇല്ല ”
“സൂക്ഷിക്കണം ഇക്കാ ഓൻ ഒരു ഇബിലീസാ”
“ഓനെക്കാട്ടിലും ബല്യ ഇബിലീസാ ഞാൻ”
ജബ്ബാർ ഒന്ന് പരിഭ്രമിച്ചു
“എന്താടാ നിനക്ക് ഓനെ ഇത്രക്ക് പേടി??”
“ഏയ് പേടിയൊന്നും അല്ല ഇക്കാ.പിന്നെ നേരിട്ട് മുട്ടാൻ പോണേ നമുക്ക് വേറെ വെല്ലോം നോക്കിയാലോ ”
“വേറെ എന്ത് ..?”
“ഇക്കാ എനിക്കൊരു ചെങ്ങായി ഉണ്ട്.അലി ഓന് എല്ലാം ബാങ്കിലും പരിചയക്കാരുണ്ട്.ആ വഴി ദേവന്റെ കള്ള പണം ഏതേലും ബാങ്കിൽ ഉണ്ടോന്നു അന്വേഷിക്കാം .ഉണ്ടേൽ പണി കൊടുക്കാൻ ”
“പോടാ ഹിമാറെ അന്റെ കോത്താഴത്തെ ഐഡിയ”
ജബ്ബാർ ആകെ ചൂളി പോയി.
“അനക്ക് സങ്കടം ആയോ.പോട്ടെടാ അവനു ഞാൻ പണികൊടുത്തോളം.”
ജബ്ബാറിന്റെ തോളത്തു തട്ടി നാസർ പറഞ്ഞു.
അൽപ സമയത്തിന് ശേഷം ജബ്ബാർ തന്റെ സുഹൃത്തായ അലിയെ വിളിച്ചു തന്റെ പ്ലാനിങ്ങും ഇക്കയുടെ പ്രതികരണവും എല്ലാം അറിയിച്ചു
കേട്ടപാടെ അലി ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി