“ഈ….. നാട്ടിലെ അറിയപ്പെടുന്ന കൂട്ടി കൊടുപ്പുകാരന്റെ കൂടെ പോയി വന്നിട്ട്…. മോങ്ങിയാ മതിയല്ലോ… ഒരു അന്യ പുരുഷന്റെ കൂടെ ഇങ്ങനെ കെട്ടിയോളെ പോലെ വട്ടം ചുറ്റി ഇരുന്നിട്ട് വന്നത് കാണാൻ ഇനി ആരെങ്കിലും ബാക്കിയുണ്ടോ…. ജീവിച്ചേ കഴിയുന്നുണ്ടോ ? അവൻ നാളെ ഇങ്ങെത്തും…. അത് കഴിഞ്ഞാട്ടെ ”
“കൂട്ടി കൊടുപ്പ്കാരനോ…..? ”
നെടുവീർപ്പോടെ രാജി ചോദിച്ചു..
കരഞ്ഞു വിളിച്ചു ഇട്ട ഉടുപ്പ് പോലും മാറാതെ… ബെഡിൽ കമിഴ്ന്നു വീണു…
ഓഫിസ് ജോലിക്കിടെ സൈലന്റ് ആക്കി ഇട്ട ഫോൺ എടുത്തു…
ഇച്ചായന്റെ ഉൾപ്പെടെ 9 മിസ്സ്ഡ് കാൾ….
ഫോണിൽ കിട്ടാതെ വന്നപ്പോൾ… മൂന്നു നാല് പേര് മെസ്സേജ് അയച്ചു,
“ഇത്രക്കങ്ങ് വിചാരിച്ചില്ല !”
“സോറി… അറിഞ്ഞില്ല, ഇത്തരക്കാരി ആണെന്ന് ”
“മോശമായി പോയി…. ”
“ഫ്രണ്ട് ആണെന്ന് പറയാൻ നാണം തോന്നുന്നു ”
അതൊക്കെ പോകട്ടെ… ഇച്ചായനെ തിരിച്ചു വിളിക്കാൻ ധൈര്യം ഇല്ലായിരുന്നു…..
മനസ്സ് മടുത്തു ഫോൺ അലസമായി എത്തി വലിഞ്ഞു, ടീപ്പോയിൽ വച്ചപ്പോൾ ഫോൺ നിർത്താതെ റിങ് ചെയ്തു..
ഒട്ടും ധൃതി കാട്ടാതെ ഫോൺ എടുത്തു..
സ്‌ക്രീനിൽ തെളിഞ്ഞ പേര് അലക്സിന്റെ ആയിരുന്നു…
തുടരും