😈Game of Demons 7 [Demon king]

Posted by

‘അമ്മ : നീ അതും ഇതും പറഞ്ഞ് വെറുതെ വിഷമിക്കണ്ടാ….ഞാൻ തന്നെ എന്റെ കൃഷ്ണേട്ടനെ ഓർത്ത് എത്ര കരഞ്ഞിരിക്കുന്നു.. .അതിലൊന്നും കാര്യമില്ല.. ജീവിതത്തിൽ മറക്കാൻ കഴിയാത്തവരായി ഒരുപാടുപേർ ഉണ്ടാകും…. നിങ്ങൾ അവളെ പോയി സമാധാനിപ്പിക്ക്… പാവം… അവിടെ കിടന്ന് കരയുന്നുണ്ടാവും…

 

മനുവും അഞ്ജുവും ആതിയുടെ കതവിൽ പോയി മുട്ടി.

 

മനു : ആതി….. വാതില് തുറക്ക്…. ദേ തോറ്റ് തുന്നംപാടി വന്നിരിക്കുന്നു നിന്റെ ചേച്ചി…..

 

അവൻ അൽപ്പം തമാശയോടെ പറഞ്ഞ് വാതിൽ മുട്ടി. പക്ഷെ യാതൊരു അനക്കവും ഇല്ല.

 

മനു : ആതി….. ഡീ…. വാതില് തുറക്ക്….

 

‘”” ഞാൻ കുറച്ച് നേരം തനിയെ ഇരുന്നോട്ടെ ഏട്ടാ…. ”’

 

അവൾ ഇടറിയ ശബ്ദത്തിൽ വിളിച്ചു പറഞ്ഞു.

മനു: അതൊന്നും പറ്റില്ല… വാതില് തുറന്നെ….

അവൻ പിന്നെയും മുട്ടാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോ അവൾ വാതിൽ തുറന്നു. കരഞ്ഞു കരഞ്ഞു മുഖം ഒക്കെ വല്ലാതായിരുന്നു.. കണ്മഷി ഒക്കെ അവിടെയും ഇവിടെയും പരന്നിരിക്കുന്നു. ആ മുഖം കണ്ടാൽ തന്നെ ആരുടെയും നെഞ്ചു തളർന്ന് പോകും.

മനു: എന്താ മോളെ ഇത്‌… ചേച്ചി ഒന്ന് തല്ലിയപ്പോഴേക്കും നീ ഇങ്ങനായോ….

അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു. അഞ്ചു വേഗം ഉള്ളിൽ കയറി ആതിയെ കെട്ടിപിടിച് പൊട്ടിക്കരഞ്ഞു. ഒരു നിമിഷം കൊണ്ട് രണ്ടുപേരുടെയും പരിഭവവും ദേഷ്യവും ഒക്കെ എവിടെയോ പോയി.

 

ആതി : സോറി ചേച്ചി….

 

അഞ്ചു : ഞാനല്ലേ മോളെ സോറി പറയേണ്ടത്…ഞാനല്ലേ നിന്നെ തല്ലി….

 

ആതി : അല്ല ചേച്ചി….ഞാനാ….ഞാനാ ഏട്ടനെ കരയിച്ചേ….എനിക്ക് തീരെ ബുദ്ധി ഇല്ലാല്ലേ…

 

അഞ്ചു : അങ്ങനൊന്നും പറയല്ലേ ആതി….

 

ആതി : ചേച്ചിയും അമ്മേം പറയണ പോലെ എന്നെ വല്ലോടാതെക്കും കെട്ടിച്ചു വിട്ടോ…. ഞാൻ ഇവിടുണ്ടെങ്കിൽ നിങ്ങളെ എന്തേലും പറഞ്ഞു വേദനിപ്പിക്കും

 

അവൾ പിന്നെയും പൊട്ടികരയാൻ തുടങ്ങി.അത് കാണുമ്പോൾ അഞ്ജുവിന്റെയും അമ്മയുടെയും മനുവിന്റെയും നെഞ്ചു തകരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *