‘അമ്മ : പിന്നെ ഈ പാട് എങ്ങനെ വന്നു…. പറയടി… എന്താ പ്രശനം….
ആതി : ഒന്നുല്ല ‘അമ്മ… നിക്ക് ചെറിയ തലവേദന…ഞാനൊന്ന് കിടക്കട്ടെ…
അവൾ അതും പറഞ്ഞ് പോകാൻ തുടങ്ങിയപ്പോ ‘അമ്മ അവളെ പിടിച്ചു നിർത്തി.
അമ്മ : പറ…. എന്താ പ്രശനം…. ഏട്ടൻ തല്ലിയോ…
ആതി : ഏട്ടനെന്നെ തല്ലുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ…
‘അമ്മ : പിന്നെ ആരാ തല്ലിയത്….
ആതി : അത്…. ചേച്ചിയാ….
‘അമ്മ : അവളോ… എന്റെ കുട്ടിടെ കവിളൊക്കെ ചുവത്തു… ഡീ അഞ്ചു…………….
‘അമ്മ മുകളിലേക്ക് നോക്കി വിളിച്ചു.
ആതി : അമ്മേ…. ചേച്ചിയെ വിളിക്കല്ലേ…. ഞാനാ…ഞാനാ തെറ്റ് ചെയ്തേ….
‘അമ്മ : നീയോ…. നീ എന്ത് ചെയ്തെന്നാ…. അങ്ങനെ തെറ്റ് ചെയ്താലും ഇങ്ങനെ അടിക്കാൻ പാടുണ്ടോ…
ആതി : അല്ല അമ്മേ…. ഇതെനിക്ക് കിട്ടേണ്ട അടിയാ…. ‘അമ്മ എപ്പോഴും പറയാറില്ലേ എനിക്കൊരു അടിയുടെ കുറവുണ്ടെന്ന്.. അത് കിട്ടി… അത്രേ ഉള്ളു …..
അവൾ അമ്മയെ നോക്കി ചിരിക്കാൻ നോക്കി എങ്കിലും അതിന് സാധിച്ചില്ല… ആ മാതൃ ഹൃദയത്തിൽ തല ചായ്ച്ചുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞു.അവളുടെ ആ മുഖവും സംസാരവും കേട്ടപ്പോ അമ്മക്കും ആകെ വിഷമമായി…
അമ്മ: എന്താ അമ്മേടെ പൊന്ന് ചെയ്തേ…. ‘അമ്മ ചേച്ചിക്ക് നല്ല അടി വച്ചു കൊടുക്കട്ടോ…..
അവളുടെ മുടിയിൽ’ അമ്മ സ്നേഹത്തോടെ തലോടി…
ആതി : ചേച്ചിയെ അല്ലമ്മേ തല്ലണ്ടത്… എന്നെയാ…ഞാനാ തെറ്റുകാരി…. ഏട്ടനോട് മാളു ചേച്ചിയെ പറ്റി ചോദിച്ചപ്പോ ഏട്ടൻ ചേച്ചിയെ ഓർത്തു കരഞ്ഞു… അതിനാ… അതിനാ എന്നെ തല്ലിയേ….
അവൾ അമ്മയുടെ നെഞ്ചിൽ ഏങ്ങൽ അടിച്ചുകറഞ്ഞു.
‘അമ്മ : എന്തിനാ മോളെ അതൊക്കെ ചോദിക്കാൻ പോയേ…. നിനക്ക് അറിയാവുന്നതല്ലേ അവൻ ഇതോർത്ത് എത്ര വിഷമിച്ചിട്ടുണ്ട് എന്ന്…. പോട്ടെ… ചേച്ചി കുറച്ച് കഴിഞ്ഞ വന്ന് മിണ്ടും ട്ടോ….
ആതി ; ചേച്ചി മിണ്ടോ….. ?