“ഊം…ഞാൻ പോയില്ല….എന്റെ ജീവിതത്തിലെ മാറ്റങ്ങൾക്കു വേണ്ടി തീരുമാനങ്ങൾ എടുക്കാൻ പോയിരിക്കുകയാ…..ജീവിക്കേണ്ടത് ഞാനല്ലേ…..ഒരു പരിഹാസത്തോടെ അവൾ പറഞ്ഞു….
“മോൻ….എന്തിയെ അഷീ…..
അവൻ ഉറക്കത്തിലാണ്……കുടിക്കാൻ വെള്ളമെടുക്കട്ടെ…..
“വേണ്ടാ….സുഹൈൽ പറഞ്ഞു……ഇനി എന്ത് പറയാനാണ്….ഞാൻ കണ്ടിരുന്നു അയാളെ…..അവിടെ വച്ച്….
“ഊം….അവളിൽ നിന്നുമൊരു മൂളൽ മാത്രം….
“അഷി പറഞ്ഞത് വളരെ ശരിയാ….തീരുമാനങ്ങൾ മറ്റുള്ളവരുടേതും….അതിൽ ജീവിക്കേണ്ടത് നമ്മളും…..അവസാനമായി അഷിയെ ഒന്ന് കാണണം എന്നുണ്ടായിരുന്നുള്ളൂ…കണ്ടു…..ഞാനിറങ്ങട്ടെ…..നമുക്കർഹതയില്ലാത്ത കാര്യങ്ങൾ ആഗ്രഹിക്കരുത് അല്ലോ?…..അവൻ എഴുന്നേറ്റു…..
“അവൾ ചോദിച്ചു…പോകുകയാണോ…..
“പോകട്ടെ…..അതാണല്ലോ ഇനി നല്ലത്…..
“ആഗ്രഹങ്ങൾ ഇല്ലാതിരുന്ന എനിക്ക് ആഗ്രഹങ്ങൾ വാരിക്കോരി തന്നിട്ട് എന്നെ തനിച്ചാക്കി പോകുവാണോ…..അവളുടെ ശബ്ദത്തിൽ വല്ലാത്ത പതർച്ച……
“അഷീ …ഞാനും ഒരുപാടാഗ്രഹിച്ചു….നീയും മോനും….നമ്മുടെ മോനും….ഒക്കെ ആയിട്ടുള്ള ഒരു ജീവിതം…..ആഗ്രഹിക്കാൻ മാത്രമല്ലേ പടച്ചവൻ വിധി തന്നിട്ടുള്ളൂ….അവന്റെ കണ്ണുകളും നിറഞ്ഞു കൊണ്ട് അവൻ ഇറങ്ങാൻ തുടങ്ങുമ്പോൾ അവൻ പ്രതീക്ഷക്കുന്നതിലും വേഗത്തിൽ അവൾ ഓടി വന്നു അവനെ കെട്ടിപ്പിടിച്ചു ആ മാറിൽ തലചായ്ച്ചുകൊണ്ട് കരയാൻ തുടങ്ങി…..
“എന്നെ….എന്നെ….രക്ഷിക്കുമോടാ…..ഈ കെണിയിൽ നിന്ന്…..അയാളെ എനിക്ക് വേണ്ടാ…..
“അവൻ അവളെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു….നിനക്ക് അയാളെ വേണ്ടങ്കിൽ …..പിന്നെന്തിനാ നീ വിഷമിക്കുന്നത്…..ഞാനുണ്ട്….പക്ഷെ സാവകാശം വേണം…..ഞാൻ എന്റെ ഉമ്മിയുടെ അനുവാദം വാങ്ങി…..നിനക്ക് ഞാനുണ്ട്…..അവൻ അവളുടെ തലയിൽ ചുംബിച്ചു…..
“അവൾ അവനോടു ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു..”നമുക്ക് എങ്ങോട്ടെങ്കിലും പോകാടാ…..ഇവിടെ നിന്നാൽ ഒരു പക്ഷെ നിനക്കെന്നെ നഷ്ടപ്പെടും…..
“എന്തിനാ അങ്ങനെ പേടിച്ചോടുന്നത്…..ബാരി ഇക്ക നമ്മുടെ ആഗ്രഹത്തിന് എതിര് നിൽക്കില്ല…എനിക്കറിയാം ആ മനുഷ്യനെ…..
“അതെനിക്കും അറിയാം…..പക്ഷെ….എന്നാലും ഒരു പേടിയെടാ…..നമുക്കെങ്ങോട്ടെങ്കിലും പോകാട….
“പോയാൽ….നമ്മൾ എങ്ങനെ ജീവിക്കും…..ഒരു വർഷം…ഒരു വർഷം സമയം താ….എന്റെ ഈ രാസാത്തിയെ ഞാൻ കൊണ്ട് പോകും…..എന്റെ റാണിയായി….നമ്മുടെ മോനെ രാജകുമാരനായി വാഴിക്കാൻ….പോരെ….അതുവരെ നീ പിടിച്ചു നിന്നെ പറ്റൂ…..അവൻ അവളെ അമർത്തി തന്റെ നെഞ്ചോട് ചേർത്തുകൊണ്ട് പറഞ്ഞു……
“ഊം…ഞാൻ എന്ത് പറഞ്ഞു ഒഴിയും…..