അവൾക്കായ് [കുരുടി]

Posted by

സംഭവിച്ചത് ഒരു ആക്സിഡന്റ് മാത്രമാണ് അത് ഊതിപെരുപ്പിച്ചു വലുതാക്കി റേറ്റിംഗ് കൂട്ടാനുള്ള നിങ്ങളുടെ നാടകത്തിനു വേഷം കെട്ടാൻ ഇനി ആരും എന്നെ വിളിക്കേണ്ടതില്ല, ഇതൊക്കെ മറക്കാനുള്ള ശ്രെമത്തിലായിരിക്കും ആഹ് കുട്ടി അതുകൊണ്ട് എന്നെയും അവരെയും വെറുതെ വിട്ടേക്കു.”
തുടർന്ന് കാൾ കട്ട് ആയതും ന്യൂസ് റീഡർ ഓരോന്ന് പറഞ്ഞു ന്യായീകരിക്കാൻ ശ്രെക്കുന്നതും എല്ലാം അതിൽ കണ്ടു.”ഡി നീ ഇത് കണ്ടോ അതിനു താഴെ വന്ന കമെന്റ്സെല്ലാം നിന്നെ സപ്പോർട്ട് ചെയ്തോണ്ടാ നോക്ക്.”
സ്ക്രോൾ ചെയ്ത കമെന്റുകൾ വായിക്കുമ്പോഴും എന്റെ മനസ്സിൽ ആഹ് ശബ്ദമായിരുന്നു എനിക്ക് വേണ്ടി സംസാരിച്ച ശബ്ദം.

“ദേ മോളെ നാളെ നമ്മൾ കോളേജിൽ പോവുന്നു ഓക്കേ, ആരാ നിന്നെ കളിയാക്കുന്നെ എന്ന് നോക്കണോല്ലോ.”
ഉള്ളിൽ ഒരു പേടി ഉടലെടുത്തു പക്ഷേ എത്രയായാലും ജീവിതകാലം മുഴുവനും അടച്ചിരിക്കാൻ പറ്റില്ലല്ലോ.

രാത്രി അച്ഛൻ വന്നപ്പോഴും എന്നെ കാണിച്ചത് ഈ വീഡിയോ ആണ് ഒപ്പം അച്ഛന്റെ കരുത്തുള്ള വാക്കുകൾ കൂടി ആയപ്പോൾ കുറച്ചു ധൈര്യമൊക്കെ കിട്ടി തുടങ്ങി.
പിറ്റേന്ന് രാവിലെ തന്നെ ഡെയ്സി വന്നു എന്നെ കുത്തിപൊക്കി റെഡി ആക്കി, ഉള്ളിൽ ചെറിയ പേടി ഉണ്ടായിരുന്നെങ്കിലും ഡേയ്‌സിയുടെ നിര്ബന്ധത്തിൽ ഞാൻ പോകാനായി ഇറങ്ങി, അമ്മയുടെ വക നെറ്റിയിൽ ഒരു ഉമ്മ കൂടി കിട്ടിയപ്പോൾ ഇന്നത്തെക്കുള്ള ഊർജം ആയി. തിരിച്ചു കവിളിൽ ഒരുമ്മ കൊടുത്തു ഡേയ്‌സിയുടെ സ്കൂട്ടിയിൽ കോളേജിലേക്ക് തിരിച്ചു..
കോളേജിൽ എത്തിയതും ഓരോരുത്തരുടെ നോട്ടവും ആക്കിയുള്ള ചിരിയും കണ്ടതോടെ സംഭരിച്ചു വെച്ചിരുന്ന ധൈര്യം മുഴുവൻ ഏതോ വഴിക്ക് പോയി. കുത്തികീറുന്ന നോട്ടവും വികടൻ ചിരിയുമായി പലരും തന്നെ കണ്ണു കൊണ്ട് തുണിയുരിഞ്ഞപ്പോള്‍ അവിടെ വെച്ച തൊലിയുരിഞ്ഞു മേലാസകാലം മുളക് തേച്ച പോലെ തോന്നി.
എന്റെ മുഖം മാറിയത് കണ്ടാവണം ഡെയ്സി എന്റെ കയ്യിൽ മുറുകെ പിടിച്ചു നോക്കിയവന്മാർക്കു നേരെ എല്ലാം കണ്ണ് കൂർപ്പിച്ചു എന്നെയും വലിച്ചു കൊണ്ട് നടന്നു.
ക്ലാസ്സിൽ എത്തിയപ്പോഴും അവസ്ഥ മറ്റൊന്നായിരുന്നില്ല ചിലർക്ക് സഹതാപം ചിലർക്ക് അറിയാനുള്ള ത്വര ഓരോരുത്തർ കുത്തി കുത്തി ചോദിക്കുമ്പോളെല്ലാം ഡെയ്സി എന്റെ രക്ഷയ്‌ക്കെത്തും, പലരുടേയും ചോദ്യങ്ങള്‍ കേട്ടപ്പോള്‍ എല്ലാവരുടെയും മുമ്പിൽ എന്റെ തല കുനിഞ്ഞു പോയിരുന്നു.

ഞാൻ ഇരുന്ന ഡെസ്കിൽ രണ്ട് കൈ കുത്തിയത് കണ്ടാണ് ഞാൻ തല പൊക്കി നോക്കിയത്, അജിത്ത്.
മുഖത്ത് പുച്ഛഭാവവും പരിഹാസം കലർന്ന ചിരിയും.
“ഇവളുടെ വീഡിയോയേക്കാളും നല്ലതു ഇങ്ങനെ നേരിട്ടു കാണുന്നതാ അല്ലെടാ.”
അവന്റെ ക്രൂരത പുറത്തേക്കു വന്നു. തന്റെ പുറകെ നടന്നിട്ട് തന്നെ കിട്ടാത്തതിലുള്ള സകല ദേഷ്യവും അവൻ അവിടെ പറഞ്ഞു തീർത്തു. അവനും ഡേയ്സിയുമായി വാക്കേറ്റം ഉണ്ടായി. ക്ലാസിനു ചുറ്റും പിള്ളേർ കൂടി എല്ലാവരുടെയും നോട്ടം എന്റെ മേലായി.
കണ്ണ് നിറഞ്ഞൊഴുകി ഇനിയും അവിടെ ഇരുന്നുരുകാൻ കഴിയാത്തതുകൊണ്ട് ബാഗും കൊണ്ട് ഞാൻ ഇറങ്ങി പുറത്തേക്കോടി. കോളേജിലേക്ക് ഇന്ന് പോവാന്‍ തോന്നിയതിനു എന്നെ തന്നെ ശപിച്ചു കൊണ്ട് ഞാന്‍ ഓടി.
എന്നെ വിളിച്ചുകൊണ്ട് ഡേയ്സിയും മറ്റുള്ളവരും വരുന്നുണ്ടായിരുന്നെങ്കിലും എനിക്ക് ഭ്രാന്തു പിടിക്കുന്ന പോലെ ആയിരുന്നു ഓടി ഗേറ്റ് എത്തും മുൻപ് എന്റെ മുന്നിലേക്ക് ഒരു ബൈക്ക് വെട്ടി നിന്നു.
“എവിടെ നോക്കിയാ കൊച്ചെ ഓടുന്നെ ”
എവിടെയോ കേട്ട സ്വരം കണ്ണുയർത്തി നോക്കി, എന്റെ കണ്ണ് നിറഞ്ഞു നിൽക്കുന്നത് കണ്ടതും ആഹ് കണ്ണുകളിൽ പെട്ടെന്ന് നടുക്കം പിന്നെ പുറകിൽ എന്നെ തേടി വരുന്നവരെയും നോക്കി.

Leave a Reply

Your email address will not be published. Required fields are marked *