അവൾക്കായ് [കുരുടി]

Posted by

ഇപ്പോഴും അയാൾ ഇട്ടു തന്ന അയാളുടെ ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത്, ഡ്രെസ്സിൽ ഒന്ന് തഴുകി.
ഫ്രഷ് ആയി പുറത്തേക്കിറങ്ങിയപ്പോൾ ഡെയ്സി എന്നെ കാത്തു അവിടെ തന്നെ ഇരിപ്പുണ്ട്. അവള് തന്നെ എന്റെ മുടി കെട്ടിവച് തന്നു പിന്നെ എന്നെയും കൊണ്ട് താഴേക്കിറങ്ങി.
“നമ്മുക്ക് കോളേജിൽ പോവണ്ടേ നാളെ ഫ്രഷേഴ്‌സ് ഡേ ആഹ്.”
ഞാൻ അവളെ തറപ്പിച്ചൊന്നു നോക്കി.
“എന്നെ നോക്കി പേടിപ്പിക്കുവൊന്നും വേണ്ട,…………… നീ പിന്നെ അതിന്റെ പേരിൽ ഇതിനകത്തു തന്നെ അടച്ചു ഇരിക്കാനാ ഉദ്ദേശം………… നിന്റെ ഫോണിന് എന്ത് പറ്റി ഞാൻ വിളിച്ചിട്ട് കിട്ടിയില്ലല്ലോ.”
“അത് ഞാൻ ഓഫ് ആക്കി വെച്ച് ഇപ്പോൾ എല്ലാവരുടെയും ഫോണിൽ ഞാൻ ആയിരിക്കുവല്ലേ ഓടുന്നെ”.
പറഞ്ഞു തീർന്നതും എന്റെ ശബ്ദം ഇടറിയതും ഒരുമിച്ചായിരുന്നു.
” ഡി നീ എന്നെക്കൂടി കരയിക്കുമല്ലോ, അവിടെ സംഭവിച്ചത് എന്താണെന്നു എന്നെപോലെ നിനക്കും അവിടെ ഉണ്ടായിരുന്നവർക്കും എല്ലാവർക്കും അറിയാം ഇതും വിചാരിച്ചു വെറുതെ നിന്റെ ജീവിതം കളയല്ലേ രണ്ടാഴ്ചയെ ഇതിനു ആയുസ്സുള്ളൂ അത് കഴിയുമ്പോ എല്ലാവരും ഇതൊക്കെ മറക്കും.”
എന്നെ കെട്ടിപ്പിടിച്ചു നിന്ന് അവൾ ഇതെല്ലാം പറയുമ്പോൾ ഞാൻ അവളുടെ തോളിൽ ചാരി നിന്നു.
പെട്ടെന്ന് അവൾ എന്നെ പിടിച്ചകറ്റി എന്റെ കവിളിൽ രണ്ടു കൈ കൊണ്ടും പിച്ചിയിട് പറഞ്ഞു.
“വേറൊരു കാര്യം ഉണ്ട് അത് പറയാനാ രാവിലെ ഞാൻ ഇങ്ങോട്ടു പൊന്നേ.”
അവൾ കൈയിലെ ഫോൺ എടുത്തു ഒരു വീഡിയോ പ്ലേയ് ചെയ്തു. അതിലേക്കു നോക്കിയാ എന്റെ ശ്വാസം നിലച്ച പോലെ തോന്നി.
ഫോണിൽ പ്ലേയ് ആവുന്ന വീഡിയോ കണ്ടു എന്റെ കണ്ണിലേക്കു ഇരുട്ട് ഇരച്ചു കയറി. താങ്ങിനായി ഞാൻ ഡേയ്‌സിയുടെ മേലേക്ക് ചാരി.
“ഡി നീ ഇതെന്താ ഇങ്ങനെ നിന്നെ വിഷമിപ്പിക്കാൻ കാണിച്ചതല്ല നീ ഇത് കാണണമെന്ന് തോന്നി അതോണ്ടാ.”
എന്നെ പിടിച്ചു അവൾ സോഫയിലേക്ക് ഇരുത്തി കണ്ണിൽ അപ്പോഴും ഏതോ ന്യൂസ് ചാനലിന്റെ അന്തി ചർച്ചയിൽ എന്റെ നിസ്സഹായമായ വീഡിയോ പ്ലേയ് ചെയ്യുന്നുണ്ടായിരുന്നു, ഡെയ്സി എന്നെ ചേർത്ത് പിടിച്ചു. ആഹ് വീഡിയോ എന്നെ കാട്ടി, ഓഡിയോ കൂട്ടി വെച്ചു.”ബ്രോഡ്വേയിൽ ഒരു പെൺകുട്ടിക്ക് സംഭവിച്ച തികച്ചും ദൗർഭാഗ്യകരമായ ഒരു അവസ്ഥയാണ് ഇപ്പോൾ നമ്മൾ കണ്ടത്.”
സഹായിക്കാതെ അത് വിഡിയോയിൽ പകർത്താൻ ഉള്ള സമൂഹത്തിന്റെ വ്യഗ്രതയും ഒരു ചോദ്യമായി ഉയരുമ്പോൾ പെൺകുട്ടിയെ സഹായിക്കാൻ മുന്നോട്ടു വന്ന ചെറുപ്പക്കാരൻ ഇപ്പോൾ നമ്മോടൊപ്പം ലൈനിലുണ്ട്”
“ഹലോ മിസ്റ്റർ ത്രിലോക് കേൾക്കാമോ”
” നിങ്ങളും അവിടെ കൂടി നിന്നവരുമായി ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല”
കനത്ത ഒരു ശബ്ദം ഒരേ സമയം സോഫ്റ്റും അതെ സമയം ഹാർഡും ആയ ശബ്ദം.
” ക്ഷെമിക്കണം മനസ്സിലായില്ല മിസ്റ്റർ ത്രിലോക്.”

“മനസിലാവില്ല, കാരണം നിങ്ങൾക്ക് അപ്പോൾ അഹ് കുട്ടി അനുഭവിച്ചതെന്താണ് എന്ന് അറിയില്ല, അറിയുമായിരുന്നെങ്കിൽ ഇപ്പോൾ നിങ്ങൾ കാണിച്ചത് പോലെ ഇത്രയും താരംതാഴ്ന്ന പ്രവർത്തി കാണിക്കില്ലയിരുന്നു. ആഹ് കുട്ടിക്ക്

Leave a Reply

Your email address will not be published. Required fields are marked *