ഓട്ടോയിൽ നിന്നും എന്നെ താങ്ങിപിടിച്ചു കൊണ്ട് വരുന്ന എന്നെ കണ്ടു അമ്മ ഓടി വന്നു.
“എന്നാ പറ്റി,…. അയ്യോ ഇതെന്താ ഡ്രസ്സ് എന്താ പറ്റിയെ മോളെ ഇതാരുടെ ഡ്രസ്സ് അഹ്”.
അതുവരെ പിടിച്ചു നിർത്തിയതെല്ലാം അമ്മയെ കണ്ടതോടെ അണപൊട്ടി, കരഞ്ഞു കൊണ്ട് ഞാൻ അമ്മയുടെ തോളിലേക്കു വീണു.
എന്നെ ചേർത്ത് പിടിച്ചു അമ്മ നിന്നപ്പോൾ ഡെയ്‌സി പറഞ്ഞു.
“അമ്മേ ഇന്ന് ബ്രോഡ്വേയിൽ ഫ്രഷേഴ്‌സ് ഡേയ്ക്കുള്ള കുറച്ചു സാധങ്ങൾ വാങ്ങാൻ വേണ്ടി പോയതാ ഞാനും ഇവളും അവിടെ വെച്ച് ഒരു വണ്ടിയുടെ ഹുക്കിൽ ഇവളുടെ ചുരിദാർ കുടുങ്ങി, വണ്ടി പെട്ടെന്നെടുത്തപ്പോൾ ചുരിദാർ കീറി പോയി”.
അവൾ പറഞ്ഞു നിർത്തിയതും അമ്മയുടെ ഹൃദയം നിലവിട്ടു മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. എന്റെ കരച്ചിൽ കൂടുതൽ ഉയർന്നത് കൊണ്ടാവും അമ്മ എന്നെ ചേർത്ത് പിടിച്ചു.
“അയ്യേ ഇത്രേ ഉണ്ടായുള്ളോ സാരമില്ല ന്റെ കുട്ടി അറിഞ്ഞോണ്ടല്ലല്ലോ അറിയാണ്ട് പറ്റീതല്ലേ ആർക്കു വേണേലും സംഭവിക്കാം വാ സാരമില്ല”.
എന്നെ അകത്തേക്ക് അവർ രണ്ടു പേരും കൂടെ കൊണ്ട് പോവുമ്പോൾ അമ്മയുടെ വാക്കുകൾ ഇടറിയത് എന്നെ തളർത്തിയിരുന്നു.
മുറിയിൽ ഞാൻ മണികൂറുകള്‍ കരഞ്ഞു തീർത്തു, തൻമൂലം അല്ലെങ്കിലും അവിടെ അനുഭവിച്ച നാണക്കേട് തികട്ടി വന്നുകൊണ്ടിരുന്നു, ഒപ്പം ഉയർന്ന മൊബൈലുകളുടെ ചിത്രം കൂടി ഓർത്തപ്പോൾ സങ്കടം പേടിയിലേക്ക് വഴി മാറി . കൂടുതൽ കരയാനെ കഴിയുന്നുള്ളൂ.”മോളെ “.
അച്ഛന്റെ വിളികേട്ടപ്പോളാണ് ഞാൻ എണീറ്റത് വന്ന അതെ ഡ്രെസ്സിൽ തന്നെ കിടന്നു കരഞ്ഞു എപ്പോഴോ ഉറങ്ങിയിരുന്നു.
“നീ എന്തിനാ ഈ കിടപ്പു കിടക്കുന്നെ ഒന്നും മനപ്പൂർവം സംഭവിച്ചതല്ലല്ലോ, നിന്റെ തെറ്റുമല്ല……..എഴുന്നേൽക്കു മോളെ ദേ ഇവിടെ അമ്മയ്ക്കും എനിക്കും ഒക്കെ വിഷമാവും നീ ഇങ്ങനെ ഒതുങ്ങി കിടന്നാൽ എണീറ്റ് വല്ലതും കഴിക്ക്.”
എന്നെയും വലിച്ചു പൊക്കി അച്ഛൻ താഴെ ഡൈനിങ്ങ് ഹാളിലേക്ക് കൊണ്ട് പോയി, അവിടെ അമ്മ എല്ലാം വിളമ്പി വെച്ചിട്ടുണ്ടായിരുന്നു.
രണ്ടു പേരും ചേർന്ന് എനിക്കന്നു രാത്രി വാരി തന്നു, എന്നെ പൊതിഞ്ഞു പിടിച്ചു കട്ടിലിൽ ഒരുമിച്ചു കിടന്നു. മനസ്സിലേക്ക് തെള്ളി വന്ന ആഹ് സമയത്തെ അപമാനം കൊണ്ട് തുറന്നിരുന്ന എന്റെ കണ്ണുകളെ അമ്മയുടെ തലോടലിൽ നിദ്ര പുൽകി.
പിറ്റേന്ന് രാവിലെ താഴെ നിന്നും വിളി കേട്ടാണ് ഞെട്ടി ഉണർന്നത് ഡെയ്സി വന്നിട്ടുണ്ട് എന്ന് മനസ്സിലായി, സമയം നോക്കാനായി ഫോൺ എടുത്തപ്പോളാണ് ഇന്നലെ ഫോൺ സ്വിച്ച് ഓഫ് ആക്കിയത് ഓര്മ വന്നത്, ഇന്നലത്തെ വീഡിയോ എല്ലായിടത്തും എത്തിയിരുന്നു അതിന്റെ പേരിലുള്ള വിളികളും ഉള്ളിൽ പരിഹാസം മറച്ചുള്ള സഹതാപ വാക്കുകളും കേൾക്കാൻ താല്പര്യമില്ലാത്തതു കൊണ്ട് ഓഫ് ആക്കി വെച്ചതാണ്. താഴേക്ക് പോവാൻ തോന്നിയില്ല ആരെയും ഫേസ് ചെയ്യാനും തോന്നുന്നില്ല ഈ മുറിയില്‍ ഒതുങ്ങി കൂടാന്‍ മാത്രമേ ഇനി കഴിയുള്ളൂ എന്നു തോന്നിത്തുടങ്ങി.
വീണ്ടും വിളി കേട്ടു ഡെയ്സി എന്നെ അന്വേഷിച്ചു മുകളിലേക്കു വരുന്നതാണ്.
“ഡി നീ ഇതെന്തിരിപ്പാ ഞാൻ താഴെ എത്ര പ്രാവശ്യം വിളിച്ചു, ഇതെന്തു കോലമാടി വാ ഒന്ന് കുളിച്ചു റെഡി ആയിക്കെ,”
“എങ്ങോട്ടു പോവാനാ ഞാൻ വരുന്നില്ല എനിക്ക് വയ്യ”
“എങ്ങോട്ടും പോവാനല്ലടി പ്രാന്തി നിന്നെ ഈ കോലത്തിൽ നിന്ന് ഒന്ന് മാറ്റാനാ വാ”
അവൾ തന്നെ എന്നെ തള്ളി ബാത്റൂമിലാക്കി. ബാത്റൂമിലെ കണ്ണാടിയിൽ ഞാൻ എന്നെ നോക്കി വീർത്ത കണ്ണുകൾ, പാറി കിടക്കുന്ന മുടി.