അവൾക്കായ് [കുരുടി]

Posted by

തോളിലെ പാടിൽ വിരലോടിച്ചു , മൂക്കു വലിച്ചു കൊണ്ട് അവൾ പറഞ്ഞത് കേട്ടപ്പോൾ ചിരിയാണ് വന്നത്.
“സാരൂല്ലാ ഞൻ എന്റെ പൊന്നൂനേം വേദനിപ്പിച്ചില്ലേ.”
പൊങ്ങി വന്നു എന്റെ തോളിൽ ഉമ്മ വെച്ച് വീണ്ടും എന്റെ നെഞ്ചിലായി പെണ്ണ്.
തഴുകിയും തലോടിയും ചുംബിച്ചും എപ്പോഴോ നഗ്നരായി തന്നെ ഒരു പുതപ്പിന്റെ കീഴിൽ ഞങ്ങൾ ഉറങ്ങി.
പിറ്റേന്ന് എന്റെ കൈത്തണ്ടയിൽ തല വെച്ചുറങ്ങുന്ന അവളെ കണ്ടുകൊണ്ടാണ് ഞാൻ ഉറക്കം ഉണർന്നത് ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കമായ ഉറക്കം.
നെറ്റിയിൽ ചുംബിച്ചപ്പോൾ പെണ്ണ് കണ്ണ് തുറന്നു കള്ള ചിരിയോടെ എന്നെ നോക്കി.
“ഉണർന്ന് കിടക്കുവായിരുന്നല്ലേടി കുറുമ്പി.”
ചോദ്യം കേട്ടതും എന്നെ അമർത്തി കെട്ടിപിടിച്ചു എന്റെ ചുണ്ടിൽ ഒരുമ്മ തന്നു എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.
“ഇച്ചിരി നേരം കൂടി ഏട്ടാ നിക്ക് കൊതി മാറില്ല.”
അവളെ അണച്ച് പിടിച്ചു പുലർകാലത്തിൽ വീണ്ടും ചെറിയ മയക്കത്തിലേക്ക് ഞങ്ങൾ വീണു.
*************************************************
അവളിലൂടെ ഞാൻ പോലും അറിയാതെ എന്നിൽ മാറ്റങ്ങൾ വന്നു കൊണ്ടിരുന്നു. തീർത്ഥയുടെ മരണത്തോടെ കാർക്കശകാരനായ അച്ഛന്റെയും ഒതുങ്ങികൂടിയ എന്റെയും ഇടയിൽ ഏറ്റവും കൂടുതൽ വീർപ്പുമുട്ടിയത് പ്രാർത്ഥനയായിരുന്നു. അച്ഛനെ മാറ്റിയെടുക്കുന്നതിനൊപ്പം പൂജ പ്രാര്ഥനയെക്കൂടിയാണ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.
ജീവിതം വീണ്ടും പുതിയ രസ ഭാവങ്ങളിലേക്ക് ചേക്കേറി കൊണ്ടിരുന്നു.
*************************************************
“പൊന്നൂ, ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ.”
അവളുടെ അല്പം വീർത്ത വയറിൽ പതിയെ മുഖം ചേർത്താണ് ഞാൻ ചോദിച്ചത്.
“ന്റെ വയറ്റിലുള്ളതെ ഒരു മോളാ ന്റെ കുഞ്ഞി തീർത്ഥ അവൾക്കിടാൻ തീർത്ഥ എന്ന പേരല്ലാതെ ഞാൻ വേറൊന്നും സമ്മതിക്കില്ല കേട്ടോടാ കെട്യോനെ.”
പതിവ് കുറുമ്പ് ചിരിയോടെയാണ് അവൾ അത് പറഞ്ഞത്.
“ഞാൻ പറയാൻ കരുതിവെച്ചത്, നിനക്ക് എങ്ങനെ മനസിലായി.”
എന്റെ മൂക്കിൽ പിടിച്ചു ആട്ടി കൊണ്ട് എന്റെ പൂജ പറഞ്ഞു.
“ഇതേ ഞാനും തീർഥയും തമ്മിലുള്ള എഗ്രിമെന്റാ എന്റെ മോളായിട്ടു പിറക്കണോന്നു ഞാൻ പ്രാര്ഥിക്കാത്ത ദിവസങ്ങളില്ല, അപ്പോൾ ന്റെ ഏട്ടന്റെ മനസ്സിലുള്ളത് ന്റെ വയറ്റിലുള്ള തീർത്ഥ കുട്ടി അമ്മയ്ക്ക് പറഞ്ഞു തരില്ലേ.”
കൊച്ചുകുട്ടിയുടെ ഭാവത്തിൽ അവളതു പറഞ്ഞപ്പോൾ. നെഞ്ചിലേക്ക് അടക്കിപ്പിടിക്കാനെ എനിക്ക് കഴിഞ്ഞുള്ളു.
ഞങ്ങളെ നോക്കി ചിരിച്ചു അപ്പോൾ ചുവരിൽ അവളുണ്ടായിരുന്നു നീലക്കണ്ണുള്ള ആഹ് രാജകുമാരി.
“ശുഭം.”
സ്നേഹപൂർവ്വം കുരുടി.❤❤❤ 

Leave a Reply

Your email address will not be published. Required fields are marked *