റെഫറി എന്റെ കൈ പിടിച്ചുയർത്തി, ബോധം പോയി കിടക്കുമ്പോഴും സുദേവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഞാനും എന്റെ ലിമിറ്റ് എത്തിയിരുന്നു, countdowne തീർന്നതും ഞാനും റിങ്ങിലേക്ക് വീണു.
ബോധം വരുമ്പോൾ ഞാൻ infirmary ലെ ബെഡിൽ കിടക്കുകയാണ്. ഞാൻ എഴുന്നേറ്റ് ഇരുന്നു. തൊട്ട് അടുത്ത ബെഡിൽ അവൻ ഉണ്ടായിരുന്നു, സുദേവ്. ഞങ്ങൾ രണ്ടുപേരും വേണോ വേണ്ടയോ എന്ന് ആലോചിച്ചു മടിച്ചു മടിച്ചു ഒരു ചിരി പാസ്സാക്കി. അവന്റെ മുഖത്തും മറ്റും ഒക്കെ ബാൻഡ് ഐഡ് ഒട്ടിച്ചിരുന്നു. എന്റെ അവസ്ഥയും മറിച്ചല്ല. അവൻ ഒന്ന് നിവർന്ന് ഇരുന്നു അന്നേരം വേദനിച്ചിട്ട് എന്നോണം ഒരു കൈ അവന്റെ വയറ്റിയിൽ പിടിച്ചു.
” പെയിൻ ഉണ്ടോ?? ” ഞാൻ ചോദിച്ചു.
” ചെറുതായിട്ട് ” അവൻ മറുപടി തന്നു. ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു, തല ചൊറിഞ്ഞു കൊണ്ട് അവനും ചിരിച്ചു.
” ആ fight, അത് മനോഹരം ആയിരുന്നു. ഇതിന് മുമ്പ് ഒരുപാട് മാച്ച്ൽ ഞാൻ പങ്കെടുത്തിട്ടുണ്ട് എങ്കിലും ഇത്രകണ്ട് ആസ്വദിച്ച മറ്റൊരു മാച്ച് വേറെ ഇല്ല. താങ്ക്സ് ” എന്നെ നോക്കാതെ ആണ് അവൻ അത് പറഞ്ഞത്, അത് കേട്ടപ്പോൾ എന്നിൽ ഒരു ചിരി വിടർന്നു.
” സേം ഹിയർ ” ഞാൻ അത് പറഞ്ഞപ്പോ ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു.
” അന്ന്, അന്നത്തെ ആ ഇൻസിഡന്റ് I am sorry ഫോർ ദാറ്റ് ” ഒരു ചളുപ്പോടെ ആണ് അവൻ അത് പറഞ്ഞത്.
” സത്യത്തിൽ ഞാൻ അല്ലേ സോറി പറയേണ്ടത്. അന്ന് ഞാനും ആരതിയുമായി കോളജിൽ വെച്ചു ചെറിയ ഒരു പ്രശ്നം ഉണ്ടായി, സോറി പറയാൻ ആണ് സത്യത്തിൽ അന്ന് ഞാൻ അവളെ വിളിച്ചത്. അവൾ നിന്നില്ല ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു , അവൾ കുതറി, ഡ്രസ്സ് കീറി, നീ ഇടക്കിട്ട് കയറി എന്റെ ടെമ്പർ തെറ്റി പിന്നെ അറിയാല്ലോ… ha അത് വിട്ട് കള ” ഞാൻ അത് പറഞ്ഞു അവനെ നോക്കി.
” അപ്പൊ ഇപ്പൊ നമ്മൾ തമ്മിൽ പ്രശ്നം ഒന്നുമില്ലല്ലോ?? ” അവൻ.
” എന്ത് പ്രശ്നം, ഇപ്പൊ എല്ലാം കൂൾ ആയില്ലേ?? ” ഞാൻ
” അർജുൻ, ഫ്രിണ്ട്സ്?? ” ചോദ്യ ഭാവത്തിൽ നോക്കി കൊണ്ട് അവൻ എന്റെ നേരെ കൈ നീട്ടി.
” it’s അജു ” ഞാൻ തിരുത്തി കൊണ്ട് കൈ കൊടുത്തു.
” then I am സുധി ” അവൻ ചിരിചു കൊണ്ട് പറഞ്ഞു.
” ആഹാ രണ്ടുപേരും ഫ്രണ്ട്സ് ആയോ ” ചോദ്യം കേട്ട് ഞങ്ങൾ നോക്കി, നന്ദു ആണ്.